കേന്ദ്ര സർക്കാർ ഗ്യാരണ്ടിയോടെയുള്ള പദ്ധതിയാണ് ലഘു സമ്പാദ്യ പദ്ധതികൾ. അതിനാൽ തന്നെ ഈ നിക്ഷേപങ്ങൾക്ക് വലിയ നിക്ഷേപ താൽപര്യമുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ അനുസരിച്ചുള്ള പദ്ധതികൾ ലഘു സമ്പാദ്യ പദ്ധതികളിലുണ്ട്. ഇതിൽ സ്ത്രീകൾക്കായുള്ള പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് 2023 ഏപ്രിലിൽ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ പോസ്റ്റ് ഓഫീസ് വഴി അവതരിപ്പിച്ച പദ്ധതി ഇനി മുതൽ ബാങ്ക് വഴിയും ലഭ്യമാകും എന്നതാണ് പ്രത്യേകത.
മഹിള സമ്മാൻ സേവിംഗ്സ് സ്കീം
പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 2023-24 ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമലാ സീതാരമാൻ മഹിള സമ്മാൻ സേവിംഗ്സ് സ്കീം പ്രഖ്യാപിച്ചത്. ഏപ്രിൽ 1 മുതൽ പോസ്റ്റ് ഓഫീസ് വഴി പദ്ധതി ലഭ്യമായി തുടങ്ങി. 2023 ഏപ്രിൽ 1 ന് ആരംഭിച്ച് 2025 മാർച്ച് 31 ന് അവസാനിക്കുന്ന തരത്തിൽ 2 വർഷത്തേക്കാണ് നിക്ഷേപം. ഇക്കാലയളവിനുള്ളിൽ നിക്ഷേപം ആരംഭിക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അക്കൗണ്ടെടുക്കാം.

ബാങ്കുകളിലും അക്കൗണ്ടെടുക്കാം
പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്നതായി സർക്കാർ വിജ്ഞാപനമിറക്കി. എല്ലാ പൊതുമേഖലാ ബാങ്കുകളിലും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം. ഐസിഐസിഐ, ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലാണ് മഹിളാ സമ്മാന് സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ആരംഭിക്കാൻ സാധിക്കുക.
എത്ര രൂപ നിക്ഷേപിക്കാം
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ ഒരു വ്യക്തിയുടെ പേരിൽ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. എത്ര അക്കൗണ്ട് ആരംഭിച്ചാലും 2 ലക്ഷം രൂപ മാത്രമെ ആകെ നിക്ഷേപിക്കൻ സാധിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്.
പലിശ നിരക്ക്
ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യുന്ന രീതിയിലാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ പലിശ നല്‍കുക. 7.50 ശതമാനമാണ് 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക്. നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് പദ്ധതിയുടെ പലിശ നിരക്ക്.
നിക്ഷേപ കാലാവധി
നിക്ഷേപം ആരംഭിച്ച തീയതി മുതല്‍ രണ്ട് വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകും. കാലാവധിയെത്തിയാൽ പോസ്റ്റ് ഓഫീസില്‍ ഫോം-2-ല്‍ അപേക്ഷ സമര്‍പ്പിച്ചാൽ തുക പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.
എത്ര രൂപ ലഭിക്കും
2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന് സേവിംഗ്സ് സ്‌കീമില്‍ പരമാവധി നിക്ഷേപമായി 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്‌കീമിലെ രീതി. കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
നികുതി
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ അറിയിപ്പ് പ്രകാരം മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കില്ല. എന്നാല്‍ പലിശ വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ നികുതി സ്ലാബില്‍ നികുതി ഈടാക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications