സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങളാണ് സർക്കാർ ജോലിയോടുള്ള ഒരു ആകർഷണീയത. വിരമിക്കൽ കാലത്ത് സുഖകരമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പെൻഷൻ അത്യാവശ്യമാണ്. സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് പെൻഷനായി പ്രത്യേക നിക്ഷേപം നടത്തേണ്ടതുണ്ട്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാൾ്ക്ക് ചെറിയ തുകയുടെ നിക്ഷേപത്തിലൂടെ വലിയ ആദായം നേടാൻ സാധിക്കും.
ഇതിന് അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കണം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്ര സർക്കാർ ഏജൻസിയാണ് നിയന്തിക്കുന്ന നാഷണൽ പെൻഷൻ സിസ്റ്റം അനുയോജ്യമായ പദ്ധതിയാണ്. ദിവസം 74 രൂപ മാറ്റിവെച്ചാൽ 60-ാം വയസിൽ 1 കോടി രൂപ സ്വന്തമാക്കാൻ എൻപിഎസിലൂടെ സാധിക്കും. വിശദാംശങ്ങൾ നോക്കാം.
എൻപിഎസ് ഗുണങ്ങള്‍
* എൻപിഎസിൽ 2 അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും. ടെയർ1, ടെയർ2 എന്നിവയാണിത്. പെൻഷൻ ആവശ്യമുള്ളവർ ടെയർ1 അക്കൗണ്ട് തിരഞ്ഞെടുക്കണം.
* ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല.
* ടെയർ1 ലെ നിക്ഷേപം കാലാവധിയിൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
*എന്‍പിഎസ് അക്കൗണ്ടിലെ പണം ഏതൊക്കെ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കണമെന്ന് സ്വയം തീരുമാനിക്കാം. ഇതിനായി ആക്ടീവ്, ഓട്ടോ എന്നിങ്ങനെ 2 വഴികളുണ്ട്.
* ആക്ടീവ് ചോയിസില്‍ 75 ശതമാനം തുകയും ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കാന്‍ അനുവാദം നല്കന്നുണ്ട്. ഓട്ടോ ചോയിസില്‍ നിക്ഷേപകന്റെ പ്രായം അനുസരിച്ചാണ് ഇക്വിറ്റി- ഡെബ്റ്റ് വിഹിതം തീരുമാനിക്കുന്നത്.
* എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവുണ്ട്. 1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം 80സിസിഇ പ്രകാരം 50,000 രൂപയ്ക്കും നികുതി ഇളവു ലഭിക്കും.
* നിക്ഷേപത്തിന്റെ 60 ശതമാനം 60-ാം വയസില്‍ പിന്‍വലിക്കാന്‍ അനുവദിക്കുകയും ബാക്കി വരുന്ന 40 ശതമാനം പെന്ഷന് വേണ്ടി ആന്യുറ്റി സ്കീമിലേക്ക് മാറ്റുന്നതുമാണ് നാഷണല്‍ പെന്ഷന് സിസ്റ്റത്തിന്റെ രീതി.
എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാന്‍
18 വയ്സ മുതല്‍ 75 വയസ് വരെ പ്രായമുള്ളവര്‍ക്ക് എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാം. ഇതിനായി,
* പാന്‍ നമ്പര്‍
* പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
* വ്യക്തിഗത തിരിച്ചറിയല്‍ രേഖ (വോട്ടേഴ്സ് ഐഡി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്)
* മേല്‍വിലാസം തെളിയിക്കുന്ന രേഖ (യൂട്ടിലിറ്റി ബില്‍, ബാങ്ക് സ്റ്റേറ്റ്മെന്റ്, വാടക കരാര്‍ തുടങ്ങിയവ) ആവശ്യമാണ്.
ഈ രേഖകള്‍ കയ്യിലുള്ളവര്‍ക്ക് എന്‍പിഎസ് പോയിന്റ് ഓഫ് പ്രസന്റ്സ് കേന്ദ്രങ്ങള്‍ വഴി അക്കൗണ്ടെടുക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ പിഒപി കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായി ഇഎന്‍പിഎസ് പോര്‍ട്ടല്‍ വഴിയും അക്കൗണ്ടെടുക്കാം.
കാല്‍ക്കുലേറ്റര്‍
ദിവസം 74 രൂപ നീക്കിവെച്ച് എന്‍പിഎസിലേക്ക് നിക്ഷേപിച്ചാല്‍ ജോലി അവസാനിപ്പിക്കുന്ന സമയത്ത് 1 കോടി രൂപ നേടാനാകും. ഇത് എങ്ങനെയെന്ന് നോക്കാം. 20 വയസുകാരന് എന്‍പിഎസില്‍ ചേരുകയാണെങ്കില്‍ ദിവസം കരുതേണ്ട തുകയാണ് 74 രൂപ. ഇത് മാസത്തില്‍ നിക്ഷേപിക്കുമ്പോള്‍ 2,230 രൂപയാകും.
എന്‍പിഎസ് നിക്ഷേപത്തിന് 9 ശതമാനം ആദായം ലഭിച്ചാല്‍ 60-ാം വയസില്‍ വിരമിക്കുമ്പോള്‍ 1.098 കോടി രൂപ ലഭിക്കും. ഇതില്‍ നിന്ന് 60 ശതമാനം തുക പിന്‍വലിക്കാനും 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റി പെന്ഷന് നേടാനും സാധിക്കും.
ഇത്തരത്തില്‍ 65.93 ലക്ഷം രൂപയാണ് 60-ാം വയസില്‍ ലഭിക്കുന്നത്. ഇതിനൊപ്പം 43.95 ലക്ഷം രൂപ ആന്യുറ്റിയിലേക്ക് മാറ്റും. ഇതിന് 6 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ മാസത്തില്‍ 21,979 രൂപ പെന്ഷന് ലഭിക്കും. 8 ശതമാനം ആദായം ലഭിച്ചാല്‍ 29,305 രൂപ പെന്ഷന് ലഭിക്കും. വിപണിയെ ആശ്രയിച്ചുള്ള നിക്ഷേപമായതിനാൽ റിട്ടേണുകളിൽ ഏറ്റകുറച്ചിലുകൾ വരാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications