ഒരു ഇറക്കത്തിന് കയറ്റമുണ്ടെന്ന ചൊല്ല് അന്വര്‍ഥമാക്കും വിധമാണ് പുതുവര്‍ഷത്തില്‍ വിപണിയുടെ മുന്നേറ്റം. ഡിസംബറില്‍ സമീപകാല താഴ്ച രേഖപ്പെടുത്തിയ സൂചികകള്‍, പുതുവര്‍ഷത്തില്‍ പ്രസരിപ്പോടെ കുതിക്കുകയാണ്. സമീപകാല താഴ്ചയില്‍ നിന്നും നിഫ്റ്റി ചുരുങ്ങിയ സമയം കൊണ്ട് 1,800-ലേറെ പോയിന്റാണ് ഉയര്‍ന്നത്. അതായത്, വിപണിയിലുണ്ടായ തിരുത്തലുകളെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ നേട്ടം ലഭിക്കുമെന്ന് ചുരുക്കം. ഇത്തരത്തില്‍ അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാരനും ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകും. ഈയൊരു പശ്ചാത്തലത്തില്‍ തങ്ങളുടെ ബിസിനസ് മേഖലയില്‍ ഒന്നാമത് നില്ക്കുന്നതും കടബാധ്യതകളില്ലാത്തതും ഡിവിഡന്റും നല്കുന്ന ഒരു ഓഹരിയെ പരിചയപ്പെടുത്തുകയാണിവിടെ.
കാസ്ട്രോള്‍
വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ്. ഇത് ബ്രിട്ടീഷ് വന്‍കിട എണ്ണക്കമ്പനിയായ ബിപി (ബ്രിട്ടീഷ് പെട്രോളിയം) യുടെ ഉപകമ്പനിയും ബഹുരാഷ്ട്ര ലൂബ്രിക്കന്റ് നിര്‍മാതാക്കളുമായ കാസ്ട്രോളിന്റെ ഇന്ത്യയിലെ സംരംഭവുമാണ്. 1899-ല്‍ സിസി വേക്ക്ഫീല്‍ഡ് എന്ന പേരില്‍ ലണ്ടനിലാണ് തുടക്കം. അന്നത്തെ കമ്പനി വിപണിയിലെത്തിക്കുന്ന ലൂബ്രിക്കന്റ് ഉത്പന്നത്തിന്റെ ബ്രാന്‍ഡ് നാമമായിരുന്നു കാസ്ട്രോള്‍ എന്നത്. പിന്നീട് ഉത്പന്നം ജനപ്രീതി നേടിയതോടെ കമ്പനിയുടെ പേരും കാസ്ട്രോള്‍ എന്നാക്കി മാറ്റുകയായിരുന്നു. വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും കാസ്ട്രോള്‍ ഇന്ത്യ വിപണിയിലെത്തിക്കുന്നു. നിലവില്‍ ലൂബ്രിക്കന്റ് ഉത്പന്ന വിപണിയിലെ ആധിപത്യം കാസ്ട്രോളിനാണ്.
വിലക്കുറവില്‍
വിപണിയില്‍ തിരുത്തലുണ്ടായ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാസ്ട്രോളിന്റെ ഓഹരി വിലയിലും 15 ശതമാനത്തോളം ഇടിവുണ്ടായി. ഇതോടെ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 5 ശതമാനത്തോളം നഷ്ടമാണ് നേരിടുന്നത്. പ്രതിയോഹരി ബുക്ക് വല്യൂ 14.30 ആണ്. നിലവില്‍ കാസ്ട്രോള്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 12.19 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.46 ശതമാനം ഓഹരികളും കൈവശമുണ്ട്.
സാമ്പത്തികം
കോവിഡിന് മുമ്പുവരെ കമ്പനിയുടെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച കാണിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷം വരുമാനത്തില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ശുഭസൂചനയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 4.39 ശതമാനമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മുഖവിലയുടെ 110 ശതമാനം അഥവാ പ്രതിയോഹരി 5.5 രൂപയാണ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി കൈമാറിയത്. അതും കോവിഡ് പ്രതിസന്ധി കാലയളവിലാണ് ഇത്രയധികം ഡിവിഡന്റ് നല്കിയെന്നതും ശ്രദ്ധേയമാണ്.
അനൂകൂല ഘടകം
ജൂണിനെ അടിസ്ഥാനപ്പെടുത്തിയാല്‍ 2021 അര്‍ധ വര്‍ഷത്തില്‍ 383 കോടി രൂപയാണ് കാസ്ട്രോള്‍ ഇന്ത്യ (BSE: 500870, NSE: CASTROLIND) അറ്റാദായം നേടിയത്. കോവിഡ് രണ്ടാം തരംഗത്തിനിടെയിലും ഈ നേട്ടം കരസ്ഥമാക്കിയെന്നത് ചെറിയ നേട്ടമല്ല. അതിനാല്‍ കോവിഡ് പ്രതിസന്ധി മാറിക്കിട്ടിയാല്‍ കമ്പനിക്ക്് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ലെന്നതും ശ്രദ്ധേയമാണ്.
ലക്ഷ്യ വില 200
വെള്ളിയാഴ്ച ഒരു ശമാനത്തോളം നേട്ടത്തില്‍ 125.25 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഇതിലൂടെ 60 ശതമാനം വരെ നേട്ടം ലഭിക്കാം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 154.90 രൂപയും കുറഞ്ഞ വില 117.70 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 37 രൂപയുടെ റേഞ്ചിനുള്ളിലാണ് ട്രേഡ് ചെയ്യപ്പെട്ടതെന്നും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
