സുരക്ഷിത നിക്ഷേപങ്ങൾക്ക് ഏറ്റവും ഉചിതമായ തീരുമാനമാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ. എഫ്.ഡികളിൽ റിസ്ക് ഇല്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാം. ദീർഘകാലത്തെ മാത്രമല്ല ഹ്രസ്വ കാലത്തേക്കും എഫ്.ഡി നിക്ഷേപങ്ങൾ നടത്താം. സാധാരണയായി 7 ദിവസം മുതലാണ് എഫ്.ഡി നിക്ഷേപങ്ങളുടെ കാലാവധി തുടങ്ങുന്നത്. അത് 10 വർഷം വരെ നീണ്ടു പോകും. പത്ത് വർഷത്തിനു ശേഷം ആവശ്യമെങ്കിൽ 5 വർഷത്തേക്ക് കൂടി എഫ്.ഡി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
കാലാവധി മാറുന്നതിനനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസം വരും. മാത്രമല്ല ഓരോ ബാങ്കും ഓരോ നിരക്കിലാണ് പലിശ നിശ്ചയിക്കുന്നത്. അതിനാൽ നിങ്ങൾക്ക് മികച്ച ലാഭം കിട്ടുന്ന ബാങ്കിൽ തന്നെ നിങ്ങളുടെ എഫ്.ഡി നിക്ഷേപിക്കുക. രാജ്യത്തെ പൊതുമേഖല- സ്വകാര്യ ബാങ്കുകളിലും ബാങ്ക് ഇതര ഫിനാൻഷ്യൽ സ്ഥാപനങ്ങളിലും എഫ്.ഡി നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളിലും എഫ്.ഡി നിക്ഷേപങ്ങൾ ആകർഷകമായ പലിശ നിരക്ക് ഉറപ്പ് നൽകുന്നുണ്ട്. ഈ ബാങ്കുകളിൽ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി 3,00,000 ലക്ഷം രൂപയുടെ മൂന്ന് വർഷ കാലാവധിയിലേക്കുള്ള എഫ്.ഡിക്ക് എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് പരിശോധിക്കാം;
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എഫ്.ഡി പലിശ നിരക്ക്
എസ്.ബി.ഐ നൽകുന്ന 3 വർഷത്തെ എഫ്.ഡികൾക്ക് 6.75% പലിശ നിരക്കാണ് സാധാരണ പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതേ കാലയളവിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.25% പലിശ നിരക്ക് ഉറപ്പാക്കാം.
- സാധാരണ പൗരൻമാർക്കുള്ള റിട്ടേൺ
3 വർഷത്തേക്ക് നിങ്ങൾ 3 ലക്ഷം രൂപ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 3,66,718 ലക്ഷം രൂപയായി നേടാം. പലിശ മാത്രം 66,718 രൂപ ഉറപ്പാണ്.

- മുതിർന്ന പൗരൻമാർക്കുള്ള റിട്ടേൺ
3 വർഷത്തേക്ക് നിങ്ങൾ 3 ലക്ഷം രൂപ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 3,72,164 രൂപ നേടാം. പലിശ മാത്രം 72,164 രൂപ ഉറപ്പാണ്.
2. എച്ച്.ഡി.എഫ്.സി ബാങ്ക് - എഫ്.ഡി പലിശ നിരക്ക്
3 വർഷത്തേക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് നൽകുന്ന എഫ്.ഡികൾക്ക് സാധാരണ പൗരൻമാർക്ക് 7.0% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ കാലയളവിലുള്ള മുതിർന്ന പൗരൻമാർക്ക് 7.50% പലിശയാണ് ഉറപ്പാക്കുന്നത്.
- സാധാരണ പൗരൻമാർക്കുള്ള റിട്ടേൺ
നിങ്ങൾ 3 ലക്ഷം രൂപയുടെ എഫ്.ഡി 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ 7 ശതമാനം പലിശ കണക്കുമ്പോൾ നിക്ഷേപത്തിനൊപ്പം 69,432 രൂപ വരുമാനം ഉറപ്പാക്കാം. നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 3,69,432 ലക്ഷം രൂപ ലഭിക്കും.
- മുതിർന്ന പൗരൻമാർക്കുള്ള റിട്ടേൺ
3 വർഷത്തേക്ക് നിങ്ങൾ 3 ലക്ഷം രൂപ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 3,74,915 രൂപ നേടാം. പലിശ മാത്രം 74,915 രൂപ ഉറപ്പിക്കാം.
3. ഐ.സി.ഐ.സി.ഐ ബാങ്ക്- എഫ്.ഡി പലിശ നിരക്ക്
3 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്ക് 7.0% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ കാലയളവിലുള്ള മുതിർന്ന പൗരൻമാർക്ക് 7.50% പലിശയാണ് ഉറപ്പാക്കുന്നത്.
- സാധാരണ പൗരൻമാർക്കുള്ള റിട്ടേൺ
3 വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 69,432 രൂപ ഉറപ്പാണ്. ഇതു പ്രകാരം നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ 3,69,432 ലക്ഷം രൂപ മൊത്തം തുകയായി ലഭിക്കുന്നു.
- മുതിർന്ന പൗരൻമാർക്കുള്ള റിട്ടേൺ
3 വർഷത്തേക്ക് 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 3,74,915 ലക്ഷം രൂപ മൊത്തം തുകയായി നേടാം. പലിശ മാത്രം 74,915 രൂപയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
