സ്വപ്ന വീടിലേക്കുള്ള യാത്രയിൽ ഭവന വായ്പകളുടെ സഹായം തേടുന്നവരാണ് ഭൂരിഭാഗവും. വീടിന്റെ നിർമാണം ആരംഭിക്കുന്നത് പെട്ടന്നുള്ള പ്രക്രിയ അല്ലാത്തതിനാൽ മികച്ച നിരക്കിലും കടമ്പകളില്ലാതെയും ഭവന വായ്പ ലഭിക്കുന്നതിന് തുടക്കത്തിലെ ചില ഒരുക്കങ്ങൾ നടത്തിയാൽ മതിയാകും. അതിനായി സ്വന്തം ക്രെഡിറ്റ് സ്കോറിനെ ഒരുക്കിയെടുക്കുകയാണ് വായ്പയെടുക്കാൻ ഉദ്യേശിക്കുന്ന വ്യക്തി ചെയ്യേണ്ടത്.
ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രവും ക്രെഡിറ്റ് യോഗ്യതയും വിശദമാക്കുന്നൊരു റിപ്പോര്‍ട്ടാണ് ക്രെഡിറ്റ് സ്കോര്‍. വായ്പ തിരിച്ചടവിന്റെ ട്രാക്ക് റെക്കോര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ അടവ് തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടും. ഭവന വായ്പ ലഭിക്കാന്‍ നിര്‍ബന്ധമായും പരിഗണിക്കുന്നൊരു ഘടകമാണിത്. ഭവന വായ്പയെടുക്കുമ്പോൾ എങ്ങനെ ക്രെഡിറ്റ് സ്കോർ പ്രാധാന്യമർഹിക്കുന്നുവെന്നും ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താമെന്നും നോക്കാം.
ഭവന വായ്പയിൽ ക്രെഡിറ്റ് സ്കോറിന്റെ പ്രധാന്യം
റിസര്‍വ് ബങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പ്രകാര ബാങ്കുകളുടെ ആകെ അഡ്വാന്‍സില്‍ ഭവന വായ്പകളുടെ അളവ് വളരെ വലുതാണ്. 11 വര്‍ഷത്തിനിടെ 14.3 ശതമാനം വര്‍ധനവുണ്ടായി. ഡിമാന്റ് ഉയരുകയും ദീര്‍ഘകാല തിരിച്ചടവ് വരുന്നതുമായ വായ്പയുടെ കാര്യത്തില്‍ വായ്പ അപേക്ഷന്റെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കുക ബാങ്കുകളെ സംബന്ധിച്ച് നിര്‍ബന്ധമാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിയാണെങ്കില്‍ വേഗത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്.

വായ്പ ലഭിക്കാനുള്ള ക്രെഡിറ്റ് സ്കോർ
അണ്‍സെക്യൂര്‍ഡ് വായ്പയെടുത്ത് തിരിച്ചടവ് നഷ്ടപ്പെടുത്തിയാല്‍ വായ്പകാരന് ഒന്നും നഷ്ടപ്പെടില്ലെന്ന് കരുതിയാല്‍ തെറ്റ്. തിരിച്ചടവ് മുടങ്ങുമ്പോള്‍ വായ്പകാരന്റെ ക്രെഡിറ്റ് സ്കോറാണ് കുറയുന്നത് അത്രയും പ്രധാന്യം. ക്രെഡിറ്റ് സകോറിനുണ്ട്. 300 നും 900 ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍.
600 ന് താഴെയുള്ള ക്രെഡിറ്റ് സ്കോര്‍ മോശം ക്രെഡിറ്റ് ചരിത്രം സൂച്ചിപ്പിക്കുന്നു. 650-699 ഭേദപ്പെട്ട ക്രെഡിറ്റ് ചരിത്രം നല്കുന്നു. 700-749 മികച്ചതും 750 -900 ഇടയില്‍ ഗംഭീരം എന്നിങ്ങനെയാണ് ക്രെഡിറ്റ് ചരിത്രത്തെ അളവക്കുന്നത്. 750 മുകളിലാണ് ക്രെഡിറ്റ് സ്കോറെങ്കില്‍ അധിക നടപടികളില്ലാതെ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ക്രെഡിറ്റ് സ്കോറിലുള്ള ഘടകങ്ങൾ
ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്നത് തിരിച്ചടവിനെ അടിസ്ഥാനമാക്കിയാണ്. വായ്പ തിരിച്ചടവാണ് ക്രെഡിറ്റ് സ്കോറിന്റെ 35 ശതമാനം വഹിക്കുന്നത്. ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്പോൾ 30 ശതമാനം ക്രെഡിറ്റ് ബാലന്‍സ്, യൂട്ടിലൈസേഷന്‍ എന്നിവ പരിഗണിക്കും രണ്ട് വായ്പകള്ക്കിടയിലെ സമയം 15 ശതമാനവും പുതിയ വായ്പകള്‍ 10 ശതമാനവും സംഭാവന നല്കുന്നു. ഈ അളവുകോലുകള്‍ മികച്ച രീതിയില്‍ നിലനിര്‍ത്തിയാല്‍ മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കാം.
ക്രെഡിറ്റ് യൂട്ടിലൈസേഷന്‍
ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ അഥവാ ക്രെഡിറ്റ് വിനയോഗ അനുപാതം മികച്ച തലത്തില്‍ നിലനിര്‍ത്തുകയും ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കാതിരിക്കുകയും വായ്പയെടുക്കുന്നതിന് മുന്‍പ് യോഗ്യത മനസിലാക്കുകയും ചെയ്താല്‍ ആരോഗ്യകാരമായ ക്രെഡിറ്റ് സ്കോര്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുകളില്‍ വാഗ്ദാനം ചെയ്യുന്ന റിവോള്‍വിംഗ് ക്രെഡിറ്റാണ് ക്രെഡിറ്റ് വിനിയോഗം. ക്രെഡിറ്റ് വിനിയോഗ അനുപാതം 30 ശതമാനമായി നിലനിര്‍ത്തുന്നതാണ് അനുയോജ്യം.
അതായത് ക്രെഡിറ്റ് കാര്‍ഡില്‍ 1 ലക്ഷം രൂപയാണ് ക്രെഡിറ്റ് സ്കോറെങ്കില്‍ ടോട്ടല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ഒരു പരിധിയിലും 30,000 രൂപ കടക്കാന്‍ പാടില്ല. പരിധിക്കുള്ളിലാണ് ചെലവാക്കുന്നത് എന്ന് മനസിലാക്കാന്‍ ഇത് ഉഫപയോഗിക്കും. പരിധിക്കുള്ളിലാണെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ ഉയരുകയും ഭവന വായ്പ സാധ്യത ഉയരുകയും യ്യെും.
ശ്രദ്ധിക്കേണ്ടവ
വായ്പ തിരിച്ചടവുകളിൽ വീഴ്ച വരുത്തുകയോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഇഎംഐ എന്നിവ കൃത്യസമയത്ത് അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നത് ക്രെഡിറ്റ് റിപ്പോർട്ട് നശിപ്പിക്കുന്നു. അതിനാൽ ഏതൊരു വായ്പ തിരഞ്ഞെടുക്കും മുൻപ് വായ്പ തിരിച്ചടവ് ശേഷി സ്വയം വിലയിരുത്തുന്നത് നല്ലതാണ്. നിലവിലെയും ഭാവിയിലെയും വരുമാനം പരിശോധിച്ച് വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന് പരിശോധിക്കുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications