വിരമിച്ചതിന് ശേഷവും ഒരു വ്യക്തിക്ക് തന്റെ ചെലവുകളെ നടത്തി കൊണ്ടുപോകേണ്ടതുണ്ട്. മറ്റുള്ളവരെ ആശ്രയിക്കാതെ ചെലവുകൾക്കായുള്ള പണം സ്വയം കണ്ടെത്താൻ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നു. അപ്പോൾ, വിരമിച്ചതിന് ശേഷവും വരുമാനം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഏറ്റവും ലാഭം ലഭിക്കുന്ന പദ്ധതിയിൽ തന്നെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് വിരമിച്ചതിന് ശേഷവും നല്ലൊരു വരുമാനം ലഭിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്).
7 വർഷം കൊണ്ട് ഹോം ലോൺ തിരിച്ചടക്കാം; ചെയ്യേണ്ടത്...
5 വർഷത്തേക്ക് നിക്ഷേപം നടത്താവുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. 30 ലക്ഷം രൂപ വരെ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 8.2 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. ഈ പദ്ധതിയിലൂടെ 12,30,000 രൂപ വരെ പലിശ ഇനത്തിൽ മാത്രം നിങ്ങൾക്ക് നേടാൻ സാധിക്കും. അതിലെ കണക്കുകൾ നമുക്കൊന്ന് നോക്കാം.
പദ്ധതിയിൽ പരമാവധി നിക്ഷേപ തുകയായ 30,00,000 രൂപ നിക്ഷേപിക്കുമ്പോൾ, 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8.2 ശതമാനം നിരക്കിൽ ത്രൈമാസികമായി 61,500 രൂപ പലിശ ഇനത്തിൽ ലഭിക്കും. അപ്പോൾ 5 വർഷത്തെ പലിശ ഇനത്തിൽ മാത്രം നിങ്ങൾക്ക് 12,30,000 രൂപ ലഭിക്കും. നിങ്ങളുടെ നിക്ഷേപ തുകയെയും ഉൾപെടുത്തുമ്പോൾ മൊത്തം സമ്പാദ്യം 42,30,000 രൂപയായിരിക്കും.

ഇനി 15 ലക്ഷം രൂപ ഈ പദ്ധതിയിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിലവിലെ 8.2 ശതമാനം പലിശയനുസരിച്ച്, 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 6,15,000 രൂപ പലിശയായി മാത്രം ലഭിക്കും. ത്രൈമാസ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുമ്പോൾ, ഓരോ മൂന്ന് മാസത്തിലും നിങ്ങൾക്ക് 30,750 രൂപ പലിശയായി ലഭിക്കും. അങ്ങനെ നിങ്ങളുടെ നിക്ഷേപ തുകയായ 15,00,000 രൂപയും പലിശ തുകയായ 6,15,000 രൂപയും ചേർത്താൽ മൊത്തത്തിൽ നിങ്ങളുടെ സമ്പാദ്യ തുക 21,15,000 രൂപയുണ്ടാകും.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും എസ്.സി.എസ്.എസിൽ നിക്ഷേപം നടത്താം. വി.ആർ.എസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധ സൈന്യത്തിൽ നിന്ന് വിരമിക്കുന്നവർക്കും ചില വ്യവസ്ഥകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. 5 വർഷത്തിന് ശേഷം പദ്ധതി കാലയളവ് പൂർത്തിയാക്കുന്നു. 5 വർഷത്തിന് ശേഷവും ഈ പദ്ധതിയിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കാലയളവ് പൂർത്തിയാകുന്ന ഒരു വർഷത്തിനുള്ളിൽ തന്നെ അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എസ്.സി.എസ്.എസ് പദ്ധതി സെക്ഷൻ 80 സി പ്രകാരം, നികുതി ഇളവിന് യോഗ്യമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
