7.50 ശതമാനം പലിശ നിരക്കിൽ 2 വർഷത്തേക്ക് നിക്ഷേപിക്കാനുള്ള സാധ്യത മോശമുള്ള കാര്യമല്ല. ഹ്രസ്വകാലത്തേക്ക് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച പലിശയാണിതെന്ന് പറയാം. ബാങ്കുകൾ പലിശ നിരക്ക് കുറച്ചു വരുന്ന കാലത്ത് പലിശ കുറയുമെന്ന പേടിയില്ലാതെ നിക്ഷേപിക്കാനുള്ള അവസരമാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീം നൽകുന്നത്.
സ്ത്രീകൾക്കായി 2023 ബജറ്റിൽ കേന്ദ്ര സർക്കാർ ആരംഭിച്ച കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി 2025 മാർച്ച് 31 വരെയാണ്. ഈ കാലയളവോളം പലിശ നിരക്ക് 7.50 ശതമനമാണ്.
വ്യക്തിഗത അക്കൗണ്ട്
മഹിളാ സമ്മാൻ സേവിംഗ്സ് സ്‌കീമിന് കീഴിൽ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുക. പെൺകുട്ടിക്കോ സ്ത്രീകൾക്കോ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. നിശ്ചിത ഫോമിൽ പോസ്റ്റ് ഓഫീസിൽ അപേക്ഷിച്ചാൽ അക്കൗണ്ട് ലഭിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ടെടുക്കാൻ സാധിക്കും. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും എടുക്കാം. എന്നാൽ നിക്ഷേപ പരിധി കവിയാൻ പാടില്ല.

നിക്ഷേപ പരിധി
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. ഓരോ അക്കൗണ്ടിനും പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മിൽ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്.
ത്രൈമാസത്തിൽ കോമ്പൗണ്ട് ചെയ്യുന്ന രീതിയിലാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ പലിശ നൽകുക. 7.50 ശതമാനമാണ് 2 വർഷത്തേക്കുള്ള നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്.
പോസ്റ്റ് ഓഫീസിൽ നിന്നും ബാങ്കിൽ നിന്നും അക്കൗണ്ട്
നേരത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് മാത്രമാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ അക്കൗണ്ടെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ഇന്നിത് മാറി ബാങ്കുകളിലേക്കും മഹിള സമ്മാൻ സേവിംഗ്സ് സ്കീം ലഭ്യമായി തുടങ്ങി. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ 5 ബാങ്കുകളിൽ അക്കൗണ്ടെടുക്കാം.
അക്കൗണ്ട് ഓപ്പണിംഗ് ഫോം, കെവൈസി രേഖകളായി ആധാർ, പാൻ കാർഡ്, ഡെപ്പോസിറ്റ് തുക/ചെക്ക് എന്നിവ ഹാജരാക്കിയാൽ അക്കൗണ്ടെടുക്കാം.
എത്ര രൂപ ലഭിക്കും
2 വർഷ കാലാവധിയിൽ മഹിളാ സമ്മാൻ സേവിംഗ്സ് സ്‌കീമിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.50 ശതമാനം പലിസ നിരക്കിൽ എത്ര രൂപ നേടാം എന്ന് നോക്കാം. 2 വർഷത്തെ കാലാവധിക്ക് ശേഷം 2.32 ലക്ഷം രൂപ നേടാം. നിക്ഷേപം ആരംഭിച്ച തീയതി മുതൽ രണ്ട് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകും.
കാലാവധിയെത്തിയാൽ പോസ്റ്റ് ഓഫീസിൽ ഫോം-2-ൽ അപേക്ഷ സമർപ്പിച്ചാൽ തുക പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷം പൂർത്തിയായതിന് ശേഷം നേരത്തെ പിൻവലിക്കാം.
അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അക്കൗണ്ട് തുറന്ന ദിവസം മുതൽ ആറ് മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. ഈ ഘട്ടത്തിൽ നിക്ഷേപകയ്ക്ക് 2 ശതമാനം പിഴ ഈടാക്കും. 5.50 ശതമാനമാണ് ഇക്കാലയളവിൽ മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് ലഭിക്കുക.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications