പറ്റി പോയവ പോകട്ടെ; നിക്ഷേപത്തെ ശക്തമാക്കാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം സമ്പാദിച്ച ശേഷം അത് മികച്ചയിടം കണ്ടെത്തി നിക്ഷേപിക്കണം. നഷ്ട സാധ്യതകളില്ലാതെ നികുതി ലാഭിക്കാന്‍ സാധിക്കുന്ന ഇതോടൊപ്പം മികച്ച ആദായവും തരുന്നിടത്ത് വേണം നിക്ഷേപിക്കാന്‍. അവിടെയും ഇവിടയെും പണം നിക്ഷേപിച്ച് കൈ പൊള്ളിയവരെ നാട്ടിലെങ്ങും കാണ്ടിട്ടില്ലെ. അവരുടെ അനുഭവം ഒരു പാഠമായി മുന്നിലുണ്ടാകണം. ഏത് മേഖലയിലാണോ പണം നിഷേപിക്കുന്നത് ആ മേഖല സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളെ നിറവേറ്റാൻ പ്രാത്പമായ ആദായം തിരികെ നൽകുമോയെന്ന് അറിയണം. എടുത്താൽ പൊങ്ങാവുന്ന റിസ്കാണോ എടുത്തിരിക്കുന്നത് എന്ന് ഉറപ്പാക്കിയെ കയ്യിലുള്ള പണം നിക്ഷേപിക്കാവൂ. നിക്ഷേപത്തെ പറ്റി കൃത്യമായി പഠിക്കാതെ വി​​ദ​ഗ്ധരുടെ വാക്ക് കേൾക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് പണം കളഞ്ഞാലും അവസാനം കരയാനാകും വിധി.നിക്ഷേപത്തെ നിസാരമായി കാണാതെ ഭാവിയിലേക്കുള്ള കരുതലായി വേണം കാണാൻ. ഇതിനിടെയിൽ പറ്റുന്ന അബദ്ധങ്ങളെ പരിഹരിച്ച് വേണം നിക്ഷേപം തുടരാൻ.

 

വൈവിധ്യമില്ലാതെ എന്തുണ്ട്

വൈവിധ്യമില്ലാതെ എന്തുണ്ട്

എല്ലാ മുട്ടയും ഒരു കൂടിൽ സൂക്ഷിച്ചു വെച്ചാൽ വല്ലതും സംഭവിച്ചാൽ മുട്ട മുഴുവനും നഷ്ടമാകും. ഇതേ അവസ്ഥയാണ് നിക്ഷേപത്തിലും കയ്യിലുള്ളതെല്ലാം കൊണ്ടു പോയി ഒരിടത്ത് നിക്ഷേപിച്ചാൽ അത് തകരുമ്പോള്‍ കരഞ്ഞിരിക്കേണ്ടി വരും. അതിന് വൈവിധ്യങ്ങളെ തേടണം. പോര്‍ട്ട്‌ഫോളിയോ എപ്പോഴും വൈവിധ്യമുള്ളതാക്കണം. ഇക്വുറ്റിയില്‍ മാത്രം നിക്ഷേപിച്ചാൽ വിപണി താഴെക്കിറങ്ങുമ്പോള്‍ ഈ അവസ്ഥയാകും. വൈവിധ്യമുള്ള പോർട്ട്ഫോളിയോ ഒരു നിക്ഷേപം താഴേക്കിറങ്ങമ്പോള്‍ നഷ്ട സാധ്യത കുറച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്നു. സ്ഥിര നിക്ഷേപം, സ്വർണം, ഇക്വുറ്റി തുടങ്ങിയവയിൽ നിക്ഷേപം നടത്താം.

Also Read: അവധി ദിവസം പണത്തിന് ആവശ്യം വന്നാൽ കുടുങ്ങി പോകുമെന്ന ആശങ്ക ഇനി വേണ്ട; പുതിയൊരു വഴിയുണ്ട്Also Read: അവധി ദിവസം പണത്തിന് ആവശ്യം വന്നാൽ കുടുങ്ങി പോകുമെന്ന ആശങ്ക ഇനി വേണ്ട; പുതിയൊരു വഴിയുണ്ട്

റിസ്കിൽ വീഴാതിരിക്കുക

റിസ്കിൽ വീഴാതിരിക്കുക

റിസ്‌കെടുത്താതിരിക്കുന്നതാണ് ഏറ്റവും വലിയ റിസ്‌ക് ഇത് ഓര്‍ത്ത് വേണം നിക്ഷേപത്തിനിറങ്ങാന്‍. നിക്ഷേപം മുഴുവനും സ്ഥിര നിക്ഷേപത്തിലും ആവര്‍ത്തന നിക്ഷേപത്തിലുമായി ചുരുക്കുന്നത് ആദായത്തിൽ കുറവ് വരുത്തും. പണപ്പെരുപ്പവും നികുതി അടവുകളും കഴിയുമ്പോള്‍ ഇത്തരം പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം വളരെ കുറവായിരിക്കും. ഇതോടൊപ്പം അനാവശ്യ റിസ്‌ക് എടുക്കാതിരിക്കുക എന്നതും പാഠമാണ്. നമ്മുടെ സാമ്പത്തിക ആവശ്യം നിറവേറ്റുന്ന കുറഞ്ഞ നഷ്ട സാധ്യതയുള്ള ഫണ്ടുകളാണ് നിക്ഷേപത്തിന് അഭികാമ്യം. കുറഞ്ഞ റിസ്‌കില്‍ സാമ്പത്തിക ആവശ്യം നിറവേറ്റാന്‍ സാധിക്കുമെങ്കില്‍ ഉയര്‍ന്ന ആദായത്തിന് അധിക റിസ്‌ക് എടുത്തുന്നത് ഒഴിവലാക്കണം.

Also Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷംAlso Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

പലിശ നോക്കി നിക്ഷേപിക്കണം

പലിശ നോക്കി നിക്ഷേപിക്കണം

നിക്ഷേപത്തില്‍ കുറഞ്ഞ കൂട്ടുപലിശയും മറ്റൊരു നിക്ഷേപത്തിന് ഉയര്‍ന്ന സാധാരണ പലിശയും ലഭിക്കുമ്പോള്‍ എവിടെ നിക്ഷേപിക്കും. ഉയര്‍ന്ന പലിശ കണ്ട് ചാടിയാല്‍ ആദായത്തില്‍ കുറവ് വരും. കൂട്ടുപലിശ നല്‍കുന്ന നിക്ഷേപമാണ് മികച്ച ആദായം നല്‍കുക. കൂട്ടുപലിശ എട്ടാം ലോകാത്ഭുതമെന്നാണ് ശാസ്ത്രജ്ഞനായ ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് ഇവിടെ ഓ‌ർക്കാം. കൂട്ടുപലിശയുള്ള നിക്ഷേപങ്ങൾ നല്ല ആദായം നേടി തരും.

Also Read: കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാAlso Read: കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ

വി​ദ​ഗ്ധ നിർദ്ദേശം തേടാം

വി​ദ​ഗ്ധ നിർദ്ദേശം തേടാം

നിക്ഷേപം ദീര്‍ഘ കാലത്തേക്ക് നടത്തുക ആണെങ്കില്‍ മികച്ച സാമ്പത്തിക പ്ലാനുണ്ടാക്കി തയ്യാറെടുക്കേണ്ടതുണ്ട്. അറിയാതെ തോന്നും പോലെ പണം നിക്ഷേപിക്കുന്നതിന് പകരം ഇക്കാര്യത്തിൽ പ്രൊഷണലുകളുടെ സഹായം തേടാം. വിപണിയുടെ ഭാവി സാധ്യതകളും നിക്ഷേപകന്റെ ആവശ്യവും മുന്നില്‍ കണ്ട് വിദ​ഗ്ധ അഭിപ്രായങ്ങൾ പ്രൊഫഷണലുകൾ നൽകും. ഇതനുസരിച്ച് നിക്ഷേപം ക്രമീകരിക്കാം. എന്നാൽ മുഴുവൻ ജോലിയും പ്രൊഫഷണലുകൾക്ക് വിട്ടു കൊടുക്കാനും പാടില്ല. അവരുടെ നിരവധി ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമാകും നിങ്ങള്‍. നിക്ഷേപ തന്ത്രങ്ങള്‍ക്കായി സമയം ചെലവിട്ടുള്ള പഠനങ്ങള്‍ അത്യാവശ്യമാണ്. ഇത് മാര്‍ക്കറ്റിനെ സ്വയം മനസിലാക്കാനും ഭാവിയിൽ നിക്ഷേപത്തെ നിയന്ത്രിക്കാനും ഉപകരിക്കും.

Read more about: investment
English summary

Mistakes In Investments That will Effect Your Financial Goals ; Here's The Details To Avoid It

Mistakes In Investments That will Effect Your Financial Goals ; Here's The Details To Avoid It
Story first published: Wednesday, May 25, 2022, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X