സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പുതിയ പദ്ധതികളിലൊന്നാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. 2023 ഏപ്രിൽ 1 മുതലാണ് പദ്ധതി ആരംഭിച്ചത്. പോസ്റ്റ് ഓഫീസിൽ നിന്ന് ആരംഭിക്കാൻ സാധിക്കുന്ന പദ്ധതിയുടെ കാലാവധി 2 വർഷമാണ്.
പിഴയില്ലാതെ കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കുന്ന മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ 7.50 ശതമാനം പലിശ നൽകുന്നുണ്ട്. പദ്ധതി ഉപയോഗിച്ച് എങ്ങനെ മാസ വരുമാനം നേടാമെന്നും പദ്ധതിയുടെ നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആർക്കൊക്കെ അക്കൗണ്ട്
പോസ്റ്റ് ഓഫീസിൽ നിന്ന് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാക്കൾക്കോ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്.

മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം ഉയർത്താം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമാണ്. 2025 മാര്‍ച്ച് 31-ന് മുന്‍പ് അക്കൗണ്ടെടുക്കണം.
ഒന്നിലധികം അക്കൗണ്ട്
ഒരാൾക്ക് ഒന്നിലധികം മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആരംഭിക്കാൻ സാധിക്കും. എത്ര അക്കൗണ്ട് ആരംഭിച്ചാലും 2 ലക്ഷം രൂപ മാത്രമെ ആകെ നിക്ഷേപിക്കൻ സാധിക്കുകയുള്ളൂ. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ അക്കൗണ്ട് ഉടമയ്ക്ക് തുറക്കാൻ സാധിക്കുമെന്നതിനാൽ സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ സമ്പാദിച്ച് പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കും.
പലിശ കണക്കാക്കുന്നത് എങ്ങനെ
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ പലിശ ത്രൈമാസികമായി കൂട്ടിച്ചേര്‍ക്കുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ അക്കൗണ്ട് അവസാനിപ്പിക്കുന്ന സമയത്ത് മാത്രമേ പണം ലഭിക്കുകയുള്ളൂ. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുശേഷം ബാലന്‍സിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും.
കാൽക്കുലേറ്റർ
മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീമിന്റെ റൂള്‍ പ്രകാരം അക്കൗണ്ട് ഉടമയ്ക്ക് വീണ്ടുമൊരു അക്കൗണ്ട് തുടങ്ങാന്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. ദിവസം 267 രൂപ മാറ്റിവെയ്ക്കാന്‍ സാധിച്ചാൽ 30 ദിവസത്തിന് ശേഷം 8,010 രൂപയായി മാറും. മൂന്ന് മാസത്തിന് ശേഷം നിക്ഷേപിക്കാനാകുമ്പോള്‍ 24,030 രൂപയാകും.
24,000 രൂപ 7.50 ശതമാനം പലിശ നിരക്കില്‍ 2 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 27845 രൂപ ലഭിക്കും. ഓരോ പാദത്തിലും മഹിളാ സമ്മാൻ സേവിംഗ്സ് അക്കൗണ്ടില്‍ 24,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 2 വര്‍ഷത്തേക്ക് ഓരോ മൂന്ന് മാസ ഇടവേളയിലും 27,845 രൂപ ലഭിക്കും. കാരണം ഓരോ അക്കൗണ്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കാലാവധി പൂര്‍ത്തിയാകും.
ഒറ്റ അക്കൗണ്ട് ആരംഭിച്ചാൽ എന്ത് ലഭിക്കും
2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്‌കീമില്‍ 2ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്‌കീമിലെ രീതി. കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
നികുതി
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ അറിയിപ്പ് പ്രകാരം മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കില്ല. എന്നാല്‍ പലിശ വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ നികുതി സ്ലാബില്‍ നികുതി ഈടാക്കും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications