ഉക്രൈന്‍ - റഷ്യ പ്രശ്‌നത്തില്‍ അയവു വന്നിരിക്കുന്നു; ഭീതി വിട്ടൊഴിഞ്ഞ് വിപണി പതിയെ ഉണരുകയാണ്. ഈ പശ്ചാത്തലത്തില്‍ വിലക്കിഴിവുള്ള വാല്യു സ്റ്റോക്കുകള്‍ക്കായുള്ള അന്വേഷണം ചെറുകിട നിക്ഷേപകര്‍ വീണ്ടും ആരംഭിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ നിക്ഷേപകര്‍ക്ക് നോട്ടമെത്തിക്കാവുന്ന ഒരു സ്‌റ്റോക്കാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ്. പോസിഷണല്‍ നിക്ഷേപകര്‍ക്ക് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ വാങ്ങാമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ഉക്രൈനും റഷ്യയും തമ്മിലെ യുദ്ധസമാനമായ സാഹചര്യമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. സംഘര്‍ഷം അയഞ്ഞാല്‍ വിപണി ശക്തമായി മുകളിലേക്ക് ഉയരും. ഈ അവസരത്തില്‍ ഗുണനിലവാരമേറിയ സ്റ്റോക്കുകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടിയായിരിക്കും കുതിക്കുക. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സ് പോസിറ്റീവ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 520 രൂപ വരെയ്ക്കും എത്തുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.
വിഖ്യാത നിക്ഷേപകന്‍ വിജയ് കേദിയയുടെ പോര്‍ട്ട്‌ഫോളിയോയില്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ കാര്യമായി കിടപ്പുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനത്തോളം വിലയിടിവ് സ്‌റ്റോക്കില്‍ സംഭവിച്ചത് കാണാം. എന്തായാലും മാര്‍ക്കറ്റ് തിരിച്ചുകയറുമ്പോള്‍ ശക്തമായ ട്രെന്‍ഡ് റിവേഴ്‌സലാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സില്‍ അനലിസ്റ്റുമാര്‍ പ്രവചിക്കുന്നത്. ഈ സ്‌റ്റോക്കിന്റെ ഫണ്ടമെന്റലുകളെ കുറിച്ച് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്. ഇന്ത്യന്‍ നിര്‍മിത 5ജി സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സായിരിക്കും ഈ രംഗത്ത് പ്രധാന ഗുണഭോക്താവായി മാറുക. ഇതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം മുതലായിരിക്കും തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ സാമ്പത്തിക മികവ് മെച്ചപ്പെടുക', അവിനാഷ് ഗോരാക്ഷ്‌കര്‍ പറയുന്നു. ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്നവര്‍ ഈ സ്‌റ്റോക്ക് സമാഹരിച്ച് തുടങ്ങാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
തേജസ് നെറ്റ്‌വര്‍ക്ക്‌സില്‍ മൊമന്റം വാങ്ങല്‍ നടത്താമെന്ന് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ അഭിപ്രായപ്പെടുന്നുണ്ട്. 2021 -ലെ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ്. കഴിഞ്ഞ ആറു മാസമായി ശക്തമായ വില്‍പ്പന സമ്മര്‍ദം സ്റ്റോക്ക് നേരിടുന്നുണ്ട്. നിലവില്‍ ആകര്‍ഷകമായ വാല്യുവേഷനിലാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഉള്ളത്. അതുകൊണ്ട് ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ മൊമന്റം വാങ്ങല്‍ നടത്താം. അടിയന്തര ഹ്രസ്വകാലയളവില്‍ കമ്പനിയുടെ ഓഹരി വില 470 രൂപ വരെയെത്താന്‍ സാധ്യതയുണ്ട്, സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ മുകളിലേക്ക് കുതിക്കുമെന്നാണ് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്തയും പ്രവചിക്കുന്നത്. 'ചാര്‍ട്ട് പാറ്റേണില്‍ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് പോസിറ്റീവ് ട്രെന്‍ഡാണ് നല്‍കുന്നത്. അടുത്ത മൂന്നു മാസം കൊണ്ട് തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ ഓഹരി വില 520 രൂപ വരെയ്ക്കും ഉയരാന്‍ സാധ്യതയുണ്ട്. 400 രൂപയ്ക്ക് മുകളില്‍ തുടരുന്നതുവരെയും സ്റ്റോക്ക് സമാഹരിക്കാം. ഇതേസമയം, 360 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്, അനുജ് ഗുപ്ത പറയുന്നു.
ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം വിജയ് കേദിയയുടെ കേദിയ സെക്യുരിറ്റീസ് ലിമിറ്റഡ് കമ്പനി തേജസ് നെറ്റ്‌വര്‍ക്ക്‌സില്‍ 3.42 ശതമാനം ഓഹരി പങ്കാളിത്തമാണ് കയ്യടക്കുന്നത്. കമ്പനിയുടെ 39 ലക്ഷം ഓഹരികള്‍ ഇവരുടെ കൈവശമുണ്ട്. ബുധനാഴ്ച്ച 440 രൂപ നിലവാരത്തിലാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികളുടെ വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.65 ശതമാനം വിലയിടിവ് സ്റ്റോക്കില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 570.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 184.99.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications