കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം ആദ്യ ആഴ്ചയോടെ പ്രധാന സൂചികകള്‍ ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചിരുന്നു. എന്നാല്‍ പിന്നീട് വിപണി സ്ഥിരതയാര്ജിക്കുന്നതിനും പടിപടിയായി നഷ്ടം നികത്തി മുന്നേറുന്നതിനും സാക്ഷിയായി. നിലവില്‍ സൂചികകളുടെ റെക്കോഡ് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 6 ശതമാനത്തോളം മാത്രം അകലെയാണ് നില്‍ക്കുന്നത്. വിപണിയിലെ തിരിച്ചു വരവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 4 പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത 11 ഓഹരികളാണ് താഴെ കൊടുക്കുന്നത്.
മോത്തിലാല്‍ ഒസ്വാള്
- ഭാരതി എയര്‍ടെല്‍- കഴിഞ്ഞ ദിവസം 749.40 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. സമീപ ഭാവിയില്‍ 910 രൂപ വരെ ഓഹരി ഉയര്‍ന്നേക്കാം. വരിക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം കൂടിയതും മൊബൈല്‍ ഇതര ബിസിനസ് മെച്ചപ്പെട്ടതുമാണ് അുകൂല ഘടകം.
- ഇന്ത്യന്‍ ഹോട്ടല്‍സ്- 241 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ 265 രൂപയിലേക്ക് കുതിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയതും ചെലവ് ചുരുക്കിയും മൂലധന വിനിയോഗം ഫലപ്രദമാക്കിയുമുള്ള നീക്കം ഓഹരിക്ക് വരുന്ന നാളുകളില്‍ ഗുണകരമാകും.
- ഐസിഐസിഐ ബാങ്ക്- കഴിഞ്ഞ ദിവസം 730 രൂപ നിലവാരത്തിലാണ് ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 1,100 രൂപയിലേക്ക് സമീപ ഭാവിയില്‍ ഓഹരിയെത്തും. ബിസിനസിലെ ഉണര്‍വും സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് അനുകൂല ഘടകം.
സെന്‍ട്രം ബ്രോക്കിങ്
- ഇമാമി- 445 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ 669 രൂപയിലേക്ക് ഓഹരി കുതിച്ചുയരും. ഡെര്‍മികൂള്‍ ബ്രാന്‍ഡിനെ ഏറ്റെടുത്തത് കൂള്‍ ടാല്‍കം പൗഡര്‍ വിഭാഗത്തിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കും.
- ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലട്രിക്കല്സ്- ഇന്നലെ 372 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്. ഇവിടെ നിന്നും സമീപ കാലയളവില്‍ ഓഹരി 550 രൂപയിലേക്ക് ഉയരാം. ചെലവ് ഉചിതമായ കൈകാര്യം ചെയ്യാനുള്ള കമ്പനിയുടെ പാടവം വിലക്കയറ്റ കാലത്ത് ഉപകാരപ്പെടും. കൂടാതെ വേനല്‍ക്കാലം അടുക്കുന്നത് വില്പനയും വര്‍ധിപ്പിക്കും.
- ജിന്‍ഡാല്‍ സ്റ്റീല്‍- കഴിഞ്ഞ ദിവസം 520 നിവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. സമീപ ഭാവിയില്‍ 659 രൂപയിലേക്ക് ഓഹരി വില വര്‍ധിക്കാം. അടുത്തിടെ കൈവരിച്ച ഉയര്‍ന്ന വരുമാനം ഉപയോഗപ്പെടുത്തി നിലവിലുള്ള ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതും ഏപ്രില്‍ മാസത്തോടെ കടരഹിത കമ്പനിയായി മാറുന്നതും നേട്ടമാണ്.
ഐഐഎഫ്എല്‍
- എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്- നിലവില്‍ 563 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 750 രൂപ.ിലേക്ക് ഓഹരിയെത്താം. ഏറ്റെടുത്ത പദ്ധതികള്‍ കാലാവധിക്ക് മുന്നെ പൂര്‍ത്തിയാക്കുന്നതും വമ്പന്‍ സബ്കോണ്ട്രാക്ട് കരാറുകള്‍ നേടിയതും അനുകൂല ഘചകമാണ്.
- കെംപ്ലാസ്റ്റ് സന്മാര്- ഇന്നലെ 669 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 990 രൂപയിലേക്ക് ഓഹരി വില ഉയരാം. പിവിസി ഉത്പന്നങ്ങളുടെ മാര്‍ജിന്‍ വര്‍ധിച്ചതും സാമ്പ്രദായിക ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിച്ചതും നേട്ടമാകും.
എഡല്‍വീസ് വെല്‍ത്ത്
- ഐടിസി- കഴിഞ്ഞ ദിവസം 249 രൂപ നിലാവരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും സമീപ കാലയളവില്‍ ഓഹരി 450 രൂപയിലേക്ക് കുതിച്ചുയരാം. കമ്പനിയുടെ പ്രവര്‍ത്തന ശൈലിയുടെ അടിസ്ഥാനത്തില്‍ 2022-24 സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 12% വരെ നേട്ടമുണ്ടാകാം.
- ബാലാജി അമീന്‍സ്- നിലവില്‍ 2,945 രൂപയിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും 4,150 രൂപയിലേക്ക് ഓഹരി വില വര്‍ധിക്കാം. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും ഇറക്കുമതി കുറയ്ക്കുന്നതും പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും ഗുണകരമാകും.
- ആക്സിസ് ബാങ്ക്- കഴിഞ്ഞ ദിവസം 750 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ 810 രൂപ നിലവാരത്തിലേക്ക് ഓഹരികള്‍ കുതിച്ചെത്തും. മികച്ച മൂന്നാം പാദഫലവും നിഷ്ക്രിയ ആസ്തി കുറഞ്ഞതും അനുകൂല ഘടകമാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
