ലാഭമുണ്ടാക്കാൻ ചിട്ടി ചേരുമ്പോൾ ഇങ്ങനെ ചേരാം; ഞൊടിയിടയിൽ പണമുണ്ടാക്കാൻ 'ഡബിൾ എൻജിൻ' ചിട്ടികളറിയാം

മാസത്തിൽ സ്ഥിര വരുമാനക്കാർക്ക് പണ സമാഹരണത്തിന് ഏറ്റവും അനുയോജ്യമായ രീതികളിലൊന്നാണ് ചിട്ടികൾ. കെഎസ്എഫ്ഇയിൽ ഇന്ന് വിവിധ തരം ചിട്ടികൾ ലഭിക്കുമെങ്കിലും പണത്തിന് ആവശ്യമായ സമയത്ത് ലാഭകരമായ സംഖ്യയിൽ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കാത്തതാണ് പലരെയും അലട്ടുന്ന പ്രശ്നം. ഇതിന് ഓരോരുത്തരുടെയും ആവശ്യം അറിഞ്ഞ് അതാത് ചിട്ടികൾ തിരഞ്ഞെടുക്കണം. ഇതിനോടൊപ്പം ചിട്ടികളുടെ കോമ്പിനേഷൻ രീതി ഉപയോ​ഗിക്കുന്നൊരാൾക്ക് ലാഭകരമായി ആവശ്യ സമയത്ത് പണം നേടാൻ സാധിക്കും.

ഡബിൾ എൻജിൻ

ഡബിൾ എൻജിൻ

ഒന്നിലധികം ചിട്ടികളുടെ കോമ്പിനേഷനുകളിൽ ചിട്ടി ചേരുന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്. 2,500 രൂപയുടെ തുടങ്ങി 120 മാസം വരെ കാലാവധിയുള്ള ചെറുതും വലുതുമായ നിരവധി ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്. ഹ്രസ്വകാല, ദീർഘകാല, റെ​ഗുലർ, മൾട്ടി ഡിവിഷൻ ചിട്ടികളിൽ നിന്ന് ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസൃതമായി ഒരു കൂട്ടം ചിട്ടികളുണ്ടാക്കുകയാണ് വേണ്ടത്. മുൻകൂട്ടി കാണാവുന്ന ആവശ്യങ്ങൾക്കായാണ് ചിട്ടി ചേരാൻ സാധിക്കുക. 

ഹ്രസ്വകാല ചിട്ടികൾ

ഇതിൽ 1 വര്‍ഷത്തിനുള്ളിൽ വരുന്ന ആവശ്യങ്ങൾക്ക് 25, 30 മാസ കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികൾ ചേരാം. 2 വർഷത്തേക്കുള്ള ആവശ്യങ്ങൾക്ക് 5-6 വര്‍ഷത്തേക്കുള്ള ചിട്ടികൾ ചേരും. 5 വര്‍ഷത്തിന് മുകളില്‍ വരുന്ന ആവശ്യങ്ങള്‍ക്ക് ദീര്‍ഘകാല ചിട്ടികളാണ് ചേരേണ്ടത്. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് അനുസൃതമായ ഒന്നിലധികം ചിട്ടികൾ കയ്യിലുണ്ടെങ്കിൽ കൃത്യമായി ആവശ്യ സമയത്ത് കയ്യിൽ പണമെത്തും. 

വിവിധ കോമ്പിനേഷൻ ചിട്ടികൾ നോക്കാം

വിവിധ കോമ്പിനേഷൻ ചിട്ടികൾ നോക്കാം


ഹ്രസ്വകാലത്തേക്ക് 1, 2 വർഷത്തിനുളിൽ ലക്ഷങ്ങളുടെ 3ലക്ഷത്തിനടുത്ത് ചെലവ് വരാനിരിക്കുന്നൊരാൾക്ക് മുകളിൽ വ്യക്തമാക്കിയ രീതി എങ്ങനെ ഉപയോ​ഗപ്പെടുത്താമെന്ന് നോക്കാം. 30 മാസം കാലാവധിയുള്ള 3 ലക്ഷം രൂപയുടെ ചിട്ടിയും 40 മാസ കാലയളവുമുള്ള 2 ലക്ഷത്തിന്റെ ചിട്ടിയുമാണ് ഇവിടെ ആവശ്യമായി വരുന്നത്.

ഹ്രസ്വകാല ചിട്ടികൾ തിരഞ്ഞെടുത്തതിനാൽ വേ​ഗത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. 3 ലക്ഷത്തിന്റെ ഈ റെ​ഗുലർ ചിട്ടിയിൽ 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. 30 ശതമാനം വരെ താഴ്ത്തി വിളിക്കാം. വേ​ഗത്തിൽ ലേലം ആരംഭിക്കുന്ന ചിട്ടിയായതിനാൽ 1 വർഷമാകുന്ന സമയത്ത് 2.50 ലക്ഷത്തിന് മുകളിൽ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. പരമാവധി ലേല കിഴിവിൽ വിളിച്ചാൽ 2.10 ലക്ഷം രൂപ ലഭിക്കും. 

ചിട്ടി ലേലം

5,000 രൂപ മാസ അടവുള്ള 2 ലക്ഷത്തിന്റെ റെ​ഗുലർ ചിട്ടി 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,750 രൂപ മാത്രം അടച്ചാൽ മതിയാകും. പരമാവധി ലേല കിഴിവായ 30 ശതമാനം കിഴിവിൽ വിളിച്ചാൽ 1.40 ലക്ഷം രൂപ ലഭിക്കും. കാലാവധിയോട് അടുത്താണ് വിളിക്കുന്നതെങ്കിൽ 1.70 ലക്ഷത്തിന് മുകളിൽ നേടാം. രണ്ട് ചിട്ടികളും ഒന്നിച്ച് ചേരുന്നൊരാൾക്ക് 11,250 രൂപ മുതൽ 15,000 രൂപ വരെ മാസത്തിൽ അടയക്കേണ്ടി വരും.

ഹ്രസ്വകാല ചിട്ടികളിൽ വേ​ഗത്തിൽ ചിട്ടി ലേലം ആരംഭിക്കുന്നതിനാൽ വേ​ഗം പണം ലഭിക്കാൻ സാധിക്കും. 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ അധികം പേരില്ലാത്തതിനാൽ വേ​ഗത്തിൽ ലേലം ആരംഭിക്കും എന്നതും ഇവയുടെ ​ഗുണമാണ്.

ജാമ്യം എളുപ്പം

ജാമ്യം എളുപ്പം

കോമ്പിനേഷൻ ചിട്ടികളിൽ ഒന്നിൽ മൾട്ടി ‍ഡിവിഷൻ ചിട്ടിയുണ്ടെങ്കിൽ ഭാ​ഗ്യ പരീക്ഷണത്തിന് അവസരമുണ്ട്. നറുക്കില്‍ ലഭിച്ചാല്‍ ചിട്ടി തുകയുടെ 95 ശതമാനം തുകയും ലഭിക്കും. ഹ്രസ്വകാല ചിട്ടികളില്‍ പെട്ടന്ന് വിളിക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം ഒരു ജാമ്യം ഉപയോ​ഗിച്ച് ഒന്നിലധികം ചിട്ടികളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും എന്നതും ഈ രീതിയുടെ ​ഗുണമാണ്.

ഒരു ചിട്ടിക്ക് നല്‍കിയ വസ്തു ജാമ്യം ഉപയോ​ഗിച്ച് എല്ലാ ചിട്ടികളും പിൻവലിക്കാം. വസ്തു ജാമ്യത്തിന്റെ ബാക്കിയുള്ള വാല്യുഷൻ ഉപയോ​ഗിച്ച് ജാമ്യം നൽകാം. ഇതിനാൽ ഓരോ സമയത്തും ജാമ്യത്തിന് തേടി നടക്കേണ്ട ആവശ്യമില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X