ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പന്നനാകാനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഫണ്ട് മാനേജർമാരുടെ നേതൃത്വത്തിൽ മികച്ച പോർട്ട്ഫോളിയോയുള്ള ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. ഇതുവഴി നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് കുറയ്ക്കാൻ നിക്ഷേപകർക്ക് സാധിക്കും.
മാസത്തിൽ ചെറിയ തുക മുതൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് മികച്ച സംഖ്യയിലേക്ക് സമ്പാദ്യം എത്തിക്കാം. മികച്ച മിഡ്കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന മിഡ്കാപ് ഫണ്ടുകളുടെ പ്രകടനം പരിശോധിച്ചാൽ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 100 ശതമാനത്തിന് മുകളിൽ അബ്സല്യൂട്ട് റിട്ടേൺ നൽകിയ ഫണ്ടുകളുണ്ട്. മികച്ച പ്രകടനം നടത്തിയ ഫണ്ടുകളെ പരിശോധിക്കാം.
ക്വാൻഡ് മിഡ്കാപ് ഫണ്ട്
ക്വാൻഡ് മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്നുള്ള മിഡ്കാപ് ഫണ്ടായ ക്വാൻഡ് മിഡ്കാപ് ഫണ്ടിന്റെ റെഗുലർ പ്ലാൻ 5 വർഷത്തിനിടെയുള്ള അബ്സല്യൂട്ട് റിട്ടേൺ160 ശതമാനമാണ്. 5 വർഷത്തെ വാർഷിക റിട്ടേൺ 21 ശതമാനവുമാണ്. 5 വർഷം മുൻപ് 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നടത്തിയൊരാൾക്ക് 6 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 12.29 ലക്ഷം രൂപ നേടനായി. 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയലധികം വളർന്നു. ഓഗസ്റ്റ് 29 നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 156.361 രൂപയാണ്.

പിജിഐഎം ഇന്ത്യ മിഡ്‌കാപ് ഓപ്പർച്യൂനിറ്റീസ് ഫണ്ട്
പിജിഐഎം ഇന്ത്യ ഫണ്ട്സിന്റെ മിഡ്കാപ് ഫണ്ടാണ് പിജിഐഎം ഇന്ത്യ മിഡ്‌കാപ് ഓപ്പർച്യൂനിറ്റീസ് ഫണ്ട്. റെഗുലർ പ്ലാനിന്റെ കഴിഞ്ഞ 5 വർഷത്തിനിടെയുള്ള അബ്സല്യൂട്ട് റിട്ടേൺ 141 ശതമാനമാണ്. 5 വർഷത്തെ വാർഷിക റിട്ടേൺ 19 ശതമാനമാണ്. ഓഗസ്റ്റ് 29 തിനുള്ള നെറ്റ് അസറ്റ് വാല്യു 47.90 രൂപയാണ്. 1.72 ശതമാനം ചെലവ് അനുപാതമാണ് ഫണ്ടിനുള്ളത്. ഇത് കാറ്റഗറി ശരാശരിയായ 1.92 ശതമാനത്തേക്കാൾ കുറവാണ്.
നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ മിഡ്കാപ് ഫണ്ടാണ് നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്. റെഗുലർ പ്ലാനിൽ കഴിഞ്ഞ 5 വർഷത്തിനിടെയുള്ള അബ്സെല്യൂട്ട് റിട്ടേൺ 133 ശതമാനം ആണ്. സിഎജിആർ റിട്ടേൺ 18 ശതമാനം വരും. ഓഗസ്റ്റ് 29 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 2663.34 രൂപയാണ്. കാറ്റഗറി ശരാശരി ചെലവ് അനുപാതത്തേക്കാൾ കുറഞ്ഞ 1.72 ശതമാനമാണ് ചെലവ് അനുപാതം.
എസ്ബിഐ മാഗ്നം മിഡ്‌കാപ് ഫണ്ട്
എസ്ബിഐ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള എസ്ബിഐ മാഗ്നം മിഡ്‌കാപ് ഫണ്ട് 5 വർഷത്തിനിടെ 126 ശതമാനം അബ്സെല്യൂട്ട് റിട്ടേൺ നൽകി. 5 വർഷത്തെ സിഎജിആർ റിട്ടേൺ 18 ശതമാനം ആണ്. 174.42 രൂപയാണ് ഓഗസ്റ്റ് 29 നുള്ള നെറ്റ് അസറ്റ് വാല്യു. 1.83 ശതമാനം എന്ന ഉയർന്ന ചെലവ് അനുപാതമുള്ള ഫണ്ടാണിത്.
കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട്
കൊട്ടക് മ്യൂച്വൽ ഫണ്ടിന്റെ മിഡ്കാപ് ഫണ്ടാണ് കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട്. 5 വർഷത്തിനുള്ളിലെ അബ്സല്യൂട്ട് റിട്ടേൺ 125 ശതമാനമാണ്. 5 വർഷത്തെ വാർഷിക റിട്ടേൺ 18 ശതമാനമാണ്. 90.03 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു. 1.53 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
