ഈ സ്‌മോള്‍ കാപ് ഇന്റര്‍നെറ്റ് കമ്പനി 1,150 രൂപ നിരക്കില്‍ ഓഹരി തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?

നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്‍കാവുന്ന മര്‍ഗങ്ങളിലൊന്നാണ് ഷെയര്‍ ബൈബാക്ക്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതുപോലെ ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. അതേസമയം അടുത്തിടെ ഓഹരി തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ച ഒരു സ്‌മോള്‍ കാപ് കമ്പനിയുടെയും ഷെയര്‍ ബൈബാക്കിന്റേയും വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഷെയര്‍ ബൈബാക്ക്

ഷെയര്‍ ബൈബാക്ക്

വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് ഓഹരികളുടെ ഒരു ഭാഗം നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Buyback). ഇതില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള സ്വീകരണ അനുപാതത്തില്‍ (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങും. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി കഴിഞ്ഞ് അധികം താമസിയാതെ, ബ്രോക്കര്‍ വെബ്‌സൈറ്റില്‍ ബൈബാക്കിനായി അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന്‍ ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം. 

കൈവശമുള്ള ഓഹരികളുടെ എണ്ണത്തെ റെക്കോഡ് തീയതിയിലെ ക്ലോസിങ് വില കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന മൂല്യം 2 ലക്ഷം കവിയുന്നില്ലെങ്കില്‍ റീട്ടെയിലര്‍ ക്വാട്ടയില്‍ അപേക്ഷിക്കാം.

മാട്രിമോണി.കോം

മാട്രിമോണി.കോം

ഭാരത് മാട്രിമോണി.കോം, ഇന്ത്യപ്രോപ്പര്‍ട്ടി.കോം തുടങ്ങിയ പ്രശസ്ത ഓണ്‍ലൈന്‍ ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് മാട്രിമോണി.കോം ലിമിറ്റഡ്. ഇന്ത്യയില്‍ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനിയാണിത്. വിവാഹ പരസ്യങ്ങളുടെ വിപണിയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഭാരത് മാട്രിമോണിക്ക് സാധിച്ചിട്ടുണ്ട്. 15 പ്രാദേശിക ഭാഷകളിലായി 300-ഓളം സമുദായ/ ജാതികളുടെ വിവാഹ പരസ്യത്തിനുള്ള വൈബ്‌സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വിവിധ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ക്കു പുറമെ 120-ലധികം നേരിട്ട് പ്രവര്‍ത്തിക്കുന്ന ശാഖകളും 3000-ലധികം ജീവനക്കാരും കമ്പനിക്കുണ്ട്.

തിരികെ വാങ്ങല്‍

തിരികെ വാങ്ങല്‍

ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മാട്രിമോണി.കോമിന്റെ (BSE: 540704, NSE: MATRIMONY) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നടപടി പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 1,150 രൂപ നിരക്കില്‍ ബൈബാക്ക് നടത്തുമെന്നാണ് അറിയിപ്പ്. ഇതിനായി 75 കോടി രൂപയാവും പരമാവധി വിനിയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. 'ടെന്‍ഡര്‍ ഓഫര്‍' മുഖേനയുള്ള ആനുപാതിക പ്രാതിനിധ്യത്തോടെയായിരിക്കും ഓഹരികള്‍ തിരികെ വാങ്ങുക. ഓഹരിയുടമകളില്‍ നിന്നും ഷെയര്‍ ബൈബാക്കിനുള്ള സ്വീകരണ അനുപാതം പിന്നീട് നിശ്ചയിക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

മാട്രോമോണി.കോമിന്റെ ആകെ ഓഹരികളില്‍ 50.16 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.32 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.45 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,754 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.46 ശതമാനമാണ്.

ഓഹരിയുടെ പിഇ അനുപാതം 33.74 നിരക്കിലും പ്രതിയോഹരി ബുക്ക് വാല്യൂ 114.99 രൂപയുമാണ്. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,215 രൂപയും താഴ്ന്ന വില 645 രൂപയുമാണ്. വെള്ളിയാഴ്ച 14 ശതമാനത്തോളം വില കുതിച്ചുയര്‍ന്ന് 766.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

ഇനിയുമേറെ വളരാനുള്ള ഓണ്‍ലൈന്‍ വിവാഹ ദല്ലാള്‍ വിപണിയിലെ മുന്‍നിരക്കാരാണ് മാട്രിമോണി.കോം. വിവാഹ സംബന്ധമായ ആലോചനകള്‍ക്കു ഓണ്‍ലൈന്‍ മാര്‍ഗം തെരഞ്ഞെടുക്കുന്നവരിലെ വളര്‍ച്ച, മികച്ച നിലവാരത്തിലുള്ള ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍, ഉത്തരേന്ത്യന്‍ മേഖലകളിലും ചുവടുറപ്പിക്കുന്നത്, പുതിയ സേവനങ്ങളും ഉത്പനങ്ങളും അവതരിപ്പിക്കുന്നത്, പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെയുള്ള വരുമാന വളര്‍ച്ചാ പദ്ധതികളുമൊക്കെ മാട്രിമോണി.കോമിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്. ഇതിനോടൊപ്പം ആകെ പ്രൊഫൈലുകളില്‍ നിന്നും വിവാഹ ഉടമ്പടിയിലേക്ക് എത്തുന്നവരുടെ നിരക്ക് ഉയര്‍ന്നതാണെന്നതും അനുകൂല ഘടകങ്ങളാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് 810 രൂപ ലക്ഷ്യവില നല്‍കി 'ഹോള്‍ഡ്' റേറ്റിങ്ങ് നല്‍കിയിട്ടുണ്ട്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മാട്രിമോണി.കോമിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 8.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 16.5 ശതമാനവും അറ്റാദായത്തില്‍ 7.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ മാട്രിമോണി.കോമിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനത്തോളം വര്‍ധിച്ച് 109.45 കോടിയായി ഉയര്‍ന്നു. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 32 ശതമാനം വര്‍ധിച്ച് 13.40 കോടിയുമായി. പ്രതിയോഹരി വരുമാനം 4.46 രൂപയില്‍ നിന്നും 5.85-ലേക്കും മെച്ചപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X