സാധാരണയായി ഏതൊരു നിക്ഷേപകനും സ്ഥിര നിക്ഷേപങ്ങളോട് പ്രത്യേക താത്പര്യമുണ്ട്. അപകടരഹിതവും ആകർഷകമായ പലിശയും ലഭിക്കുന്നതിനാലാണ് സ്ഥിര നിക്ഷേപങ്ങൾ ജനകീയമാവുന്നത്. ഇവിടെ ഒറ്റത്തവണ ഒരു തുക നിക്ഷേപിച്ചാൽ നിശ്ചിത കാലത്തേക്ക് ആ തുക വളരുകയും അതിൽ നിന്നും പലിശയിനത്തിൽ പണം ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി നൽകുന്നു.
ഓരോ സ്ഥിര നിക്ഷേപങ്ങൾക്കും വ്യത്യസ്ത പലിശ നിരക്കുകളാണ്. സാധാരണ എഫ്.ഡികൾ പോലെ പ്രത്യേക എഫ്.ഡികളും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രത്യേക എഫ്.ഡികൾ പരിമിത കാലത്തേക്ക് മാത്രമായിരിക്കും. സാധാരണ എഫ്.ഡിയും പ്രത്യേക എഫ്.ഡിയും തമ്മിലുള്ള വ്യത്യാസമെന്താണ്? അത് വിശദമായി പരിശോധിക്കാൻ എസ്.ബി.ഐയും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും നൽകുന്ന എഫ്.ഡികളെ കുറിച്ച് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 3 വർഷത്തെ എഫ്.ഡിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 1111-ദിവസത്തെ (സെൻ്റ് ഗ്രീൻ ഡെപ്പോസിറ്റ്) എഫ്.ഡിയും പരിശോധിക്കാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്റ് ഗ്രീൻ ഡെപ്പോസിറ്റ് ഒരു പ്രത്യേക എഫ്.ഡിയാണ്. ഈ രണ്ട് എഫ്.ഡികൾക്കും ഏകദേശം സമാനമായ ദൈർഘ്യമാണ്. 4 ലക്ഷം, 9 ലക്ഷം, 14 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ രണ്ട് എഫ്.ഡികളിലും നേട്ടം എത്ര രൂപ ലഭിക്കുമെന്ന് പരിശോധിക്കാം.
എസ്.ബി.ഐ 3 വർഷ എഫ്.ഡി പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് 6.75 ശതമാനം പലിശ ലഭിക്കും. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 1111 ദിവസത്തെ എഫ്.ഡി പലിശ നിരക്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻറ് ഗ്രീൻ ഡെപ്പോസിറ്റ് എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും.
എസ്ബിഐ
- എസ്ബിഐ 3 വർഷത്തെ എഫ്.ഡി- 4 ലക്ഷം നിക്ഷേപിച്ചാൽ....
സാധാരണ പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന പലിശ 88,957 രൂപയാണ്. അതായത് മൊത്തം ലഭിക്കുന്ന തുക 4,88,957 രൂപയാണ്. ഇതേ തുക നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് പലിശയിനത്തിൽ 96,219 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 4,96,219 രൂപയായിരിക്കും.
- എസ്ബിഐ 3 വർഷത്തെ എഫ്.ഡി- 9 ലക്ഷം നിക്ഷേപിച്ചാൽ....
ഇവിടെ സാധാരണക്കാർ 9 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 2,00,154 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 11,00,154 രൂപയാണ്. ഇതേ തുക മുതിർന്ന പൗരൻമാർക്ക് പലിശ മാത്രം 2,16,492 രൂപയാണ്. മൊത്തം മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 11,16,492 രൂപയാണ്.
- എസ്ബിഐ 3 വർഷത്തെ എഫ്.ഡി- 14 ലക്ഷം നിക്ഷേപിച്ചാൽ....
സാധാരണ പൗരന്മാർക്ക് ഇവിടെ പലിശ മാത്രം 3,11,350 രൂപയാണ്, കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുകയായി 17,11,350 രൂപ ലഭിക്കും. മുതിർന്ന പൗരൻമാർ 3 വർഷത്തേക്ക് 14 ലക്ഷം നിക്ഷേപിച്ചാൽ പലിശയിനത്തിൽ 3,36,766 രൂപയും മൊത്തം നിക്ഷേപത്തിന്റെ നേട്ടമായി 17,36,766 രൂപയാണ് ലഭിക്കുന്നത്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡിയിൽ 4 ലക്ഷം നിക്ഷേപിച്ചാൽ
ഈ പ്രത്യേക എഫ്.ഡിയിൽ 4 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്ക് പലിശ മാത്രം 101,517 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 501,517 രൂപയാവും. ഇതേ തുക മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ പലിശ മാത്രം 1,09,061 രൂപയായിരിക്കും. അതായത് മെച്വൂരിറ്റി തുകയായി 5,09,061 രൂപ ലഭിക്കും.
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡിയിൽ 9 ലക്ഷം നിക്ഷേപിച്ചാൽ
ഇവിടെ സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന പലിശ 2,28,414 രൂപയാണ്. മൊത്തം തുകയായി ലഭിക്കുന്നത് 11,28,414 രൂപയാണ്. ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം തുക 11,45,387 രൂപയാണ്. അതായത് പലിശ മാത്രം 2,45,387 രൂപ ലഭിക്കും.
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡിയിൽ 14 ലക്ഷം നിക്ഷേപിച്ചാൽ
ഈ എഫ്.ഡിയിൽ 111 ദിവസത്തേക്ക് 14 ലക്ഷം നിക്ഷേപിച്ചാൽ സാധാരണക്കാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 17,55,311 രൂപയായിരിക്കും. ഇതിൽ പലിശ മാത്രം 3,55,311 രൂപ ഉൾപ്പെടുന്നു. ഇതേ തുക മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ 3,81,714 രൂപയാണ്. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 17,81,714 രൂപയാണ്.
ഈ രണ്ട് ബാങ്കുകളെ എഫ്.ഡി നിക്ഷേപങ്ങളെ കുറിച്ച് പരിശോധിച്ചാൽ നേട്ടം കൂടുതൽ ലഭിക്കുന്നത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻറ് ഗ്രീൻ ഡെപ്പോസിറ്റ് എഫ്.ഡിയിലൂടെയാണ്. അതിന്റെ കാരണം പലിശ നിരക്കിലെ വ്യത്യാസമാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്ക് എസ്.ബി.ഐ എഫ്.ഡിയേക്കാൾ കൂടുതലാണ്. എങ്കിലും ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ രണ്ട് എഫ്.ഡിയിൽ നിന്നും 17 ലക്ഷത്തിനു മുകളിൽ സമ്പാദിക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications