മികച്ച പലിശയും സുരക്ഷിതത്വവുമുള്ള പദ്ധതികളാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. നേരത്തെ പോസ്റ്റ് ഓഫീസ് വഴി നടത്തി കൊണ്ടിരിക്കുന്ന ലഘു സമ്പാദ്യ പദ്ധതികൾക്കൊപ്പം പുതിയൊരു പദ്ധതി വനിതകൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം പദ്ധതി പ്രഖ്യാപിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് 2 വര്‍ഷ കാലയളവുള്ള നിക്ഷേപം ആരംഭിച്ചത്. ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം നിക്ഷേപം സ്വീകരിക്കാൻ തുടങ്ങി. വിശദാംശങ്ങൾ നോക്കാം.
അക്കൗണ്ട്
മഹിളാ സേവിംഗ്‌സ് സമ്മാൻ സ്കീമിന് കീഴിൽ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുക. പെണ്‍കുട്ടിക്കോ സ്ത്രീകൾക്കോ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. നിശ്ചിത ഫോമില്‍ പോസ്റ്റ് ഓഫീസിൽ അപേക്ഷിച്ചാൽ അക്കൗണ്ട് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാൻ സാധിക്കും. 2025 മാര്‍ച്ച് 31-ന് മുൻപ് അക്കൗണ്ടെടുക്കണം.

നിക്ഷേപം
കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ഒറ്റത്തവണ നിക്ഷേപമാണ് നടത്തേണ്ടത്. അതിനുശേഷം, അക്കൗണ്ടില്‍ തുടര്‍ന്നുള്ള നിക്ഷേപം അനുവദിക്കില്ല. പരമാവധി നിക്ഷേപം 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം.
അക്കൗണ്ട് തുറക്കുന്നത് തമ്മിൽ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. ഉദാഹരണത്തിന് 2023 ഏപ്രില്‍ 5-ന് 50,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറന്ന വ്യക്തിക്ക് 2023 ജൂലൈ 5-നോ അതിനു ശേഷമോ ബാക്കി തുകയായ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന മറ്റൊരു മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീം മറ്റൊരു അക്കൗണ്ട് തുറക്കാം.
പലിശ നിരക്ക്
ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യുന്ന രീതിയിലാണ് മഹിളാ സേവിംഗ് സർട്ടിഫിക്കറ്റിന് പലിശ നല്‍കുക. 7.50 ശതമാനമാണ് 2 വർഷത്തേക്കുള്ള നിക്ഷേപത്തിന് നൽകുന്ന പലിശ. രണ്ട് വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.80 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും 2 വർഷത്തേക്ക് 7 ശതമാനം പലിശയെ നൽകുന്നുള്ളൂ.
കാലാവധി
അക്കൗണ്ട് തുറന്ന തീയതി മുതല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബന്ധപ്പെട്ട തപാല്‍ ഓഫീസില്‍ ഫോം-2 സമർപ്പിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിക്കും.
നേരത്തെയുള്ള പിൻവലിക്കൽ
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂർത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയാൽ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ.
അക്കൗണ്ട് അവസാനിപ്പിക്കൽ
അക്കൗണ്ട് ഉടമയുടെ മരണം, അടിയന്തര സ്വഭാവമുള്ള രോഗ ചികിത്സയ്ക്കായി പണം ആവശ്യമായി വരുന്ന ഘട്ടം തുടങ്ങി പോസ്റ്റ് ഓഫീസിന് വ്യക്തമാകുന്ന ഘട്ടത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുവദിക്കും. കാലാവധിക്ക് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോൾ നിക്ഷേപം നടത്തിയ കാലയളവിലുള്ള പലിശ നിരക്ക് ലഭിക്കും.
ഇക്കാരണങ്ങൾ കൂടാതെ 6 മാസം പൂർത്തിയായ അക്കൗണ്ടിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. എന്നാൽ നൽകുന്ന നിരക്കിനേക്കാൾ 2 ശതമാനം കുറച്ച് മാത്രമെ പലിശ അനുവദിക്കുകയുള്ളൂ.
എങ്ങനെ അക്കൗണ്ടെടുക്കാം
രാജ്യത്തെ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ഏപ്രിൽ 1 മുതൽ മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീം അക്കൗണ്ട് അനുവദിക്കുന്നുണ്ട്. ഏതൊരു സ്ത്രീക്കും പോസ്റ്റ് ഓഫീസിൽ നിന്നോ അംഗീകൃത ബാങ്കിൽ നിന്നോ അക്കൗണ്ട് തുറക്കാവുന്നതാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications