സ്ത്രീകളുടെ സമ്പാദ്യ ശീലത്തിന് പ്രധാന്യം നൽകാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ബജറ്റിൽ മഹിള സമ്മാൻ സേവിംഗ്സ് സ്കീം എന്ന പദ്ധതി ആരംഭിച്ചത്. 2023 ഏപ്രിൽ 1 മുതൽ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. 2 വർഷ കാലാവധിയുള്ള മഹിള സമ്മാൻ സേവിംഗ്സ് സ്കീം നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ഹ്രസ്വകാലത്തേക്ക് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പലിശയാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീം നൽകുന്നത്. 2 വർഷ കാലാവധിയുള്ള പദ്ധതിയാണെങ്കിലും ചെറിയ നിക്ഷേപ രീതി പിന്തുടർന്നാൽ ത്രൈമാസത്തിൽ സ്ത്രീകൾക്ക് പദ്ധതിയിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

മഹിള സമ്മാൻ സേവിംഗ്സ് സ്കീം
സ്ത്രീകള്‍ക്കുള്ള സമ്പാദ്യ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം. പ്രായ പൂര്‍ത്തിയായ സ്ത്രീകള്‍ക്കും 18 വയസ് തികയാത്ത പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ടെടുക്കാം. മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം ആരംഭിക്കാന്‍ 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.
100 രൂപയുടെ ഗുണിതങ്ങളായി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2 ലക്ഷം രൂപ ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടിലോ നിക്ഷേപിക്കാം. മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിലെ ആകെ നിക്ഷേപം 2 ലക്ഷത്തില്‍ കൂടാനും പാടില്ല. നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്ക് 2025 മാര്‍ച്ച് 31-ന് മുൻപ് അക്കൗണ്ടെടുക്കണം.
ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട്
ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടെടുക്കാമെന്നതാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിന്റെ ഗുണം. സ്ത്രീകള്‍ക്ക് ചെറിയ തുക പ്രതിദിനം മാറ്റിവെയ്ക്കുന്നതിലൂടെ വ്യത്യസ്ത അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം എന്നതാണ് ഇതിന്റെ ഗുണം. അതേസമയം മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനിടയില്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. ഒരു വ്യക്തി ആദ്യ അക്കൗണ്ടെടുത്തത് മൂന്ന് മാസം കഴിഞ്ഞ് മാത്രമെ രണ്ടാമത്തെ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
കാൽക്കുലേറ്റർ
ദിവസം 267 രൂപ മാറ്റിവെയ്ക്കുന്നൊരാള്ക്ക് മാസാവസാനത്തില്‍ 8,010 രൂപ നിക്ഷേപിക്കാന്‍ ലഭിക്കും. മൂന്ന് മാസത്തിന്റെ അവസാനത്തില്‍ ഇത് 24,030 രൂപയായും. ഓരോ മൂന്ന് മാസത്തിന്റെ ഇടവേളയിലും 24,000 രൂപ മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 7.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപം 27,845 രൂപയായി വളരും. എല്ലാ ത്രൈമാസത്തിലും നിക്ഷേപിക്കുന്നൊരാളാണെങ്കില്‍ 2 വര്‍ഷ കാലയളവില്‍ ത്രൈമാസത്തില്‍ 27,845 രൂപ പിന്‍വലിക്കാന്‍ സാധിക്കും.
ഒറ്റൊരു നിക്ഷേപം നടത്തിയാലും മികച്ച റിട്ടേൺ പദ്ധതിയിൽ നിന്ന് ലഭിക്കും. 2 വര്‍ഷ കാലാവധിയില്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന റിട്ടേൺ നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത് എന്നതിനാൽ കാലാവധിയില്‍ 2.32 ലക്ഷം രൂപ നേടാം.
നേരത്തെ പിൻവലിക്കാം
ത്രൈമാസത്തിലാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിന്റെ പലിശ കണക്കാക്കുന്നത്. അതേസമയം അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴാണ് പലിശ കയ്യില്‍ ലഭിക്കുക. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തിന്റെ 40 ശതമാനം പിന്‍വലിക്കാന്‍ സാധിക്കും. പിഴ ഈടാക്കാതെ നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ അറിയിപ്പ് പ്രകാരം മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കില്ല. എന്നാല്‍ പലിശ വരുമാനം നിക്ഷേപകന്റെ ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ നികുതി സ്ലാബില്‍ നികുതി ഈടാക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications