ജോലി കാലത്തെ ജീവിത ശൈലികൾ പ്രായം ചെല്ലുന്തോറും മാറ്റിയെടുക്കുക പ്രയാസമാണ്. വിരമിക്കൽ കാലത്തും നിലവുള്ള ചെലവുകൾ ഉണ്ടാകുമെന്ന് ചുരുക്കം. ഇത്തരം ചെലവുകളെ നേരിടാൻ വലിയൊരു തുക മാസത്തിൽ ആവശ്യമായി വരും. ജോലിയെടുക്കുന്ന കാലത്ത് നിക്ഷേപം ആരംഭിച്ച് വിരമിക്കൽ കാലത്തേക്കുള്ള പണം ഉണ്ടാക്കുന്നവരുണ്ട്.
ഇവർക്ക് തിരഞ്ഞെടുക്കാവുന്നൊരു മാർഗമാണ് മ്യൂച്വൽ ഫണ്ട് വഴിയുള്ള നിക്ഷേപം. വിരമിക്കൽ കാലത്തേക്ക് മാസം 1 ലക്ഷം രൂപ ആവശ്യമായി വരുന്നൊരാൾക്ക് ചെറിയ നിക്ഷേപം വഴി ലക്ഷ്യത്തിലെത്താൻ മ്യൂച്വൽ ഫണ്ട് സഹായിക്കും.
മ്യൂച്വൽ ഫണ്ട് രീതി
വിരമിക്കല്‍ കാലത്തെ പറ്റി ചിന്തിക്കാന്‍ 30 വയസ് അനുയോജ്യമായ സമയമാണ്. 60 വയസെത്തുമ്പോള്‍ മാസത്തില്‍ 1 ലക്ഷം രൂപ നേടാന്‍ എങ്ങനെ നിക്ഷേപിക്കണമെന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. 30 വര്‍ഷം മുന്നിലുള്ളൊരാള്‍ക്ക് മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി പെന്‍ഷന്‍ ആവശ്യത്തിനുള്ള തുക കണ്ടെത്താനാകും.
ഇതിനായി എസ്‌ഐപി വഴി നിക്ഷേപം നടത്തി പെന്‍ഷന്‍ കാലമാകുമ്പോള്‍ ഇത് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിലേക്ക് മാറ്റുകയാണ് വേണ്ടത്. 6 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താല്‍ വിരമിച്ച ശേഷം 30 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ ലഭിക്കാന്‍ 2.76 കോടി രൂപയുടെ നിക്ഷേപം സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിലേക്ക് മാറ്റണം.
പെൻഷൻ എത്ര കാലത്തേക്ക്
സാധാരണയായി പെൻഷൻ ഫണ്ട് തയ്യാറാക്കുമ്പോൾ സമ്പാദിക്കുന്നത്രയും കാലയളവിലേക്ക് പെന്‍ഷനും പരിഗണിക്കും. ഇവിടെ 30 വർഷമായതിനാല്‍ വിരമിക്കൽ കാലത്തിന് ശേഷമുള്ള 30 വര്‍ഷത്തേക്ക് , നിക്ഷേപകന്റെ 90 വയസ് വരെ പ്രതിമാസം 1 ലക്ഷം പെന്‍ഷന്‍ ആവശ്യമാണ്. ഇതിനായി ദീർഘകാലത്തേക്ക് പണപ്പെരുപ്പത്തെ മറികടക്കാൻ ആവശ്യമായ ആദായം നൽകുന്ന മ്യൂച്വൽ ഫണ്ട് എസ്ഐപി തിരഞ്ഞെടുക്കാം.
15*15*15 റൂൾ
ദീർഘകാല ലക്ഷ്യങ്ങളിലേക്ക് നിക്ഷേപിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന റൂളാണ് മ്യൂച്വൽ ഫണ്ടിലെ 15*15*15 റൂൾ. 15 വര്‍ഷ നിക്ഷേപത്തിലൂടെ 15 ശതമാനം ആദായം പ്രതീക്ഷിക്കാമെന്നാണ് ഈ റൂള്‍ പറയുന്നത്. ഇതിനൊപ്പം വര്‍ഷത്തില്‍ 15 ശതമാനം എസ്‌ഐപി തുക ഉയര്‍ത്തുകയും വേണം.
ഇവിടെ നിക്ഷേപിക്കാന്‍ 30 വര്‍ഷമുള്ളതിനാല്‍ 30 വര്‍ഷത്തേക്ക് 15 ശതമാനം ആദായം പ്രതീക്ഷിക്കാം. നിക്ഷേപകന്റെ വരുമാനത്തിന് അനുസൃതമായൊരു തുക എസ്ഐപി സെറ്റ്അപ്പും ചെയ്യാവുന്നതാണ്. നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 15 ശതമാനം വാർഷിക ആദായം ലഭിക്കണമെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം.
എത്ര രൂപ നിക്ഷേപിക്കണം
30 വർഷത്തേക്ക് എസ്ഐപി നിക്ഷേപം ആരംഭിക്കുന്നൊരാൾ മാസത്തിൽ എത്ര രൂപ നീക്കി വെയ്ക്കണമെന്ന് നോക്കാം. 15 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്ന മ്യൂച്വല്‍ ഫഉണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ഷത്തില്‍ 10 ശതമാനം എസ്‌ഐപി സെറ്റ്അപ്പ് നടത്തുന്നൊരാള്‍ക്ക് 2,200 രൂപയ്ക്ക് മാസ എസ്‌ഐപി ആരംഭിക്കാനാകും. രണ്ടാം വർഷത്തിൽ 2,420 രൂപ എസ്ഐപി തുക ഉയരും. 30 വർഷത്തേക്ക് 43.42 ലക്ഷം രൂപ നിക്ഷേപിച്ച് 2.79 കോടി രൂപ സമ്പാദിക്കാനാകും.
ഈ തുക സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനില്‍ വർഷത്തിൽ 7-8 ശതമാനം ആദായം നൽകുന്നൊരു ഹൈബ്രിഡ് പ്ലാനിൽ നിക്ഷേപിക്കണം. എസ്ബിഐ കണ്‍സര്‍ലവേറ്റൂവ് ഹൈബ്രിഡ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്‍ഡ് ഡെബ്റ്റ് ഫണ്ട്, കൊടക് ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട് എന്നി ഫണ്ടുകൾ തിരഞ്ഞെടുക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
