കഴിഞ്ഞ ദിവസമാണ് ബഹുരാഷ്ട്ര കണ്‍സ്ട്രക്ഷന്‍- എന്‍ജിനീയറിംഗ് കമ്പനിയായ ലാര്സണ് & ട്യൂബ്രോയുടെ (എല്‍ & ടി) ഉടമസ്ഥതയിലുള്ള ഐടി കമ്പനികളായ മൈന്‍ഡ്ട്രീയും എല്‍ & ടി ഇന്‍ഫോടെക്കും തമ്മില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയായി പുതിയ എല്‍ടിഐ മൈന്‍ഡ്ട്രീ മാറും. ഒരു വര്‍ഷത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയത്. 100 മൈന്‍ഡ്ട്രീ ഓഹരികള്‍ക്ക് 73 എല്‍ടിഐ ഓഹരികള്‍ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ലയിച്ചൊന്നാകുന്ന കമ്പനിയില്‍ എല്‍ & ടിക്ക് 68.73 ശതമാനം വിഹിതമുണ്ടാകും. ഈയൊരു പശ്ചാത്തലത്തില്‍ ലയനം ഇരു കമ്പനികള്‍ക്കും ഓഹരിയുടമകള്‍ക്കും എപ്രകാരം പ്രയോജനപ്രദമാകുമെന്നാണ് പരിശോധിക്കാം.
1) മുന്‍നിര കമ്പനികളുമായുള്ള വിടവ് കുറയും:-എല്‍ടിഐയും മൈന്‍ഡ്ട്രീയും തമ്മിലുള്ള നിര്‍ദിഷ്ട സംയോജനം ഇരുകമ്പനികളുടേയും കാര്യശേഷിയും വളര്‍ച്ചയും ത്വരിതപ്പെടുത്തും. സംയോജിത കമ്പനിയുടെ വരുമാനവും ലാഭവും വര്‍ധിക്കും. നിലവില്‍ എല്‍ടിഐയുടെ കീഴില്‍ 46,650 ജീവനക്കാരും മൈന്‍ഡ്ട്രീയുടെ കീഴില്‍ 35,050 ജീവനക്കാരുമാണുള്ളത്. വലിയ ഐടി കമ്പനിയായി മാറുന്നതോടെ വമ്പന്‍ കരാറുകള്‍ നേടിയെടുക്കാനുള്ള ശേഷിയുമുണ്ടാകും. നിലവില്‍ മൈന്ഡ്ട്രീക്ക് 55,613 കോടിയും എല്‍ടിഐക്ക് 80,518 കോടിയുമാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
2) പരസ്പരപൂരകങ്ങളായ വിഭവശേഷി- നിലവില്‍ ഇരു കമ്പനികള്‍ക്കും വരുമാനം ലഭിക്കുന്നത് വ്യത്യസ്ത മേഖലകളില്‍ നിന്നാണ്. അതായത് എല്‍ടിഐയും മൈന്‍ഡ്ട്രീയും തമ്മിലുള്ള സംയോജനം രണ്ടു കമ്പനികളുടേയും കാര്യശേഷി വര്ധിപ്പിക്കുകയേയൂള്ളൂവെന്ന് സാരം. എല്‍ടിഐയുടെ വരുമാനത്തിന്റെ 47 ശതമാനവും ധനകാര്യ സേവന മേഖലയില്‍ നിന്നാണെങ്കില്‍ മൈന്‍ഡ്ട്രീയുടെ 43 ശതമാനം വരുമാനം ലഭിക്കുന്നത് കമ്മ്യൂണിക്കേഷന്‍, മീഡിയ, ടെക്നോളജി വിഭാഗങ്ങളില്‍ നിന്നാണ്. ഇതോടെ സംയോജിത കമ്പനിയുടെ ആകെ വരുമാനത്തില്‍ 35 ശതമാനം ധനകാര്യ സേവന മേഖലയില്‍ നിന്നും 25% കമ്മ്യൂണിക്കേഷന്‍, ടെക്നോളജി വിഭാഗങ്ങളില്‍ നിന്നും 20 ശതമാനം മാനുഫാക്ചറിംഗ്, റീട്ടെയില്‍. ഹെല്‍ത്ത്കെയര്‍ മേഖലകളില്‍ നിന്നുമാകും.
3) സന്തുലിത പ്രവര്‍ത്തനം- ലയനത്തോടെ ഇരു കമ്പനികള്‍ക്കും പ്രാദേശിക വ്യത്യാസങ്ങള്‍ക്കതീതമായി സന്തുലിതമായി പ്രവര്‍ത്തിക്കാനാകും. നിലവില്‍ മൈന്ഡ്ട്രീക്ക് സാന്നിധ്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികള്‍ എല്ടിഐയേക്കാള് വൈവിധ്യവത്കരിക്കപ്പെട്ടതാണ്. സംയോജനത്തോടെ പുതിയ കമ്പനിയുടെ വരുമാനത്തിന്റെ 66 ശതമാനവും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 17 ശതമാനം യൂറോപ്പില്‍ നിന്നും ലഭിക്കും. ബാക്കി 17 ശതമാനത്തോളം വരുമാനം മറ്റിടങ്ങളില്‍ നിന്നും നേടും.
4) എല്ടിഐയുടേയും മൈന്ഡ്ട്രീയുടേയും ലയനത്തോടെ അനന്യമായ 75 വ്യവസായ പങ്കിളകളോടൊപ്പം സഹകരിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടും. ഇതിലൂടെ ശക്തമായ പങ്കാളിത്തവും സഹകരണ പരിസ്ഥിതിയും സംജാതമാകാനും സാധ്യതയേറും. കൂടാതെ ഇരു കമ്പനികളുടേയും പ്രവൃത്തി പരിചയവും വൈദഗ്ധ്യവും ബലപ്പെടുത്താനും ഇതിലൂടെ നിലവാരം ഉയര്‍ത്താനും സഹായകമാകും.
5) ഇരു കമ്പനികളുടേയും എല്ലാവിധ നിക്ഷേപകര്‍ക്കും ഉയര്‍ന്ന മൂല്യം ലയനത്തിലൂടെ കരഗതമാകും. സംയോജിത കമ്പനിക്ക് മേഖലയില്‍ ആര്‍ജിക്കാവുന്ന ഉയര്‍ന്ന വൈദഗ്ധ്യം, വൈവിധ്യവത്കരണം, വമ്പന്‍ കരാരറുകള് നേടനുള്ള പ്രാപ്തി, എല്ലാവിധ സേവനങ്ങളും വാഗ്ദാനം ചെയ്യാനുള്ള വിഭവശേഷി, കരാറുകള്‍ നേടിയെടുക്കാനുള്ള വിജയസാധ്യത വര്‍ധിക്കുന്നത് ഒക്കെ നിക്ഷേപകര്‍ക്കും നേട്ടങ്ങള്‍ സമ്മാനിക്കും. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്കും വലിയ സഹകരണത്തിനുള്ള സാധ്യതകള്‍ തുറക്കപ്പെടും. ഇതിലൂടെ സംയോജിത കമ്പനിക്ക് സുരക്ഷിത സാമ്പത്തികാടിത്തറ കൈവരിക്കാന്‍ സാധിക്കുമ്പോള്‍ ലാഭക്ഷമതയും വര്‍ധിക്കുന്നതിന്റെ പ്രയോജനം നിക്ഷേപകരെ തേടിയുമെത്തും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?



Click it and Unblock the Notifications