സമൂഹത്തിൽ സ്ത്രീകളും സാമ്പത്തികമായി സ്വതന്ത്രരായിരിക്കേണ്ടതുണ്ട്. അതിനായി സർക്കാറുകൾ നടത്തുന്ന വിവിധ പദ്ധതികളിലൊന്നാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ നിക്ഷേപ മാർഗം ഒരുക്കുന്നതിനൊപ്പം മാന്യമായ പലിശ നിരക്കും നൽകുന്നൊരു പദ്ധതിയാണിത്. 2023 ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്.
2023 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ 2 വർഷമാണ് പദ്ധതിയുടെ കാലാവധി. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിൽ നിന്ന് എത്ര പലിശ ലഭിക്കുമെന്നും ലഭിക്കുന്ന പലിശയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുമോ എന്നും പരിശോധിക്കാം.
അക്കൗണ്ട് ആരംഭിക്കാം
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന് കീഴില്‍ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാന്‍ സാധിക്കുക. പെണ്കുട്ടിക്കോ സ്ത്രീകള്‍ക്കോ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. നിശ്ചിത ഫോമില്‍ പോസ്റ്റ് ഓഫീസില്‍ അപേക്ഷിച്ചാല്‍ അക്കൗണ്ട് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാന്‍ സാധിക്കും. 2025 മാര്‍ച്ച് 31-ന് മുന്‍പ് അക്കൗണ്ടെടുക്കണം. പരമാവധി 2 ലക്ഷം രൂപ 2 വർഷത്തേക്ക് നിക്ഷേപിക്കാം. 7.50 ശതമാനം പലിശ ലഭിക്കും.

റിട്ടേൺ എത്ര
2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ 2ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിലെ രീതി. കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
സ്രോതസിൽ നിന്നുള്ള നികുതി
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ അറിയിപ്പ് പ്രകാരം മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കില്ല. എന്നാല്‍ പലിശ വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ നികുതി സ്ലാബില്‍ നികുതി ഈടാക്കും.
ടിഡിഎസ് കണക്കാക്കുന്നത് എങ്ങനെ
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിലെ പരമാവധി നിക്ഷേപം 2 ലക്ഷം രൂപയാണ്. ഇതിന് 7.5 ശതമാനം പലിശ ലഭിക്കം. 2 വര്‍ഷത്തേക്കാണ് നിക്ഷേപം. 1,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് പരാവധി നിക്ഷേപിക്കാന്‍ സാധിക്കുന്നത്. മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപ എന്ന പരിധി കടക്കാത്തതിനാലാണ് നിക്ഷേപ പലിശയില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാത്തത്.
7.50 ശതമാനം പലിശ നിരക്കില്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ പലിശ ആദ്യ വര്‍ഷം 15000 രൂപ ലഭിക്കും. രണ്ടാം വര്‍ഷത്തില്‍ 32,000 രൂപയാണ് പലിശയായി വരുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 40,000 രൂപയില്‍ കൂടാത്തതിനാല്‍ ഇവിടെ ടിഡിഎസ് ഈടാക്കുന്നില്ല. 40,000 രൂപ കവിയുന്ന നിക്ഷേപമാണെങ്കിൽ 10 ശതമാനം നിരക്കിൽ ടിഡിഎസ് ഈടാക്കും.
നേരത്തെ പിൻവലിക്കാം
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്കിയാല് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.
നികുതി ഇളവുകൾ
മഹിള സമ്മാൻ സേവിംഗ്സ് സ്കീമിന് നികുതി ഇളവുകളൊന്നും തന്നെ ലഭിക്കുകയില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകൾ മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് ലഭിക്കില്ല. പലിശയ്ക്കും നികുതി ബാധകമാണ്. പലിശ വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതിയും ചുമുത്തും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications