ചുരുങ്ങിയ കാലയളവില്‍ ചാഞ്ചാട്ട സാധ്യതയുള്ളതിനാല്‍ ഹ്രസ്വകാല നിക്ഷേപത്തിന് ഇക്വിറ്റി നിക്ഷേപങ്ങളെ പൊതുവെ നിര്‍ദ്ദേശിക്കപ്പെടാറില്ല. അതിനാല്‍, ഹ്രസ്വകാലത്തേക്ക് പണം സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം സ്ഥിര നിക്ഷേപം പോലുള്ള ഡെബ്റ്റ് നിക്ഷേപങ്ങളാണ്. 2 വര്‍ഷ കാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകളെ മറികടക്കുന്ന റിട്ടേണ്‍ നല്‍കുന്ന നിക്ഷേപം പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലുണ്ട്. ഇവ അറിഞ്ഞ് നിക്ഷേപിക്കുമ്പോള്‍ മികച്ച റിട്ടേണ്‍ നിക്ഷേപകര്‍ക്ക് ലഭിക്കും.
എസ്ബിഐയില്‍ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശയും 2 വര്‍ഷത്തേക്ക് 7 ശതമാനം പലിശയുമാണ് നല്‍കുന്നത്. 21 മാസ മുതല്‍ 2 വര്‍ഷത്തേക്ക് എച്ച്ഡിഎഫ്‌സി ബാങ്കും 7 ശതമാനമാണ് പലിശ നല്‍കുന്നത്. എന്നാല്‍ 2 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സ്‌കീമായ മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം നല്‍കുന്നത്.

മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം
2023ലെ ബജറ്റിലാണ് കേന്ദ്ര സർക്കാർ മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം പദ്ധതി പ്രഖ്യാപിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് മഹിളാ സേവിംഗ്സ് സമ്മാൻ സ്കീമിന് കീഴിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടുകൾ തുടങ്ങാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാൻ സാധിക്കും.
2025 മാര്‍ച്ച് 31 വരെയാണ് പദ്ധതി ലഭ്യമാവുക. പോസ്റ്റ് ഓഫീസ്, പൊതുമേഖലാ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം ആരംഭിക്കാൻ സാധിക്കും.
മറ്റു വിശദാംശങ്ങൾ
1,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ഒറ്റത്തവണ നിക്ഷേപമാണ് നടത്തേണ്ടത്. 2 ലക്ഷം രൂപയുടെ നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നതിന് മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്.
അക്കൗണ്ട് തുറന്ന തീയതി മുതല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപവും പലിശയും സഹിതം പിൻവലിക്കാം.
നേരത്തെയുള്ള പിൻവലിക്കൽ
2 വർഷം പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കും. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂർത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയാൽ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ.
6 മാസം പൂർത്തിയായ അക്കൗണ്ടിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. എന്നാൽ നൽകുന്ന നിരക്കിനേക്കാൾ 2 ശതമാനം കുറച്ച് മാത്രമെ പലിശ അനുവദിക്കുകയുള്ളൂ.
കാൽക്കുലേറ്റർ
2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്‌കീമില്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്‌കീമിലെ രീതി. കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
അതേസമയം 24 മാസത്തേക്ക് (2 വർഷം) എച്ച്ഡിഎഫ്സി ബാങ്കിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7 ശതമാനം പലിശ ലഭിക്കും. 29,776 രൂപ പലിശ സഹിതം കാലാവധിയിൽ 2.29 ലക്ഷം രൂപയാണ് ലഭിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications