എല്ലാം തവിട് പൊടിയാകുമോ? ഇനിയെന്ത് ചെയ്യണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നതിങ്ങനെ

റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നതും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതും പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം അടുത്തയാഴ്ച ചേരാനിരിക്കുന്നതും ഒക്കെ ആഭ്യന്തര വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞയാഴ്ച പ്രധാന സൂചികകള്‍ 2.5 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ മൂന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിശകലനമാണ് താഴെ ചേര്‍ക്കുന്നത്.

ഐഐഎഫ്എല്‍

ഐഐഎഫ്എല്‍

  • ഇനിയെന്ത്- വിപണിയിലെ പൊതുവികാരം ആശങ്കയുടേയും ജാഗ്രതയുടേയുമാണ്. വിക്‌സ് (VIX) നിരക്കുകളും ഉയര്‍ന്ന തോതിലാണ്. ടെക്‌നിക്കല്‍ സൂചകങ്ങള്‍ 'ഓവര്‍ സോള്‍ഡ്' എന്നു കാണിക്കുന്നതിനാല്‍ ഏത് സമയവും ഒരു പുള്‍ബാക്ക് പ്രതീക്ഷിക്കാമെങ്കിലും 15,800 നിലവാരത്തിലേക്ക് നിഫ്റ്റി വരാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. എങ്കിലും 16,500- 16,800 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കുന്നതും ദുഷ്‌കരമാണ്. അതേസമയം, 15,800 നിലവാരവും തകര്‍ക്കപ്പെട്ടാല്‍ വിപണിയില്‍ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
  • എന്ത് ചെയ്യണം- എച്ച്ഡിഎഫ്‌സി ബാങ്ക്, എയര്‍ടെല്‍, ഇന്‍ഫോസിസ്, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളിലും നിഫ്റ്റി, ബാങ്ക്-നിഫ്റ്റി ഇടിഎഫുകളും ഇടക്കാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഇന്‍ക്രെഡ് ഇക്വിറ്റീസ്

ഇന്‍ക്രെഡ് ഇക്വിറ്റീസ്

  • ഇനിയെന്ത്- നിഫ്റ്റി 2021 ഓഗസ്റ്റ് 6-നും ബാങ്ക്-നിഫ്റ്റി 2020 മേയ് മാസത്തിനു ശേഷവുമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചേക്കുന്നത്. വിദേശ നിക്ഷേപകരാവട്ടെ ഇന്‍ഡക്‌സ്, സ്റ്റോക്ക് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളില്‍ ഷോര്‍ട്ട് സെല്‍ പൊസിഷനാണ് കൂടുതലും എടുത്തിരിക്കുന്നത് എന്നതും വിപണിയുടെ ദുര്‍ബലാവസ്ഥയെ കാണിക്കുന്നു.
  • എന്ത് ചെയ്യണം- മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഐടി ഓഹരികളില്‍ ചെറിയ നിക്ഷേപ താത്പര്യം പ്രകടമാണ്. എങ്കിലും ഓഹരി വില മാത്രം കണക്കിലെടുക്കാതെ കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യത കൂടി പരിഗണിച്ച് മാത്രം ഓഹരികളെ തെരഞ്ഞെടുക്കുക. തൊട്ടടുത്ത നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖല 15,600- 15,900 നിലവാരത്തിലാണെന്നും ഇന്‍ക്രെഡ് ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

 എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

  • ഇനിയെന്ത്- വിപണിയിലെ പൊതുവികാരം നെഗറ്റീവായിരിക്കുന്നു. നിലവില്‍ 16,800- 17,000 നിലവാരം ശക്തമായ റെസിസ്റ്റന്‍സായി വര്‍ത്തിക്കും. തൊട്ടടുത്ത സപ്പോര്‍ട്ട് 15,500-15,800 നിലവാരത്തിലാണ്. ഈ നിലവാരത്തില്‍ നിന്നും മുകളിലേക്കുള്ള കുതിച്ചുച്ചാട്ടമെല്ലാം സെല്‍ ചെയ്യാനുള്ള അവസരമാണ്.
  • എന്ത് ചെയ്യണം- നിലവില്‍ ഷോര്‍ട്ട് സെല്‍ പൊസിഷന്‍ ഉള്ളവര്‍ക്ക് അത് തുടരാം. കൈവശമുള്ള ലോങ് പൊസിഷനുകള്‍ക്ക് സ്റ്റോപ് ലോസ് ക്രമീകരിക്കുകയും വേണം. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളില്‍ ഇനിയും തിരുത്തല്‍ പ്രതീക്ഷിക്കാം. ബാങ്ക്, ധനകാര്യം, ഓട്ടോമൊബീല്‍സ്, റിയാല്‍റ്റി, എഫ്എംസിജി എന്നീ വിഭാഗങ്ങളില്‍ തുടര്‍ന്നും ദുര്‍ബലാവസ്ഥ പ്രതീക്ഷിക്കാം.
ഈയാഴ്ച എങ്ങനെ ?

ഈയാഴ്ച എങ്ങനെ ?

ഈയാഴ്ച സാധാരണയേക്കാള്‍ വലിയ റേഞ്ചിനുള്ളിലാവും സൂചികകള്‍ വ്യാപാരം ചെയ്യപ്പെടാന്‍ സാധ്യത. എങ്കിലും നിഫ്റ്റിയില്‍ 16,100-15,800 നിലവാരത്തില്‍ നിന്നും ടെക്‌നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കില്‍ അടുത്തിടെ ഏറ്റവും തിരിച്ചടി നേരിട്ട ഓട്ടോ, ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞയാഴ്ചത്തെ പോലെ പിഎസ്ഇ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളില്‍ ഉണര്‍വ് തുടര്‍ന്നേക്കും. 16,400- 16,500 മേഖലകളിലാവും തൊട്ടടുത്ത പ്രതിരോധമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X