ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാൻ ജീവിതത്തിനും സുരക്ഷിതത്വം വേണം. ഇതിനാണ് ലെെഫ് ഇൻഷൂറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോളിസിയുടെ മാസ അടവ് തന്നെ വലിയ തുക വരുന്നതിനാൽ പലരും ഇതിൽ നിന്ന് മടിച്ചു നിൽക്കും. സമ്പാദിക്കാൻ ഒന്നും തന്നെ ഉണ്ടാകില്ലെന്നത് തന്നെ കാര്യം.
ഇത്തരക്കാർക്കായി സമ്പാദ്യമായും ഒപ്പം ലൈഫ് ഇൻഷൂറൻസ് കവറേജും ലഭിക്കുന്ന പോളിസികൾ തിരഞ്ഞെടുക്കാം. മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ഈയിടെ അവതരിപ്പിച്ച മാക്‌സ് ലൈഫ് സ്മാര്‍ട്ട് ഫിക്‌സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍ ഇത്തരത്തിൽ ഇരട്ട നേട്ടം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പ്ലാനാണ്.
സ്മാര്‍ട്ട് ഫിക്‌സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍
മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി അവതരിപ്പിച്ച പുതിയ ഇന്‍ഷൂറന്‍സ് പ്ലാനാണ് മാക്‌സ് ലൈഫ് സ്മാര്‍ട്ട് ഫിക്‌സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍. നിക്ഷേപത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍ പരിരക്ഷയും ലഭിക്കുന്നതാണ് പദ്ധതിയുടെ നേട്ടം. ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാൻ ആണിത്. തിരഞ്ഞെടുക്കുന്ന പോളിസിക്ക് അനുസരിച്ച് മാസത്തിലോ ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം.
ഗോള്‍ഡ്, പ്ലാറ്റിനം, ടെെറ്റാനിയം എന്നിങ്ങനെ മൂന്ന് തരം പോളിസികളുണ്ട്.. 5 മുതല്‍ 10 വര്‍ഷം വരെയാണ് പോളിസിയുടെ കാലാവധി. ഗോൾഡ് സ്കീമിൽ ഒറ്റത്തവണയും മറ്റു പോളിസികളിൽ തവണകളായും പ്രീമിയം അടയ്ക്കാം.
നേട്ടം
പോളിസിയിൽ ചേരുന്നൊരാൾക്ക് ഇരട്ട നേട്ടമാണ് ലഭിക്കുക. സമ്പാദ്യമെന്ന നിലയ്ക്ക് പോളിസി ഉടമകള്‍ക്ക് 6.14 ശതമനം നിരക്കില്‍ നികുതി രഹിത ആദായം ലഭിക്കും. 3,000 രൂപ കുറഞ്ഞ മാസ അടവിൽ പോളിസിയിൽ ചേരാം. ഇതിനോടൊപ്പമാണ് ഡെത്ത് ബെനിഫിറ്റ് ലഭിക്കുക.
പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക ലഭിക്കും. ഗോള്‍ഡ് പ്ലാന്‍ പ്രകാരം ഒറ്റത്തവണ പ്രമീയത്തിന്റെ 10 മടങ്ങ് അധികം തുക പോളിസി ഉടമ മരണപ്പെട്ടാൽ അവകാശികൾക്ക് ലഭിക്കും. പ്ലാറ്റിനം, ടൈറ്റാനിയം പോളിസികളില്‍ വാര്‍ഷിക പ്രീമിയത്തിന്റെ 11 മടങ്ങ് തുകയാണ് ഡെത്ത് ബെനിഫിറ്റായി ലഭിക്കുക. മാക്‌സ് ലൈഫ് ഇന്‍ഷൂറൻസ് വെബ്‌സൈറ്റിലും പോളിസി ബസാർ.കോമിലും പോളിസി വാങ്ങാൻ സാധിക്കും.
ആർക്കൊക്കെ ചേരാം
സമ്പാദ്യത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് കൂടി പരിഗണിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. 8 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക് പോളിസിയിൽ ചേരാം. സ്ത്രീകള്‍ക്ക് അധിക നിരക്കുകള്‍ ലഭിക്കും. കാലാവധിയിലുള്ള നേട്ടത്തില്‍ 0.25 ശതമാനം അധിക തുക വനിതകളായ പോളിസി ഉടമകള്‍ക്ക് ലഭിക്കും. 10 വര്‍ഷത്തെ പോളിസിയില്‍ ചേര്‍ന്നാല്‍ 0.5 ശതമാനം അഡീഷണല്‍ മെച്യൂരിറ്റി ബെനിഫിറ്റ് ലഭിക്കും.
അത്യാവശ്യഘട്ടത്തില്‍ പോളിസി ഉപയോഗപ്പെടുത്തി വായ്പ എടുക്കാനും സാധിക്കും. പോളിസി ഉടമകൾക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നുണ്ട്. പ്രമീയം അടവിനും കാലാവധിയെത്തിയാല്‍ ലഭിക്കുന്ന തുകയ്ക്കും ഇളവ് ലഭിക്കും. പ്രീമിയം അടയ്ക്കുന്നതിന് വര്‍ഷത്തില്‍ 80സി പ്രകാരം 1.5 ലക്ഷം വരെ ഇളവ് നേടാം. മെച്യൂരിറ്റി തുകയ്ക്ക് സെക്ഷൻ 10(10ഡി) പ്രകാരമുള്ള ഇളവ് ലഭിക്കും.
കാല്‍ക്കുലേറ്റര്‍
30 വയസുകാരന്‍ 50,000 രൂപ അടച്ച് ഗോൾഡ് പോളിസിയിൽ പത്ത് വര്‍ഷത്തേക്ക് ചേര്‍ന്നാല്‍ കാലാവധിയില്‍ 75,517 രൂപ ലഭിക്കും. 5,00,000 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സും ലഭിക്കും. 5 വര്‍ഷം മാസം 5,000 രൂപ അടച്ച് പ്ലാറ്റിനം പോളിസിയില്‍ ചേര്‍ന്നാല്‍ 10 വര്‍ഷത്തിന് ശേഷം 4,47,444 രൂപ ലഭിക്കും. ഇതോടൊപ്പം 6,41,774 രൂപയുടെ ലൈഫ് കവറും ലഭിക്കും.
ടൈറ്റാനിയം പ്ലാനില്‍ 5 വര്‍ഷം 5,000 രൂപ മാസത്തില്‍ അടച്ചാല്‍ 10 വര്‍ഷത്തിന് ശേഷം 4,65,797 രൂപ ലഭിക്കും. ഇതോടൊപ്പം 6,41,774 രൂപയുടെ ലൈഫ് കവറും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
