മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിന് 3 കാരണങ്ങള്‍; ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് 2 സെക്ടറുകളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സമയത്ത് കുതിച്ചു പാഞ്ഞിരുന്ന മെറ്റല്‍ ഓഹരികള്‍ക്കിത് തിരിച്ചടികളുടെ കാലമാണ്. വ്യാവസായിക ലോഹങ്ങളുടെ വിലയും സമീപകാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. ബിഎസ്ഇ മെറ്റല്‍ സൂചിക ഈയാഴ്ചയില്‍ 6 ശതമാനത്തോളവും ഒരു മാസത്തിനിടെ 21 ശതമാനവും ഇടിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 11-നാണ് മെറ്റല്‍ സൂചിക സര്‍വകാല റെക്കോഡ് നിലവാരം (23,743) രേഖപ്പെടുത്തിയത്. ഇതിനു ശേഷം സൂചിക തുടര്‍ച്ചയായ തിരിച്ചടി നേരിടുകയാണ്. മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിനുള്ള കാരണങ്ങളും ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് വിഭാഗം ഓഹരികളെയുമാണ് ചുവടെ ചേര്‍ക്കുന്നത്.

 

ചൈനയുടെ തളര്‍ച്ച

ചൈനയുടെ തളര്‍ച്ച

ആഗോള സാമ്പത്തിക ശക്തിയായ ചൈനയില്‍ കോവിഡ് മഹാമാരി വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഒരേ സമയം വ്യാവസായിക ലോഹങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവും വിതരണക്കാരുമാണ് ചൈന. ഉത്പാദനം പൂര്‍ണ തോതില്‍ അല്ലാത്തതിനാല്‍ ചെമ്പിന്റെ ഇറക്കുമതി 4 ശതമാനത്തോളം ഇടിഞ്ഞു. ചില്ലറ വില്‍പനയും വാര്‍ഷികാടിസ്ഥാനത്തില്‍ 3.5 ശതമാനം കുറഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക സിരാകേന്ദ്രമായ ഷാങ്ഹായ് ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ആഗോള വൈദ്യുത കാര്‍നിര്‍മാതാക്കളായ ടെസ്ല, ഉത്പാദനം തീരെ കുറവായതിനാല്‍ ഷാങ്ഹായ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചു കഴിഞ്ഞു.

കരുത്താര്‍ജിക്കുന്ന ഡോളര്‍

കരുത്താര്‍ജിക്കുന്ന ഡോളര്‍

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വ്യാപാരത്തിന്റെ ഏറിയ ഭാഗവും നടക്കുന്നത് അമേരിക്കന്‍ കറന്‍സിയായ ഡോളറിലാണ്. അതിനാല്‍ ഡോളറിന്റെ വിനിമയ മൂല്യം വര്‍ധിക്കുന്നത് മറ്റ് കറന്‍സികളുടെ മൂല്യം ഇടിക്കും. ഇതോടെ ഡോളറിലെ വ്യാപാരത്തിന് ചെലവേറും. ഇതിനോടൊപ്പം ചോളം, സോയാബീന്‍സ്, ഗോതമ്പ്, ക്രൂഡ്ഓയില്‍ തുടങ്ങിയവ പോലെയുള്ള കമ്മോഡിറ്റികള്‍ ആഗോള തലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നവയാണ്. ഇത്തരം കമ്മോഡിറ്റികളുടെ വ്യാപാരത്തിന് ഡോളര്‍ ഉപയോഗിക്കുന്നതും ഡിമാന്‍ഡ് വര്‍ഝധിപ്പിക്കുന്നു.

Also Read: അടുത്ത മള്‍ട്ടിബാഗര്‍? പുതിയതായി ലിസ്റ്റ് ചെയ്ത ഓഹരിയുടെ പാദഫലം 'തകര്‍ത്തു'; ഇപ്പോള്‍ പിടിച്ചാല്‍ 105% ലാഭം!Also Read: അടുത്ത മള്‍ട്ടിബാഗര്‍? പുതിയതായി ലിസ്റ്റ് ചെയ്ത ഓഹരിയുടെ പാദഫലം 'തകര്‍ത്തു'; ഇപ്പോള്‍ പിടിച്ചാല്‍ 105% ലാഭം!

ആവശ്യകതയും വിതരണവും

ആവശ്യകതയും വിതരണവും

സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് ആവശ്യകതയും വിതരണവും തമ്മിലുള്ള അനുപാതവും ബന്ധവും. അടുത്തിടെ ചെമ്പിനെ കുറിച്ച് ആഗോളതലത്തില്‍ ഗവേഷണം നടത്തുന്ന ഒരു സംഘടന സൂചിപ്പിച്ചത്, വിപണിയില്‍ ആവശ്യമായ ശുദ്ധീകരിച്ച ചെമ്പിന്റെ ആവശ്യകതയുടെ വളര്‍ച്ച 1.9 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. അതായത് അടുത്ത 2 വര്‍ഷത്തേക്ക് ആവശ്യമായ അളവില്‍ കൂടുതല്‍ ഇതിനോടകം വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ്.

റഷ്യ- ഉക്രൈന്‍ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമാണ് ആവശ്യകതയില്‍ ഇടിവുണ്ടാക്കിയത്. ലോകത്തെ ഏറ്റവും വലിയ ചെമ്പ് ഉത്പാദകരായ ചിലിയുടെ ധനകാര്യ മന്ത്രിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതോടെ ഏപ്രിലില്‍ ടണ്ണിന് 76,000 രൂപയുണ്ടായിരുന്ന സ്റ്റീല്‍ ഈ വര്‍ഷം അവസാനത്തോടെ 60,000 രൂപയിലേക്ക് ഇടിയുമെന്നാമണ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ അനുമാനം.

ഇനിയെന്ത് ?

ഇനിയെന്ത് ?

വിതരണ ശൃംഖലയിലെ പാകപ്പിഴകളും ചൈനയിലെ കാര്‍ബണ്‍ വിമുക്ത ആഹ്വാനങ്ങളും കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷങ്ങളുമാണ് നിലവില്‍ മെറ്റല്‍ വില ഉയര്‍ത്തി നിര്‍ത്തുന്ന ഘടകങ്ങള്‍. എന്നാല്‍ മെറ്റല്‍ വിലയില്‍ നേരിടുന്ന തിരുത്തല്‍ മേയ് വരെ നീണ്ടുനിന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. അതേസമയം ഈ സ്ഥിരതയാര്‍ജിക്കല്‍ അസംസ്‌കൃത വസ്തുക്കളിലെ വിലയേയും ബാധിക്കുകയും അങ്ങനെ കമ്പനികള്‍ക്ക് ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്തുകയും ചെയ്യാം. ഓട്ടോ, റിയാല്‍റ്റി വിഭാഗം കമ്പനികള്‍ക്കാവും നേട്ടം കൂടുതല്‍ ലഭിക്കുക.

Also Read: വിപണി തരിപ്പണം; എന്നാല്‍ അമ്പരപ്പിച്ച് ഈ 'വിരുതന്മാര്‍' - ആരെയും കൂസാതെ കയറ്റം!Also Read: വിപണി തരിപ്പണം; എന്നാല്‍ അമ്പരപ്പിച്ച് ഈ 'വിരുതന്മാര്‍' - ആരെയും കൂസാതെ കയറ്റം!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Metal Stocks Crash: 3 Reasons Includes US Dollar Appreciation But Auto Realty Sectors Benefits This Correction

Metal Stocks Crash: 3 Reasons Includes US Dollar Appreciation But Auto Realty Sectors Benefits This Correction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X