നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള ശരിയായ വഴിയാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ്. ചെറിയ നിക്ഷേപങ്ങളിൽ നിന്ന് വലിയ റിട്ടേൺസ് നേടാൻ ഇവിടെ കോമ്പൗണ്ടിംഗിന്റെ കരുത്ത് നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ നിന്നും മറ്റെല്ലാ ചെലവുകൾക്കുമുള്ള തുക മാറ്റിവെച്ചിട്ട് ഒരു 100 രൂപ പ്രതിദിനം നിക്ഷേപത്തിന് ഉപയോഗിക്കാൻ സാധിച്ചാൽ കോടിപതിയാകാം.
പ്രതിമാസ എസ്ഐപി നിക്ഷേപം മികച്ച റിട്ടേൺസ് മാത്രമല്ല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നു. പ്രതിദിനം 100 രൂപ മാറ്റവെച്ച് അതുവഴി എസ്ഐപി നിക്ഷേപത്തിലൂടെ നാല് കോടിയിലധികം രൂപ റിട്ടേൺസ് നേടുന്നതിനുള്ള പദ്ധതിയാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ഉയർന്ന മൂലധന നേട്ടം ഉണ്ടാക്കാൻ എസ്ഐപി വഴിയുള്ള നിക്ഷേപം വഴിയൊരുക്കുന്നു.

നിങ്ങൾ ദീർഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺ നിങ്ങളുടെ നിക്ഷേപ തുകയേക്കാൾ പലമടങ്ങ് ആയിരിക്കും. പ്രതിദിനം നിങ്ങൾ 100 രൂപയാണ് നിക്ഷേപത്തിനായി നീക്കിവെക്കുന്നതെങ്കിൽ ഒരു മാസം നിങ്ങൾക്ക് 3000 രൂപ എസ്ഐപിയിൽ ഇടാൻ സാധിക്കും.ഇക്വിറ്റി മ്യൂച്വൽ ഫണ്ട്സ് ഇവിടെ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഒരാൾ തന്റെ 30 വയസ് മുതൽ 3000 രൂപ പ്രതിമാസം നിക്ഷേപിച്ച് തുടങ്ങിയാൽ, അടുത്ത 30 വർഷത്തേക്ക് അല്ലെങ്കിൽ വിരമിക്കൽ പ്രായം 60 വയസ്സ് വരെ സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്താൽ, അദ്ദേഹത്തിന്റെ റിട്ടേൺസ് ഭീമമായ തുകയായിരിക്കും.
നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം റിട്ടേൺസാണ് ലഭിക്കുന്നതെന്ന് കരുതുക. കോമ്പൗണ്ടിംഗിലൂടെ ഓരോ വർഷത്തിലും നിക്ഷേപം വർധിക്കുകയും അതിനുള്ള റിട്ടേൺസും ലഭിക്കുകയും ചെയ്യുന്നു. കോമ്പൗണ്ടിംഗ് എന്നാൽ, നിക്ഷേപത്തിന്റെ ഓരോ സൈക്കിളും പൂർത്തിയാകുമ്പോൾ അതുവരെയുള്ള റിട്ടേൺസും നിക്ഷേപ തുകയോടൊപ്പം കണക്കാക്കപ്പെടുന്നു. അതിനുംകൂടെ ചേർത്തുള്ള റിട്ടേൺസായിരിക്കും അടുത്ത തവണ നിങ്ങൾക്ക് ലഭിക്കുക. എസ്ഐപി ഫോർമുലയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുകയെന്നത് ഇതിൽ പ്രധാനമാണ്. അത് നിക്ഷേപ മൂല്യം വർധിപ്പിക്കുന്നു. ഈ ഫോർമുലയെ സ്റ്റെപ്പ് അപ്പ് എസ്ഐപി എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾ ചെയ്യേണ്ടത് എല്ലാ വർഷവും 10 ശതമാനം സ്റ്റെപ്പ്-അപ്പ് നിരക്ക് നിലനിർത്തുക എന്നതാണ്.
ഇത്തരത്തിൽ ഓരോ മാസവും 3000 രൂപ നിക്ഷേപിക്കുകയും ഓരോ വർഷവും നിക്ഷേപം പത്ത് ശതമാനം വർധിപ്പിക്കുകയും ചെയ്യുക. അതായത്, ആദ്യ വർഷം 3000 അടയ്ക്കുന്നിടത്ത് അടുത്ത വർഷം നിക്ഷേപം 3300 ആയി വർധിപ്പിക്കണം. 30 വർഷത്തിന് ശേഷം നിങ്ങൾക്ക് 4,17,63,700 രൂപ മെച്യൂരിറ്റി തുക ലഭിക്കും. എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച്, 30 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 59,21,785 രൂപ ആയിരിക്കും. എന്നാൽ, ഇവിടെ 3 കോടി 58 ലക്ഷത്തി 41,915 രൂപയുടെ മൂലധന നേട്ടമുണ്ടാകും. ഇതാണ് എസ്ഐപിയിലെ റിട്ടേണുകളുടെ മാന്ത്രികത. ഈ രീതിയിൽ, സ്റ്റെപ്പ്-അപ്പ് ഫോർമുലയുടെ സഹായത്തോടെ നിങ്ങൾക്ക് 4 കോടി 17 ലക്ഷം രൂപയുടെ ഭീമമായ ഫണ്ട് ലഭിക്കും.
3 വർഷത്തിൽ 30 ശതമാനത്തിലധികം റിട്ടേൺസ്; നേട്ടം കൊയ്യാൻ അഞ്ച് എസ്ഐപി നിക്ഷേപങ്ങൾ
എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ നിക്ഷേപത്തിൽ അപകട സാധ്യതകളുണ്ടായേക്കാം. ഒരു എസ്ഐപി വിദഗ്ധന്റെ ഉപദേശം തേടി, സ്വന്തം തീരുമാനങ്ങൾക്കനുസരിച്ചുവേണം നിക്ഷേപം നടത്താൻ.


Click it and Unblock the Notifications