ഓഹരി വിപണിയുടെ കഴിഞ്ഞവര്‍ഷത്തെ കുതിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരാശ നിക്ഷേപകരില്‍ പലര്‍ക്കുമുണ്ട്. കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ ഓഹരികള്‍ 'ഡബിള്‍ സ്ട്രോങ്ങായി' തിരിച്ചെത്തിയപ്പോള്‍ കാഴ്ച്ചക്കാരായി നിന്നവരുടെ ചങ്കിടറി. പോയവര്‍ഷം മള്‍ട്ടിബാഗര്‍ കിരീടം ചൂടിയ സ്റ്റോക്കുകള്‍ക്ക് കയ്യും കണക്കുമില്ല; ഈ വര്‍ഷവും മള്‍ട്ടിബാഗര്‍ ഓഹരികള്‍ കുമിഞ്ഞുകൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കൂട്ടത്തില്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്ന പെന്നി സ്റ്റോക്കാണ് വികാസ് ലൈഫ്കെയര്‍.
പെന്നി സ്റ്റോക്ക് എന്തെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഓഹരി വില തീരെ കുറഞ്ഞവയാണ് പെന്നി സ്റ്റോക്കുകള്‍. നിലവില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം വികാസ് ലൈഫ്കെയര്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തകര്‍ച്ച കാര്യമാക്കേണ്ട. നടപ്പു വര്‍ഷം നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് നേട്ടം സമ്മാനിക്കാന്‍ വികാസ് ലൈഫ്കെയറിന് കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ വികാസ് ലൈഫ്കെയര്‍ ഓഹരികള്‍ ദൃഢതയോടെയാണ് ചുവടുവെയ്ക്കുന്നത്. സമീപകാല വിലചലനം ഇക്കാര്യം അടിവരയിടുന്നുണ്ട്.
ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണിയുടെ ഇപ്പോഴത്തെ വീഴ്ച്ച. സ്ഥിതിഗതികള്‍ ശാന്തമായാല്‍ വിപണിയില്‍ ട്രെന്‍ഡ് റിവേഴ്സല്‍ സംഭവിക്കും; അതായത്, മാര്‍ക്കറ്റ് ശക്തമായി തിരിച്ചുവരും. ക്ഷീണമകറ്റി വിപണി ഉയരുന്നതോടെ വികാസ് ലൈഫ്കെയറും കുത്തനെ കയറുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. 2022 അവസാനത്തോടെ കമ്പനിയുടെ ഓഹരി വില 12 രൂപ വരെ എത്താമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. നിലവില്‍ 5 രൂപയാണ് വികാസ് ലൈഫ്കെയറിന്റെ ഓഹരി വില.
ബ്രോക്കറേജായ ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത സ്റ്റോക്കിലെ കാഴ്ച്ചപ്പാട് നിക്ഷേപകരുമായി പങ്കുവെയ്ക്കുന്നുണ്ട്. 'കണ്സോളിഡേഷന് സോണില്‍ നിന്നും പുറത്തുകടക്കാന്‍ വികാസ് ലൈഫ്കെയര്‍ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി മാര്‍ക്കറ്റ് വികാരം നെഗറ്റീവായിട്ടും കണ്സോളിഡേഷന് സോണിന് മുകളില്‍ത്തന്നെ പിടിച്ചുനില്‍ക്കുകയാണ് ഈ സ്റ്റോക്ക്. ചാര്‍ട്ട് പാറ്റേണില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് ഓഹരികള്‍ നല്‍കുന്നത്. മാര്‍ക്കറ്റില്‍ ട്രെന്‍ഡ് റിവേഴ്സല്‍ നടന്നാലുടന്‍ കുത്തനെയുള്ള ഉയര്‍ച്ച വികാസ് ലൈഫ്കെയറില്‍ പ്രതീക്ഷിക്കാം', അനുജ് ഗുപ്ത പറയുന്നു.
നിലവില്‍ 7.50 - 8.0 രൂപ റേഞ്ചിലാണ് ഈ പെന്നി സ്റ്റോക്ക് പ്രതിരോധം നേരിടുന്നത്. ഇതു മറികടക്കാന്‍ കഴിഞ്ഞാല്‍ ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ ശക്തമായ മുന്നേറ്റം വികാസ് ലൈഫ്കെയര്‍ ഓഹരികള്‍ നടത്തുമെന്ന് അനുജ് ഗുപ്ത സൂചിപ്പിക്കുന്നുണ്ട്. സ്റ്റോക്കില്‍ 12 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്. 2022 അവസാനത്തോടെ ഈ നിലയിലേക്ക് എത്താന്‍ വികാസ് ലൈഫ്കെയറിന് സാധിക്കുമെന്നാണ് അനുജ് ഗുപ്തയുടെ പ്രവചനം. പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയക്കും സമാനമായ അഭിപ്രായമാണ് സ്റ്റോക്കില്‍.
'വികാസ് ലൈഫ്കെയറിലെ പ്രാഥമിക ട്രെന്‍ഡ് സൈഡ്വേയ്സാണ്. എന്നാല്‍ ഇടക്കാലയളവില്‍ സ്റ്റോക്ക് കാഴ്ച്ചവെച്ച വിലചലനം ആരെയും ആകര്‍ഷിക്കും. 2021 ഡിസംബര്‍ 22 -നാണ് താഴേക്കുള്ള ബ്രേക്കൗട്ടിന് സ്റ്റോക്ക് സാക്ഷിയായത്. അന്ന് രൂക്ഷമായ വീഴ്ച്ച വികാസ് ലൈഫ്കെയര്‍ നേരിട്ടു. എന്നാല്‍ ഇതിന് ശേഷം ത്രികോണ പാറ്റേണ്‍ രൂപപ്പെടുകയാണ്. നിലവില്‍ മുകളിലേക്ക് ബ്രേക്കൗട്ട് കുറിക്കാനുള്ള ശ്രമത്തിലാണ് സ്റ്റോക്ക്. ഡൗണ്‍വാര്‍ഡ് ട്രെന്‍ഡ്ലൈനിന് തൊട്ടുകീഴിലാണ് ഓഹരികള്‍ ഇപ്പോള്‍ പ്രതിരോധം നേരിടുന്നത്', മനോജ് ഡാല്‍മിയ പറയുന്നു.
പറഞ്ഞുവരുമ്പോള്‍ 2021 -ല്‍ കയ്യടി നേടിയ പെന്നി സ്റ്റോക്കുകളില്‍ ഒന്നാണ് വികാസ് ലൈഫ്കെയര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 100 ശതമാനത്തോളം ലാഭം സമ്മാനിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസത്തെ ചിത്രത്തിലും കാണാം 50 ശതമാനത്തിനരികെ ഉയര്‍ച്ച. ഇതേസമയം, കഴിഞ്ഞ ഒരു മാസമായി ശക്തമായ വില്‍പ്പനയ്ക്കാണ് വികാസ് ലൈഫ്കെയര്‍ ഇരയാവുന്നത്. ഇക്കാലയലവില്‍ 35 ശതമാനത്തോളം വീഴ്ച്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്.
നിലവില്‍ 582 കോടി രൂപയാണ് വികാസ് ലൈഫ്കെയറിന്റെ വിപണി മൂല്യം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 7.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2.46 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. ബുധനാഴ്ച്ച രാവിലെത്തന്നെ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊടാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications