നിങ്ങളുടെ നിക്ഷേപങ്ങൾ എവിടെയാണ്? ഏത് ബാങ്കിലാണ് മികച്ച പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങൾ? അപകടരഹിതമായി നിക്ഷേപിക്കാവുന്ന സുരക്ഷിതമായ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡികൾ. മാത്രമല്ല സ്ഥിരമായ പലിശ നിരക്ക് നിങ്ങൾക്ക് ഉറപ്പാക്കാൻ സാധിക്കും. രാജ്യത്തെ എല്ലാ ബാങ്കുകളും എൻ.ബി.എഫ്.സികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും എഫ്.ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളിൽ നിലവിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. ഇതിനു താഴേയായിട്ടാണ് പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും. ചെറുകിട ധനകാര്യ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനെ കുറിച്ച് പലർക്കും അറിയില്ല. ഇവിടെ ഏറ്റവും ഉയർന്ന എഫ്.ഡി പലിശ നിരക്ക് നൽകുന്നത് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കാണ്. 9% പലിശ നൽകുന്നുണ്ട്.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസം മുതൽ 1111 ദിവസം വരെയുള്ള കാലയളവിലേക്കുള്ള എഫ്.ഡിക്കാണ് പ്രതിവർഷം 9.00% നിരക്കിലാണ് പലിശ നൽകുന്നത്. ഇതേ പലിശ നിരക്കിൽ 1001 ദിവസത്തേക്കുള്ള എഫ്.ഡി യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കും നൽകുന്നുണ്ട്.
മറ്റു വലിയ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ഉയർന്ന നിരക്കുകൾ ലഭിക്കുന്നു. നിലവിൽ ഇത്തരം ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്.ഡി നിരക്കുകൾ പരിശോധിക്കാം...
ചെറുകിട ധനകാര്യ ബാങ്കുകൾ
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 546 ദിവസം മുതൽ 1111 ദിവസം വരെ - 9.00%
- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: 1001 ദിവസത്തേക്ക് - 9.00%
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 2 വർഷം മുതൽ 3 വർഷം വരെ - 8.60%
- ജന സ്മോൾ ഫിനാൻസ് ബാങ്ക്: 1 വർഷം മുതൽ 3 വർഷം വരെ - 8.25%
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 2 വർഷം മുതൽ 3 വർഷം വരെ (1500 ദിവസം) - 8.50%
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: 888 ദിവസത്തേക്ക് - 8.25%
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 12 മാസത്തേക്ക് - 8.25%

സ്വകാര്യമേഖലാ ബാങ്കുകൾ
ചെറുകിട ബാങ്കുകളെ അപേക്ഷിച്ച് പുറകിലാണെങ്കിലും മികച്ച നിരക്കുകൾ നൽകുന്നുണ്ട്. രാജ്യത്തെ വിവിധ സ്വകാര്യ ബാങ്കുകൾ നൽകുന്ന എഫ്.ഡി നിരക്കുകൾ പരിശോധിക്കാം.
- ബന്ധൻ ബാങ്ക്: 1 വർഷത്തെ കാലാവധിക്ക് - 8.05%
- ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്: 400 മുതൽ 500 ദിവസത്തേക്ക് - 7.90%
- ആർ.ബി.എൽ ബാങ്ക്: 500 ദിവസത്തേക്ക് - 8.00%
- ഡി.സി.ബി ബാങ്ക്: 19 മാസം മുതൽ 20 മാസം വരെ - 8.05%
- ഇൻഡസ്ഇൻഡ് ബാങ്ക്: 1 വർഷം- 5 മാസം മുതൽ, 1 വർഷം- 6 മാസം വരെ - 7.99%
- എച്ച്.ഡി.എഫ്.സി ബാങ്ക്: 4 വർഷം 7 മാസം (55 മാസം) - 7.40%
- ഐ.സി.ഐ.സി.ഐ ബാങ്ക്: 15 മാസം മുതൽ 2 വർഷം വരെ- 7.25%
3 വർഷം കൊണ്ട് 17 ലക്ഷം കിട്ടും; പലിശ മാത്രം ലക്ഷങ്ങൾ നേടാവുന്ന ഈ എഫ്.ഡിയിൽ നിക്ഷേപിക്കാം
പൊതുമേഖലാ ബാങ്കുകൾ
മറ്റു ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകൾ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുവെങ്കിലും നിക്ഷേപകർക്ക് അപകട രഹിതമായതും സുരക്ഷിതത്വവുമുള്ള പലിശ നൽകുന്നു.
- ബാങ്ക് ഓഫ് മഹാരാഷ്ട്ര: 366 ദിവസത്തേക്ക് - 7.45%
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1111 അല്ലെങ്കിൽ 3333 ദിവസത്തേക്ക് - 7.50%
- ബാങ്ക് ഓഫ് ബറോഡ: 400 ദിവസത്തേക്ക് 7.30% - (ബോബ് ഉത്സവ്)
- ബാങ്ക് ഓഫ് ഇന്ത്യ: 400 ദിവസത്തേക്ക് - 7.30%
- കാനറ ബാങ്ക്: 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 7.40%
- ഇന്ത്യൻ ബാങ്ക്: 400 ദിവസത്തേക്ക് 7.30% - IND SUPER
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 456 ദിവസത്തേക്ക് - 7.30%
വിദേശ ബാങ്കുകൾ
ഡച്ച് ബാങ്ക്: 1 വർഷം മുതൽ 3 വർഷം വരെ - 8.00%
എച്ച്.എസ്.ബി.സി ബാങ്ക്: 601 മുതൽ 699 ദിവസത്തേക്ക് - 7.50%
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്: 1 വർഷം മുതൽ 375 ദിവസം വരെ - 7.50%
ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) നിരക്കുകൾ ഇന്ത്യയിൽ പലപ്പോഴായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കുകളാണ് നൽകുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
