സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ മാർഗമാണ്. സാധാരണയായി വലിയൊരു തുക നിക്ഷേപിച്ച് ദീർഘകാലം കൊണ്ട് അവ വളരാൻ എഫ്.ഡി സ്കീമുകൾ സഹായിക്കുന്നു. ഓരോ എഫ്.ഡിക്കും ഓരോ പലിശ നിരക്കായിരിക്കും. കാലാവധിയിൽ മാറ്റം വരുന്നതിന് അനുസരിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശയിലും മാറ്റം വരും.
ഓരോ ബാങ്കും വ്യത്യസ്ത സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏതൊരു നിക്ഷേപകനെയും ആദ്യം ആകർഷിക്കുന്നത് ഉയർന്ന പലിശ നിരക്കാണ്. സാധാരണയായി, ബാങ്കുകൾ നൽകുന്ന ദീർഘകാല നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശയും നൽകുന്നു. പലിശ വരുമാനത്തിൽ 50 ബേസിസ് പോയിന്റുകളുടെ ചെറിയ വ്യത്യാസം പോലും ദീർഘകാലത്തേക്ക് ഗണ്യമായ വ്യത്യാസം വരുത്തും.
അതിനാൽ എഫ്.ഡി സ്കീം തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് തിരഞ്ഞെടുക്കുക. ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ആറ് ബാങ്കുകളെ കുറിച്ചും പലിശ നിരക്കിനെ കുറിച്ചും അറിയാം...
എച്ച്.ഡി.എഫ്.സി ബാങ്ക് : എച്ച്.ഡി.എഫ്.സി ബാങ്ക് 18 മാസം മുതൽ 21 മാസം വരെയുള്ള എഫ്.ഡി-യിൽ സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് 7.77 ശതമാനവും പലിശ നൽകുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് : 15-18 മാസത്തെ കാലാവധിയുള്ള എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് : 390-391 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ നിക്ഷേപിക്കുന്ന സാധാരണ പൗരന്മാർക്ക് 7.4 ശതമാനം പലിശ നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
ഫെഡറൽ ബാങ്ക് : ഇവിടെ 444 ദിവസത്തെ എഫ്‌ഡിയിൽ സാധാരണ നിക്ഷേപകർക്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 8 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
ബാങ്ക് ഓഫ് ബറോഡ : 2-3 വർഷത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ ബാങ്ക് ഓഫ് ബറോഡ സാധാരണ നിക്ഷേപകർക്ക് 7.15 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : 456 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്ക് 7.3 ശതമാനം പലിശ നിരക്ക് ഉറപ്പാക്കാം. അതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനമാണ് പലിശ ലഭിക്കുന്നത്.
150 രൂപ ലാഭിച്ചാൽ 23 ലക്ഷം സമ്പാദിക്കാം; പി.പി.എഫിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാം...
സാധാരണ 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി. ചില ബാങ്കുകൾ ഹ്രസ്വകാലത്തേക്ക് പ്രത്യേക എഫ്.ഡി സ്കീമുകൾ അവതരിപ്പിക്കാറുണ്ട്. അവ നിക്ഷേപകർക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. എങ്കിലും ഇത്തരം പ്രത്യേക എഫ്.ഡികൾ ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ഇവിടെ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും പലിശ നൽകുന്നുണ്ട്. ഈ 6 ബാങ്കുകളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്ന 390-391 ദിവസത്തെ എഫ്.ഡിയാണ് താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
