ബാങ്കിംഗ് ഇടപാടുകളിൽ പ്രഥമ സ്ഥാനമാണ് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക്. സേവിംഗ്‌സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് മിനിമം ബാലൻസും ഇതിന് പിന്നാലെ വരുന്ന പിഴകളും. ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ അവകാശങ്ങളെ പറ്റി കൃത്യമായ ധാരണയില്ലാത്തവരാണെങ്കിൽ ബാങ്കുകൾ വലിയ തുക പിഴയായി ഈടാക്കുകയും നെഗറ്റീവ് ബാലൻസിലേക്ക് പോവുകയും ചെയ്യാറുണ്ട്.
സേവിഗംസ് അക്കൗണ്ടിലെ മിനിമം ബാലൻസും പിഴകളും സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൃത്യമായ മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പല ബാങ്കുകളും ഇത് അനുസരിച്ചല്ല പിഴ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആർബിഐയ്ക്ക് പരാതി നൽകാനും അവസരമുണ്ട്. വിശദമായി അറിയാം.
ആർബിഐ പറയുന്നത് എന്ത്
ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ഉപഭോക്താവും ബാങ്കും തമ്മിലുള്ള കരാർ പ്രകാരം നിശ്ചയിക്കുന്ന മിനിമം ബാലൻസ് ഉപഭോക്താവ് നിലനിർത്തേണ്ടതുണ്ട്. ഇത് തുടരാത്ത പക്ഷം ബാങ്ക് പിഴ ഈടാക്കും. ബാലൻസ് സീറോ ആകുന്നത് വരെയോ നെഗറ്റീവ് ആകുന്നത് വരെയോ ആണ് ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇതിന് ആര്‍ബിഐ കൃത്യമായ നടപടി ക്രമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
2014 നവംബര്‍ 20 ന് ആർബിഐ പുറത്തിറക്കിയ സർക്കുലർ പ്രകാരം, മിനിമം ബാലൻസ് കുറഞ്ഞത് സംബന്ധിച്ച് ഉപഭോക്താവിന് ബാങ്ക് ആദ്യം എസ്എംഎസ്/ ഇ-മെയിൽ വഴി അറിയിപ്പ് നൽകണം.

നോട്ടീസ് നല്‍കിയ ദിവസം മുതൽ ഒരു മാസത്തിനകം മിനിമം ബാലന്‍സ് നിലനിര്‍ത്തണം എന്ന് ഇതിൽ ആവശ്യപ്പെടാം. നിശ്ചിത സമയത്തിനകം അക്കൗണ്ടിലിൽ മിനിമം ബാലന്‍സ് ക്രമീകരിച്ചില്ലെങ്കില്‍ ഉപഭോക്താവിനെ അറിയിച്ച ശേഷം പിഴ ഈടാക്കാം എന്നാണ് ആര്‍ബിഐ സര്‍ക്കലര്‍ പറയുന്നത്. പിഴ നയം സംബന്ധിച്ച് ബാങ്ക് ബോര്‍ഡ് നേരത്തെ തീരുമാനം എടുക്കണം.
എത്ര രൂപ വരെ പിഴ
കുറവുള്ള തുകയുടെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കേണ്ടതെന്ന് ആര്‍ബിഐ സര്‍ക്കുലര്‍ പറയുന്നു. അതായത് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മിനിമം ബാലന്‍സും അക്കൗണ്ടിലുള്ള ബാലന്‍സും കമ്മിലുള്ള വ്യത്യാസത്തിന്റെ നിശ്ചിത ശതമാനമാകണം പിഴ തുക. ആര്‍ബിഐ സര്‍ക്കുലറിലെ പ്രധാന പോയിന്റ് നെഗറ്റീവ് ബാലന്‍സ് സംബന്ധിച്ചതാണ്. മിനിമം ബാലന്‍സ് ഈടാക്കാത്തതിന്റെ പേരില്‍ അക്കൗണ്ട് നെഗറ്റീവിലേക്ക് പോകാന്‍ പാടില്ലെന്നാണ് ആര്‍ബിഐ പറയുന്നു.
പരാതിപ്പെടാം
ഇത്തരത്തിൽ നെഗറ്റീവ് ബാലൻസ് ഈടാക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം. ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കാം. 30 ദിവസത്തേക്ക് പരാതി പരിഹാരത്തിനായി കാത്തിരിക്കാം. ബാങ്ക് പരാതി പരിഹരിച്ചില്ലെങ്കില്‍ ആര്‍ബിഐ ബാങ്കിംഗ് ഓംബുഡ്‌സമാന് പരാതി നൽകാം. ഓംബുഡ്സ്മാന്റെ ഔദ്യോഗിക പോര്‍ട്ടിലില്‍ പരാതി നല്‍കാം. പരാതിയുടെ സ്ഥിതിയും വെബ്സൈറ്റിൽ പരിശോധിക്കാം. 14488 എന്ന ടോൾഫ്രീ നമ്പറിലും പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല
സേവിംഗ്‌സ് അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ്ആണെങ്കില്‍ ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ആവറേജ് മിനിമം ബാന്‍സ് നിലനിര്‍ത്താത്ത ഘട്ടത്തില്‍ പിഴ ചുമത്തുമ്പോഴാണ് ബാങ്ക്ബാലന്‌സ് നെഗറ്റീവാകുന്നത്. അക്കൗണ്ട് അവസാനിപ്പിക്കല്‍ നടപടി ആരംഭിക്കും മുന്‍പ് ബാലന്‍സ് പരിശോധിക്കണം. സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിക്കും മുൻപ് സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷനുകൾ പരിശോധിക്കാം.
ഇഎംഐ, ബില്ലുകൾ, പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ, പ്രതിമാസ എസ്ഐപി എന്നിവ അടയ്‌ക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സേവിംഗ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അത്തരം സ്റ്റാൻഡിംഗ് നിർദ്ദേശങ്ങളോ ഓട്ടോമേറ്റഡ് ക്ലിയറൻസുകളോ ആദ്യം റദ്ദാക്കണം. പേയ്‌മെന്റ് നിർദ്ദേശങ്ങൾ റദ്ദാക്കാതെ അക്കൗണ്ട് അവസാനിപ്പിച്ചാൽ അടവ് മുടങ്ങാൻ കാരണമാകും. ഇഎംഐ പോലുള്ളവ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
