മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും. അതായത്, മിഡ് കാപ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ടുള്ള മികച്ച വളര്‍ച്ചാ നിരക്കും നിക്ഷേപത്തിന്മേലുള്ള ആദായത്തിലും ഗുണകരമായി പ്രതിഫലിക്കും. ചുരുക്കി പറഞ്ഞാല്‍ സുരക്ഷിതത്വവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ് ഓഹരികള്‍ക്ക് കൂടുതലായിരിക്കും.
ഇതിനിടെ, രാജ്യത്തെ പ്രമുഖ വിപണി നിരീക്ഷകരുടെ ഇടയില്‍ മിഡ് കാപ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ വരുന്ന ഒരു വര്‍ഷ കാലയളവിലെ മിഡ് കാപ് ഓഹരികളുടെ പ്രകടനം എങ്ങനെയാകുമെന്ന നിരീക്ഷണം തേടിയത്. ഇതില്‍ 10 വിപണി വിദഗ്ധര്‍ എങ്കിലും നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തതും കുറഞ്ഞത് 35 ശതമാനം നേട്ടമെങ്കിലും അടുത്ത 12 മാസത്തിനകം നല്കാന് സാധിക്കുന്നതുമായ 18 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം 5,000- 25,000 കോടി രൂപ റേഞ്ചില്‍ വിപണി മൂല്യമുള്ള കമ്പനികളാണ്.
- മണപ്പുറം ഫിനാന്‍സ്- ഓഹരികളില്‍ നിന്നും ശരാശരി 62.2% നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 14 അനലിസ്റ്റുകള്‍ ശക്തമായി വാങ്ങിക്കാമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്.
- എന്‍ഡ്യൂറന്‍സ് ടെക്- 17 വിപണി നിരീക്ഷകരാണ് വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്. ശരാശരി 61.5% ലാഭം നേടാനാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
- സിറ്റി യൂണിയന് ബാങ്ക്- ഓഹരിയുടെ നിലവിലെ വിലയില്‍ നിന്നും ശരാശരി 55.5% ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 19 അനലിസ്റ്റുകളാണ് നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- പിഎന്‍സി ഇന്‍ഫ്രാടെക്- 18 വിപണി വിദഗ്ധരാണ് ഓഹരി വാങ്ങിക്കാമെന്ന് ശക്തമായ ശുപാര്‍ശ നല്‍കിയത്. ചുരുങ്ങിയത് 51.6% ശരാശരി നേട്ടം കൊയ്യാനാകുമെന്നാണ് നിഗമനം.
- ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- ശരാശരി 49.6% നേട്ടം കരസ്ഥമാക്കാനാകുമെന്നാണ് പ്രതീക്ഷ. 11 അനലിസ്റ്റുകളാണ് ഓഹരിയില്‍ നിക്ഷേപത്തിന് ശക്തമായി പിന്തുണച്ചത്.
- ജിഎസ്പിഎല്- 23 വിപണി നിരീക്ഷകരാണ് ഈ ഓഹരി വാങ്ങിക്കാമെന്ന് ശുപാര്‍ശ ചെയ്തത്. സമീപ കാലയളവില്‍ 48.3% നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
- ഐസിഐസിഐ സെക്യൂരിറ്റീസ്- നിലവിലെ ഓഹരി വിലയില്‍ നിന്നും ശരാശരി 47.9% വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 10 വിപണി വിദഗ്ധരാണ് ഈ ഓഹരിക്കായി ശുപാര്‍ശ നല്‍കിയത്.
- ബിര്‍ള കോര്‍പ്- 14 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഓഹരി വാങ്ങിക്കുന്നതിനെ ശക്തമായി പിന്തുണച്ചത്. സമീപ കാലയളവില്‍ 47.1% ലാഭം നേടാനാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
- അപ്പോളോ ടയേര്‍സ്- ഓഹരിയില്‍ 45.4% വര്‍ധനയാണ് നോട്ടമിടുന്നത്. 27 വിപണി വിദഗ്ധരാണ് ഓഹരി വാങ്ങിക്കാമെന്ന ശുപാര്‍ശ നല്‍കിയത്.
- ജെകെ ലക്ഷ്മി സിമന്റ്- നിലവിലെ വിപണി വിലയില്‍ നിന്നും 44.2% ഉയര്‍ച്ച ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 18 അനലിസ്റ്റുകളാണ് ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്.
- മഹാനഗര്‍ ഗ്യാസ്- ഓഹരിയില്‍ നിന്നും 41.8% നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 26 വിപണി വിദഗ്ധര്‍ ഓഹരി വാങ്ങിക്കാമെന്ന് നിര്‍ദേശിച്ചു.
- ശ്രീറാം സിറ്റി യൂണിയന്- സമീപ കാലയളവില്‍ 41.3% ലാഭം നേടാനാകുമെന്നാണ് നിഗമനം. 10 വിപണി നിരീക്ഷകരാണ് ഈ ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്.
- കജാരിയ സെറാമിക്- നിലവിലെ വിപണി വിലയില്‍ നിന്നും ശരാശരി 39.4% വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22 അനലിസ്റ്റുകളാണ് ഓഹരി വാങ്ങിക്കാമെന്ന് അഭിപ്രായപ്പെട്ടത്.
- സെന്‍സാര്‍ ടെക്നോളജീസ്- ഹ്രസ്വകാലയളവില്‍ ഓഹരിയില്‍ നിന്നും ശരാശരി 38.5% മുന്നേറ്റമാണ് പ്രതീക്ഷ. 10 വിപണി വിദഗ്ധരാണ് ഈ ഓഹരി നിര്‍ദേശിച്ചത്.
- എക്സൈഡ്- ഓഹരിയില്‍ നിന്നും 38.4% ലാഭം നേടാനാകുമെന്നാണ് വിലയിരുത്തല്‍. 19 വിപണി നിരീക്ഷകരാണ് ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്.
- സി.ഇ.എസ്.സി- സമീപ കാലയളവില്‍ ഓഹരി വിലയില്‍ ശരാശരി 38.1% വര്‍ധന നേടുമെന്നാണ് നിഗമനം. 16 അനലിസ്റ്റുകളാണ് ഓഹരി വാങ്ങിക്കാമെന്ന് ശക്തമായി പിന്തുണച്ചത്.
- കല്പതാരു പവര്‍- 14 വിപണി വിദഗ്ധരാണ് ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്. ഇതിലൂടെ ശരാശരി 37.1% ലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ.
- ഇമാമി- നിലവിലെ ഓഹരി വിലയില്‍ നിന്നും ശരാശരി 35.7% മുന്നേറ്റമുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. 25 വിപണി നിരീക്ഷകരാണ് ഓഹരി വാങ്ങിക്കാമെന്ന് ശുപാര്‍ശ ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
