നിക്ഷേപ ശീലം വളർത്താനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപം. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ ആയി നിശ്ചിത തുക കൃത്യമായി അടച്ച് നിക്ഷേപ ശീലത്തിലേക്ക് എത്താൻ എസ്ഐപി. സഹായിക്കും. നിക്ഷേപിക്കുന്ന തുകയക്ക് നല്ല വളർച്ച ലഭിക്കാൻ എസ്ഐപി മ്യൂച്വൽ ഫണ്ടുകളിൽ ചെയ്യുന്നതാണ് ഉചിതം.
ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്താൽ എസ്ഐപി വഴി ദീർഘകാലത്തേക്ക് വലിയൊരു തുക ലാഭം നേടിയെടുക്കാൻ സാധിക്കും. ഇതിനൊപ്പം നികുതി ഇളവ് കൂടി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടുകളാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ഇഎൽഎസ്എസ്). ഈ വിഭാഗത്തിൽപ്പെടുന്ന 7 വർഷം കൊണ്ട് മൂന്നിരട്ടി ലാഭം നൽകിയ ഫണ്ടാണ് ചുവടെ വിശദമാക്കുന്നത്.
മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ട്
2015 ഡിസംബര്‍ 28നാണ് മിറെ അസറ്റ് ഫണ്ട് ഹൗസ് മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ട് അവതരിപ്പിച്ചത്. 500 രൂപയാണ് മിറെ അസറ്റ് ടാക്സ് സേവർ ഫണ്ടിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. എസ്ഐപി നിക്ഷേപത്തിനും 500 രൂപ മതിയാകും.
മൂന്ന് വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള ഫണ്ടുകളാണ് ടാക്സ് സേവിംഗ് ഫണ്ടുകള്‍. മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ടിനും ഈ ലോക്ഇൻ പിരിയഡുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപയുടെ ആദായ നികുതിയിളവ് (80സി പ്രകാരം) ലഭിക്കും.
12,615 കോടിയാണ് മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ടി(റെഗുലർ പ്ലാൻ)ന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ്(എഎംയു). സെപ്റ്റംബർ 5നുള്ള നെറ്റ് അസറ്റ് വാല്യു 31.009 രൂപയാണ്. ചെലവ് അനുപാതം(Expense Ratio) 1.72 ശതമാനമാണ്. ഇത് കാറ്റഗറി ആവറേജ് (1.98%) നേക്കാൾ കുറവാണ്.
മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ടിന്റെ നിക്ഷേപത്തില്‍ 80 ശതമാനം ഇക്വിറ്റിയിലും 20 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റികളിലുമാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ.
മുൻകാല പ്രകടനം
ടാക്സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടുകളില്‍ വാല്യു റിസര്‍ച്ചും മോർണിംഗ് സ്റ്റാറും 5 സ്റ്റാര്‍ റേറ്റിംഗ് നല്കിയ ഫണ്ടാണ് മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ട്. മൂന്ന് വര്‍ഷത്തെ ഫണ്ടിന്റെ ആദായം 21.87 ശതമാനമാണ്. 5 വര്‍ഷത്തിനിടെ 18.2 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്കി. ഫണ്ട് ആരംഭിച്ചത് മുതല്‍ 2022 സെപ്റ്റംബർ 5 വരെ 18.22 ശതമാനം ആദായം ഫണ്ട് നല്കി.
കാൽക്കുലേറ്റർ
7 വർഷം കൊണ്ട് നിക്ഷേപം മൂന്നിരട്ടിയാക്കിയ നൽകിയ പ്രകടനമാണ് മിറെ അസറ്റ് ടാക്സ് സേവര്‍ ഫണ്ടിന്റേത്. ഫണ്ട് ആരംഭിച്ച 2015 ഡിസംബറിൽ 1 ലക്ഷം രൂപ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് 7 വർഷത്തിന് ശേഷം 3.10 ലക്ഷം രൂപ തിരികെ ലഭിച്ചു. 7 വർഷം മുൻപ് 5,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാളുടെ 4.05 ലക്ഷം രൂപയുടെ നിക്ഷേപം വളർന്ന് 7.48 ലക്ഷം രൂപയായി.
5 വർഷം കൊണ്ട് 3 ലക്ഷത്തിന്റെ നിക്ഷപം 4.72 ലക്ഷമായി വളര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 5,000 രൂപയുടെ എസ്ഐപി വഴി 2.47 ലക്ഷം രൂപ നേടാനായി.1.8 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications