പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പ്രധാന മേന്മയായി എടുത്തു കാണിക്കാവുന്നത് നിക്ഷേപങ്ങൾക്കുള്ള സർക്കാർ ഗ്യാരണ്ടിയാണ്. കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന പദ്ധതികളാണ് ഇവ എന്നതിനാൽ നിക്ഷേപകർക്ക് സുരക്ഷിതത്വത്തോടെ നിക്ഷേപിക്കാൻ സാധിക്കും. ഇതോടൊപ്പം ബാങ്ക് നിരക്കിനേക്കാൾ പലിശ മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും നൽകുന്നുണ്ട്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നിവ. ഇക്കൂട്ടത്തിലേക്കുള്ള പുതിയ സാമ്പാദ്യ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ച മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. ഹ്രസ്വകാലത്തേക്ക് ബാങ്കിനേക്കാൾ പലിശ ഈ പദ്ധതിയിൽ നിന്ന് നേടാം.
മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മലാ സീതാരമന് ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 2 വര്‍ഷ കാലാവധിയുള്ള ഈ പദ്ധതിയില്‍ പരമാവധി 2 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക.
ചുരുങ്ങിയ നിക്ഷേപത്തെ പറ്റി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2025 മാര്‍ച്ച് വരെയാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
പലിശ നിരക്ക്
പദ്ധതിയെ ആകര്‍ഷകമാക്കാന്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ പലിശ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം പലിശയും നല്കുന്നു.
മഹിളാ സമ്മാന്‍ നിധിയില്‍ 7.50 ശതമാനമാണ് വാര്‍ഷിക പലിശയായി നല്‍കുന്നത്. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഓരേ പലിശ നിരക്കാണ് ലഘു സമ്പാദ്യ പദ്ധതികൾക്ക് നൽകുന്നത്.
മുതിർന്ന പൗരന്മാർക്ക് അധിക നേട്ടം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാനുള്ള 30 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് മുതിർന്ന പൗരന്മാരെ സംബന്ധിച്ച് നേട്ടമാണ്. നേരത്തെ 15 ലക്ഷം രൂപ വരെ മാത്രമെ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 8 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്ന പദ്ധതിയിൽ 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുന്നത് വഴി നല്ലൊരു തുക പെൻഷൻ നേടാൻ മുതിർന്ന പൗരന്മാർക്ക് സാധിക്കും. 5 വർഷമാണ് പദ്ധതിയുടെ കാലാവധി.
60 വയസ് കഴിഞ്ഞവർക്ക് നിക്ഷേപിക്കാം. ത്രൈമാസത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് പലിശ ലഭിക്കുന്നത്. 30 ലക്ഷം നിക്ഷേപിച്ചാൽ 8 ശതമാനം പലിശ നിരക്കിൽ ത്രൈമാസത്തിൽ 60,000 രൂപ മാസ വരുമാനം നേടാം.
ഇനി ഉയർന്ന മാസ വരുമാനം നേടാം
ഇതോടൊപ്പം മറ്റൊരു ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന തുകയും ഉയർത്തി. വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള പരിധി 4.50 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമായി. സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം രൂപയായിരുന്ന പരിധി 15 ലക്ഷമാക്കുകയും ചെയ്തു. 7.1 ശതമാനമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പലിശ.
5 വർഷമാണ് പദ്ധതിയുടെ കാലാവധി. മാസത്തിൽ പലിശ വരുമാനം സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 8,800 രൂപയോളം മാസത്തിൽ പലിശയായി ലഭിക്കും. കാലാവധിയിൽ നിക്ഷേപം തിരികെ ലഭിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
