അടുത്ത 3 ആഴ്ചയില്‍ ഈ 3 സ്‌മോള്‍ കാപ് ഓഹരികളും കുതിച്ചുച്ചാടും; എന്തുകൊണ്ടെന്ന് അറിയാം

ഐടി, ബാങ്കിംഗ് ഓഹരികളില്‍ നേരിട്ട തിരിച്ചടിയില്‍ ഇന്നലെ നഷ്ടത്തോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രില്‍ 4-ന് ശേഷം നിഫ്റ്റിയില്‍ 1,000 പോയിന്റിലേറെ ഇടിവ് നേരിട്ടു. നിലവില്‍ നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നത് 20, 50-ഡേ എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് (ഇഎംഎ) താഴെയാണ്. ഇതോടെ വിപണിയിലെ ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമായി.

ഡോജി

ഏപ്രില്‍ 8-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍, ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ നിഫ്റ്റി 'ഡോജി' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. ഇതിനോടൊപ്പം തൊട്ടടുത്ത സ്വിങ് ഹൈ നിലവാരങ്ങളെ കോര്‍ത്തിണക്കി താഴേക്കുള്ള ട്രെന്‍ഡ് ലൈനില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടത്, വിപണി ദുര്‍ബലമാകുന്ന സാഹചര്യത്തെ ശക്തിപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച ആ 'ഡോജി' കാന്‍ഡിലിന്റെ താഴ്ന്ന നിലവാരവും തകര്‍ക്കപ്പെട്ടു. ഇതും ബെയറിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. ടെക്‌നിക്കല്‍ സൂചകങ്ങളായ ആര്‍എസ്‌ഐ, എംഎസിഡി എന്നിവയുടെ ദിവസ ചാര്‍ട്ടിലും ബെയറിഷ് സൂചനകള്‍ നല്‍കുന്നു.

റൈറ്റിങ്

ഡെറിവേറ്റീവ് വിഭാഗത്തിലെ വിവരം പരിശോധിക്കുമ്പോള്‍, കാള്‍ ഓപ്ഷന്‍സില്‍ ഏറ്റവും കൂടുതല്‍ റൈറ്റിങ് നടന്നിരിക്കുന്നത് 17,400- 17,500 എന്നി സ്‌ട്രൈക്കുകളിലാണ്. അതിനാല്‍ നിഫ്റ്റി 17,500 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാത്തിടത്തോളം ഹ്രസ്വകാല ട്രെന്‍ഡ് ബെയറിഷായി തുടരും. അതേസമയം, മാര്‍ച്ച് 8-ന് രേഖപ്പെടുത്തിയ സമീപകാല താഴ്ന്ന നിലവാരം (15,671) മുതല്‍ അടുത്തിടെയുള്ള സ്വിങ് ഹൈ നിലവാരം ആയ 18,114-ലേക്കുള്ള റാലിയുടെ 50% റീട്രേസ്‌മെന്റ് 16,893 നിലവാരത്തിലാണ്. 200-ഡേ ഇഎംഎ നിലവാരം 16,840-ലുമാണ്. അതിനാല്‍ താഴെ 16,800- 16,900 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ടും പ്രതീക്ഷിക്കാം.

അതേസമയം, മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ്. അടുത്ത 3 ആഴ്ചയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

എച്ച്എസ്‌ഐഎല്‍

എച്ച്എസ്‌ഐഎല്‍

ബില്‍ഡിങ്, പാക്കേജിങ്, ഗ്ലാസ്, ടൈല്‍ ഉത്പന്നങ്ങളുടെ വ്യാപാരത്തിലെ മുന്‍നിരക്കാരായ സ്‌മോള്‍ കാപ് കമ്പനിയാണ് എച്ച്എസ്‌ഐഎല്‍. കഴിഞ്ഞ ദിവസം 6 ശതമാനത്തോളം മുന്നേറി 334 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 375 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 310 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

ട്രയാംഗിള്‍ പാറ്റേണില്‍

എച്ച്ഐഎസ്എല്ലിന്റെ (BSE: 500187, NSE: HSIL) ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ടും ദിവസ ചാര്‍ട്ടില്‍ ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിലവാരം കൂടുതല്‍ വോളിയത്തോടെ ഭേദിച്ചതും ഓഹരിയുടെ ട്രെന്‍ഡ് പോസിറ്റീവാകുന്നു. ആര്‍എസ്‌ഐ, എംഎഫ്‌ഐ സൂചകങ്ങള്‍ 60 നിലവാരത്തിന് മുകളിലാണെന്നതും കുതിപ്പിനുള്ള സൂചന നല്‍കുന്നു.

ക്യൂപിഡ്

ക്യൂപിഡ്

റബര്‍ അധിഷ്ഠിത കോണ്ടം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ക്യൂപിഡ് (BSE: 530843, NSE: CUPID). കഴിഞ്ഞ ദിവസം 9 ശതമാനം മുന്നേറി 274 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 310 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം ലാഭം നേടാനാവും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 255 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഡൗണ്‍വേര്‍ഡ് സ്ലോപിങ് ട്രെന്‍ഡ് ലൈനില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചു. ദിവസ ചാര്‍ട്ടിലും 2020 ഓഗസ്റ്റിന് ശേഷമുള്ള ഉയര്‍ന്ന നിലവാരം വര്‍ധിക്കുന്ന വോളിയത്തോടെ തകര്‍ത്ത് മുന്നേറിയതും പോസിറ്റീവ് ഘടകങ്ങളാണ്. ആര്‍എസ്‌ഐ, എംഎഫ്‌ഐ സൂചകങ്ങള്‍ 60 നിലവാരത്തിന് മുകളിലാണെന്നതും കുതിപ്പിനുള്ള ശക്തിയെ സൂചിപ്പിക്കുന്നു.

മഹീന്ദ്ര ഹോളിഡേയ്‌സ്

മഹീന്ദ്ര ഹോളിഡേയ്‌സ്

മഹീന്ദ്ര ഗ്രൂപ്പിന്റെ വിനോദ സഞ്ചാര മേഖലയിലെ സംരംഭമാണ് മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോര്‍ട്ട്‌സ് (BSE: 533088, NSE: MHRIL). ഇന്നലെ 2 ശതമാനത്തിലേറെ മുന്നേറി 265-ലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 305 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 245 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

ദിവസ ചാര്‍ട്ടില്‍ 2017-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരം, വര്‍ധിക്കുന്ന വോളിയത്തോടെ ഭേദിച്ചതും 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ രൂപപ്പെട്ടതും അനുകൂല ഘടകങ്ങളാണ്. ആര്‍എസ്‌ഐ, എംഎഫ്‌ഐ സൂചകങ്ങള്‍ 60 നിലവാരത്തിന് മുകളിലാണെന്നതും കുതിപ്പിനുള്ള ശക്തിയെ സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X