സമ്പാദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്. എന്നാൽ സുരക്ഷിതവും ലാഭകരവുമായ രീതിയിൽ എവിടെ നിക്ഷേപിക്കാം? ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ മടിയുള്ള പലരുമുണ്ട്. എന്നാൽ ഹ്രസ്വകാല നിക്ഷേപങ്ങളിലൂടെ ഉയർന്ന വരുമാനം ലഭിക്കുമോ? ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ നിക്ഷേപിക്കാവുന്ന മികച്ച ഓപ്ഷനാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (MSSC).
സ്ത്രീകൾക്ക് മാത്രം നിക്ഷേപിക്കാവുന്ന ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഉയർന്ന വരുമാനം ഉറപ്പാക്കാവുന്ന നിക്ഷേപ ഓപ്ഷനുകൾ തിരയുന്ന സ്ത്രീകൾക്ക് ഇവിടെ നിക്ഷേപിക്കാം....
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്താണ്?
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി സർക്കാർ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. രണ്ട് വർഷത്തേക്കാണ് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. ഇവിടെ സ്ത്രീ നിക്ഷേപകർക്ക് 7.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഉയർന്ന നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ മൂന്ന് മാസത്തിലൊരിക്കലാണ് പലിശ ലഭിക്കുന്നത്.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ നിങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2023-24 ലെ ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പദ്ധതി അവതരിപ്പിച്ചത്.
സ്കീമിന്റെ പ്രധാന സവിശേഷതകൾ
- ഈ സ്കീമിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമേ നിക്ഷേപിക്കാൻ കഴിയൂ.
- കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയും പരമാവധി പരിധി 2 ലക്ഷം രൂപയുമാണ്.
- ഈ സ്കീം പ്രതിവർഷം 7.5 ശതമാനം ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ഭാഗികമായി പിൻവലിക്കാൻ സാധിക്കും.
- ഈ നിക്ഷേപത്തിന്റെ കാലാവധി 2 വർഷമാണ്.
- ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്. ഇത് 40,000 രൂപ വരെ നികുതി രഹിത പലിശ ഉറപ്പാക്കുന്നു.

കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുമോ?
ചില സാഹചര്യങ്ങളിൽ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ടുകൾ നേരത്തേ അവസാനിപ്പിക്കാൻ കഴിയും. അതിനെ കുറിച്ച് വിശദമായി അറിയാം...
- അക്കൗണ്ട് ആരംഭിച്ച് ആറ് മാസത്തിന് ശേഷം നിങ്ങൾക്ക് അക്കൗണ്ട് അവസാനിപ്പിക്കാം. ഈ സാഹചര്യത്തിൽ പലിശ നിരക്ക് പ്രതിവർഷം 5.5 ശതമാനം കുറഞ്ഞ പലിശ നിരക്ക് ലഭിക്കും.
- ഒരു വർഷം പൂർത്തിയായാൽ ബാക്കി തുകയുടെ 40 ശതമാനം പിൻവലിക്കാം.
- കാലാവധിക്കു മുന്നേ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ബാക്കി തുക നോമിനിക്ക് ലഭിക്കും.
- ഈ നിക്ഷേപ കാലാവധിയിൽ അക്കൗണ്ട് ഉടമയ്ക്ക് ജീവൻ അപകടപ്പെടുത്തുന്ന രോഗം ബാധിച്ചാൽ അല്ലെങ്കിൽ മരണമടഞ്ഞാൽ, നിക്ഷേപ തുക ബാധകമായ പലിശ സഹിതം തിരികെ നൽകും.
കിടിലൻ പലിശ നിരക്ക്; ഈ 6 ബാങ്കുകൾ ഉയർന്ന പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു
രണ്ട് വർഷത്തെ കുറഞ്ഞ കാലയളവിൽ ഉയർന്ന ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഇവിടെ രണ്ട് ലക്ഷം രൂപയോ അതിൽ കുറവ് തുകയോ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് ഇവിടെ നിക്ഷേപിക്കാം. എന്നാൽ ഇതിൽ നിന്നും ഉയർന്ന പലിശ ആഗ്രഹിക്കുന്നവർക്കും ഉയർന്ന കാലാവധിയിൽ നിക്ഷേപിക്കേണ്ടവർക്ക് സ്ഥിര നിക്ഷേപങ്ങൾ മികച്ച ഓപ്ഷനാണ്.
സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപ തുകക്ക് പരിധിയുണ്ടാവാറില്ല. മാത്രമല്ല ഇതിലും ഉയർന്ന പലിശയുള്ള സ്കീമുകൾ ലഭിക്കും. മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസ് വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുത്ത ചില ബാങ്കിലൂടെയും അപേക്ഷിക്കാം. എന്നാൽ സ്ഥിര നിക്ഷേപങ്ങൾ എല്ലാ ബാങ്കുകളിലും എൻ.ബി.എഫ്.സി അല്ലെങ്കിൽ മറ്റു ധനകാര്യ സ്ഥാപനങ്ങളിലും അപേക്ഷിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications