ഇന്നത്തെ കാലത്ത് ഏറ്റവും ചെലവുള്ളരു കാര്യമായി വിദ്യാഭ്യാസം മാറിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മക്കൾ ഇഷ്ട കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ഇതിന്റെ ചെലവ് പല കുടുംബങ്ങൾക്കും താങ്ങാൻ സാധിക്കുന്നതിലും അധികമാണ്. ഗുണനിലവാരമുള്ള സർവകലാശാലകളിൽ മികച്ച കോഴ്സുകൾക്ക് നല്ല ചെലവുണ്ട്. ഉന്നത വിദ്യാഭ്യാസം വിദേശത്ത് നടത്തുന്നവർക്കും അഡ്മിഷൻ തുടങ്ങിയ കാര്യങ്ങൾക്കായി നല്ലൊരു തുക ആവശ്യമായി വരുന്നുണ്ട്.
അധിക ചെലവ് വരുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ വായ്പയെയാണ് പലരും ആശ്രയിക്കുന്നത്. പഠന കാലത്തിന് ശേഷം ഇതിന്റെ ബാധ്യത വിദ്യാർഥികൾ തന്നെ തീർക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യം മുന്നിൽ കാണുന്നൊരു രക്ഷിതാവിന് ആരംഭിക്കാൻ പറ്റിയൊരു നിക്ഷേപമാണ് ചുവടെ വിശദമാക്കുന്നത്.
സുകന്യ സമൃദ്ധി യോജന
പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും മക്കളുടെ വിവാഹ സമയത്തേക്കുമുള്ള സമ്പാദ്യത്തിനായി രക്ഷിതാക്കളെ സഹായിക്കുന്ന നിക്ഷേപമായാണ് സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതിയാണിത്. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. കുട്ടിയുടെ പേരില്‍ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവുണ്ട്.
പലിശ നിരക്ക്
ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ഈ പദ്ധതിയുടെ ഒരു പ്രത്യേകതയാണ്. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളില്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശയാണ് ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ലഭിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തും. ഡിസംബര്‍ 31നാണ് ജനുവരി- മാര്‍ച്ച് പാദത്തിലെ പലിശ നിരക്ക് പുറത്തിറക്കുക.
ഉയര്‍ന്ന പലിശ നിരക്കിനൊപ്പം ലഭിക്കുന്ന മറ്റൊരു ആനുകൂല്യമാണ് നികുതി ഇളവ്. നിക്ഷേപം പൂര്‍ണമായും നികുതി മുക്തമായതിനാല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് രക്ഷിതാക്കള്‍ക്ക് നികുതി ഇളവ് നേടിയെടുക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവിന് അർഹതയുണ്ട്. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
അക്കൗണ്ട് ആരഭിക്കാൻ
സുകന്യ സമൃദ്ധി യോജനയിൽ പെൺകുട്ടുക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചേരണം. ഇതിനാല്‍ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് നിക്ഷേപിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തിലധികം ലഭിക്കും. സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാന്‍ തൊട്ടടുത്തുള്ള പൊതുമേഖലാ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ എത്താം. അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
അപേക്ഷയോടൊപ്പം മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അപേക്ഷ സ്വീകരിച്ച് അക്കൗണ്ട് ആരംഭിച്ചാല്‍ നിക്ഷേപം ആരംഭിക്കാം. വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തില്‍ പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപയാണ്.
കാൽക്കുലേറ്റർ
7.6 ശതമാനം പലിശ നിരക്ക് പ്രകാരം മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് പദ്ധതി കാലാവധിയെത്തുമ്പോള്‍ 52 ലക്ഷം രൂപ ലഭിക്കും. 21 വര്‍ഷമാണ് പദ്ധതിയില്‍ നിക്ഷേപിക്കാൻ അവസരം ലഭിക്കും. മാസത്തില്‍ 10,000 രൂപയാണ് മകളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കേണ്ടത്. 21 വര്‍ഷത്തേക്ക് 25.2 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ 7.6 ശതമാനം പലിശ ലഭിക്കുമ്പോള്‍ 52 ലക്ഷം രൂപയാണ് കാലാവധിയില്‍ ളബിക്കുന്നത്. 26.8 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്.
കാലാവധി
പെണ്‍കുട്ടിക്ക് 21 ആകുമ്പോഴാണ് കാലാവധിയെത്തുക. അല്ലെങ്കില്‍ 18 വയസിന് ശേഷം പെണ്‍കുട്ടിയുടെ വിവാഹം കഴിയുമ്പോഴും കാലാവധിയെത്തിയതായി കണക്കാക്കും. അക്കൗണ്ട് തുറന്ന് 15 വര്‍ഷക്കാലം നിക്ഷേപം നടത്തണം. വര്‍ഷത്തില്‍ 250 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിക്കും.
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാവുകയോ 10ാം തരം പഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ 50 ശതമാനം തുക പിന്‍വലിക്കാം.രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാൻ സാധിക്കും. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ നിക്ഷേപം രക്ഷിതാവില്‍ നിന്ന് പെണ്‍കുട്ടിയിലേക്ക് കൈമാറും. പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിക്ക് നിക്ഷേപവും പിന്‍വലിക്കലും സ്വയം നടത്താം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications