വിരമിക്കൽ കാലത്തും സ്വന്തം ചെലവുകൾക്കുള്ള പണം സ്ഥിരം കണ്ടെത്താനായാൽ അതിൽപരം സൗകര്യം വേറെയില്ല. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പെൻഷൻ അത്യാവശ്യമാണ്. സർക്കാർ ജീവനക്കാരല്ലാത്തവർക്ക് വിവിധ പെൻഷൻ പദ്ധതികളിൽ ചേർന്ന് മാസ വരുമാനം ഉറപ്പിക്കണം.
സാധാരണക്കാരായ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചൊരു പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജന. മാസത്തിൽ 200 രൂപയുടെ വിഹിതം അടയ്ക്കുന്നവർക്ക് 60-ാം വയസ് മുതൽ 36,000 രൂപ വാർഷിക പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. വിശദാംശങ്ങൾ നോക്കാം.
പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജന
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജന ലക്ഷ്യം. 2019 ലാണ് പദ്ധതി ആരംഭിക്കുന്നത്. 15,000 രൂപയിൽ കുറന് മാസ വരുമാനുള്ള വ്യക്തികള്‍ക്ക് 60-ാം വയസിൽ മാസന്തോറും പരമാവധി 3,000 രൂപയാണ് പദ്ധതി വഴി ലഭിക്കുന്ന പെൻഷൻ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
യോഗ്യത
15,000 രൂപ മാസ വരുമാനമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്ക് മാത്രമാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയിൽ ചേരാനാവുക. നാഷണല്‍ പെന്ഷന് സ്കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്കീം തുടങ്ങിയ പദ്ധതികളിൽ അംഗമായവർക്ക് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയിൽ ചേരാൻ സാധിക്കില്ല.
എവിടെ നിന്ന് ചേരാം
പൊതുസേവന കേന്ദ്രത്തില്‍ നിന്നോ എല്‍ഐസി ബ്രാഞ്ച്, ഇപിഎഫ്ഒ ഓഫീസ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ശ്രാം യോഗി മന് ധാന് യോജനയിൽ ചേരാം. ആധാര്‍ കാര്‍ഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. ആദ്യ അടവ് പണമായി നല്‍കണം പിന്നീടുള്ള തുക ബാങ്കില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിനാൽ മാസത്തിൽ ബാങ്കിൽ ആവശ്യമായ തുക കരുതണം.
മാസ അടവ്
60 വയസ് വരെ തൊഴിലാളി മാസ വിഹിതം തൊഴിലാളി അടയ്ക്കേണ്ടതുണ്ട്. 55 രൂപ മുതൽ 200 രൂപ വരെ വ്യത്യസ്ത മാസ അടവ് പദ്ധതിയിലുണ്ട്. പ്രായത്തിന് അനുസരിച്ചാണ് മാസ അടവ് കണക്കാക്കുന്നത്. ഇത് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റാവുകയാണ് ചെയ്യുക. തൊഴിലാളി അടയ്ക്കുന്ന വിഹിതത്തിന് തുല്യമായ തുക കേന്ദ്രസർക്കാറും അടയ്ക്കണം.
18-ാം വയസിൽ പദ്ധതിയിൽ ചേരുന്നൊരാൾ 55 രൂപയാണ് വിഹിതം അടയ്ക്കേണ്ടത്. ഇതേ തുക കേന്ദ്രസർക്കാറും അടയ്ക്കണം. 25 വയസുള്ള വ്യക്തി 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 40ാം വയസിൽ പദ്ധതിയിൽ ചേരുന്നയാൾ 200 രൂപയും അടയ്ക്കണം. എല്ലാവർക്കും മാസത്തിൽ 3000 രൂപ പെൻഷൻ ലഭിക്കും.
പങ്കാളിക്കും പെൻഷൻ
ശ്രാം യോഗി മന് ധാന് യോജനയിൽ 60 വയസിന് ശേഷം പെന്ഷന് ഉടമ മരണപ്പെട്ടാല്‍ പങ്കാളിക്ക് പകുതി പെന്ഷൻ ലഭിക്കും. നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം നിര്‍ത്തുമ്പോള്‍ അടച്ച തുകയും സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശയുമാണ് ലഭിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെൻഷൻ മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കിൽ പണം പിൻവലിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
