അറിയണം സെലിബ്രിറ്റി നിക്ഷേപകര്‍ മുറുക്കെപ്പിടിക്കുന്ന ഒരു ഐടി സ്‌റ്റോക്കിനെ; 20% വളര്‍ച്ചാ പ്രവചനം!

സുനില്‍ സിംഘാനിയ. ആശിഷ് കച്ചോലിയ. മുകുള്‍ അഗ്രവാള്‍. രാകേഷ് ജുന്‍ജുന്‍വാലയെ പോലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ സെലിബ്രിറ്റി നിക്ഷേപകരാണ് മൂവരും. ഇവരുടെ ഓഹരി പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാല്‍ ഒരു സമാനത കാണാം. സംഭവം എന്തെന്നല്ലേ? മൂന്നുപേരും ദീര്‍ഘകാലമായി ഒരു ഐടി സ്റ്റോക്ക് മുറുക്കെപ്പിടിക്കുന്നുണ്ട് — മാസ്‌ടെക്ക്. സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍, ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണിത്.

മാസ്ടെക്ക്

മാസ്‌ടെക്കില്‍ സിംഘാനിയ, കച്ചോലിയ, അഗ്രവാള്‍ ത്രയം സംയുക്തമായി 7.23 ശതമാനം ഓഹരികള്‍ പങ്കിടുന്നുണ്ട്. 2022 മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം കമ്പനി കഴിഞ്ഞവാരം പുറത്തുവിട്ടിരുന്നു.

ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ മാസ്‌ടെക്കിന്റെ അറ്റാദായം 17 ശതമാനം കൂടി 88.2 കോടി രൂപയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന വരുമാനം 20 ശതമാനത്തിലധികം വര്‍ധിച്ച് 581.53 കോടി രൂപയിലേക്കുമെത്തി. യുകെയിലെയും വടക്കെ അമേരിക്കയിലെയും പൊതുമേഖലാ ബിസിനസില്‍ കണ്ട ശക്തമായ വളര്‍ച്ചയാണ് നാലാം പാദം മാസ്‌ടെക്കിന് തുണയായത്.

മികവ്

എന്തായാലും കമ്പനിയുടെ വരുമാന മികവ് മുന്‍നിര്‍ത്തി ഭൂരിപക്ഷം ബ്രോക്കറേജുകളും സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. മാസ്‌ടെക്കിന്റെ ഓഹരി വിലയില്‍ 20 ശതമാനം വര്‍ധനവ് ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നു. മാസ്‌ടെക്കിന് പച്ചക്കൊടി വീശാന്‍ നാലു കാരണങ്ങളുണ്ട് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്. യുകെ സര്‍ക്കാരുമായുള്ള ബിസിനസ് വളര്‍ച്ച, ക്ലൗഡ് മൈഗ്രേഷന്‍, യുകെയിലെ സ്വകാര്യ മേഖലയിലെ വളര്‍ച്ച, അമേരിക്കയിലെ ഹെല്‍ത്ത്‌കെയര്‍/ലൈഫ്‌സയന്‍സസ് രംഗങ്ങളിലെ കടന്നുവരവ് — ഈ ഘടകങ്ങള്‍ മാസ്‌ടെക്കിന്റെ മുന്നോട്ടുള്ള ഉയര്‍ച്ചയില്‍ വന്‍സ്വാധീനം ചെലുത്തുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം.

 
നിർദേശം

'മാര്‍ച്ചില്‍ അടിയുറച്ച പാദവളര്‍ച്ചയാണ് മാസ്‌ടെക്ക് അറിയിച്ചത്. വരുമാനവും മാര്‍ജിനും പ്രതീക്ഷയ്‌ക്കൊപ്പമെത്തി. ഓര്‍ഡര്‍ ബുക്ക് 25 ശതമാനം മെച്ചപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 1 ബില്യണ്‍ ഡോളര്‍ വരുമാനമാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് അറിയിക്കുന്നു. സ്‌റ്റോക്കില്‍ 3,530 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

റേറ്റിങ്

ഇതേസമയം, ഐസിഐസിഐ സെക്യുരിറ്റീസ് 'ബൈയില്‍' നിന്നും 'ഹോള്‍ഡിലേക്കാണ്' മാസ്‌ടെക്കിന്റെ റേറ്റിങ് തിരുത്തുന്നത്. ടാര്‍ഗറ്റ് വില 3,100 രൂപ. വര്‍ധിക്കുന്ന കരാറുകള്‍, വിശാലമാവുന്ന വില്‍പ്പനയും മാര്‍ക്കറ്റിങ്ങും, യുകെയിലെ മാര്‍ക്കറ്റ് നേട്ടങ്ങള്‍, അമേരിക്കയിലെ മാനേജ്‌മെന്റ് മാറ്റം എന്നിവ അടിവരയിട്ടാണ് ബ്രോക്കറേജിന്റെ പ്രവചനം.

 
മാർച്ച് പാദം

കഴിഞ്ഞ ത്രൈമാസപാദം മാസ്‌ടെക്കിന്റെ ഇബിഐടിഡിഎ 14 ശതമാനം മെച്ചപ്പെട്ട് 138.6 കോടി രൂപയാണ് രേഖപ്പെടുത്തിയത്. നാലാം പാദം ഇബിഐടിഡിഎ മാര്‍ജിന്‍ 23 ശതമാനം കുറിക്കപ്പെട്ടു; മുന്‍വര്‍ഷം ഇതേ കാലയളവില്‍ 22 ശതമാനമായിരുന്നു ഇബിഐടിഡിഎ മാര്‍ജിന്‍. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ 49 പുതിയ ക്ലയന്റുകളെ കൂടി ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ മൊത്തം 450 സജീവ ക്ലയന്റുകളുണ്ട് ഇപ്പോള്‍ മാസ്‌ടെക്കിന്.

 
ടാർഗറ്റ് വില

2022 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിയോഹരിക്ക് 12 രൂപയുടെ അന്തിമ ലാഭവിഹിതമാണ് കമ്പനി ശുപാര്‍ശ ചെയ്തത്. നേരത്തെ, 7 രൂപയുടെ ഇടക്കാല ലാഭവിഹിതം ഓരോ ഓഹരിക്കും മാസ്‌ടെക്ക് കൈമാറിയിരുന്നു.

ബ്രോക്കറേജായ ഷെയര്‍ഖാനും മാസ്‌ടെക്കില്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. 'സ്റ്റോക്കിലെ വളര്‍ച്ചാ കാഴ്ച്ചപ്പാട് ശക്തമാണ്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ദൃഢമായ വരുമാന വളര്‍ച്ച കൈപ്പിടിയിലാക്കാന്‍ കമ്പനിക്ക് സാധിക്കും. അതുകൊണ്ട് മാസ്‌ടെക്കില്‍ ബൈ റേറ്റിങ് ഞങ്ങള്‍ തുടരുകയാണ്. ടാര്‍ഗറ്റ് വില 3,840 രൂപ', ഷെയര്‍ഖാന്‍ നിര്‍ദേശിക്കുന്നു. മറ്റൊരു ബ്രോക്കറേജായ ആനന്ദ് രാത്തി മാസ്‌ടെക്ക് ഓഹരികളില്‍ 3,400 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X