കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാന സൂചികയായ നിഫ്റ്റിയില്‍ ഭേദപ്പെട്ട മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 17,490 ഭേദിച്ച് എട്ട് ആഴ്ചയ്ക്കിടെയിലെ ഉയര്‍ന്ന നിലവാരവും കുറിച്ചു. നിലവില്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജുകളായ 200-ഡിഎംഎ നിലവാരത്തിനും (17,069) 20-വീക്ക് എസ്എംഎ നിലവാരത്തിനും (17,261) മുകളിൽ നില്‍ക്കാനാകുന്നതും നേട്ടമാണ്. പ്രധാന ടെക്‌നിക്കല്‍ സൂചികങ്ങളിലന്നായ റിലേറ്റീവ് സ്‌ട്രെങ്ത്ത് ഇന്‍ഡക്‌സ് (ആര്‍എസ്‌ഐ), ആഴ്ച കാലയളവിലെ ചാര്‍ട്ടുകളില്‍ 50 നിലവാരത്തിന് സമീപമാണ്. ന്യൂട്രല്‍ സിഗ്നലുകളാണ് നല്‍കുന്നത്.
നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 17,640-ലും 17,790 മേഖലകളിലും പ്രതീക്ഷിക്കാം. അതേസമയം, തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല 17,340-ലാണ്. അതിന് താഴെ ഏറെ നിര്‍ണായകമായ 17,000 നിലവാരത്തിലും ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. നിലവില്‍ 17,000- 17,800 നിലവാരങ്ങള്‍ക്കുള്ളിലായിരിക്കും നിഫ്റ്റി തുടരുക. ഏതു വശമാണോ ശക്തിയോടെ ഭേദിക്കപ്പെടുന്നത് ആ വശത്തേക്കായിരിക്കും സമീപ കാലയളവിലെ തുടര്‍ നീക്കം പ്രതീക്ഷിക്കാനാകുക. ഇതിനിടെ അടുത്ത 2-3 ആഴ്ചക്കാലയളവിലെ ഹ്രസ്വകാല നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ച 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ഇന്റലക്ട് ഡിസൈന്‍ അറീന
ധനകാര്യ മേഖലയില്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഇന്റലക്ട് ഡിസൈന്‍ അറീന (BSE: 538835, NSE: INTELLECT). കഴിഞ്ഞ ദിവസം 945.75 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,160 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 22 ശതമാനം വരെ ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,160 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപിറ്റല്‍ വ്യക്തമാക്കി.
അടുത്തിടെ 8 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. ഓഹരിയില്‍ 2020 മാര്‍ച്ചിനു ശേഷം വ്യക്തമായ കുതിപ്പ് ദൃശ്യമാണ്.
2) ബജാജ് ഫിന്‍സേര്‍വ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിന്‍സേര്‍വ് (BSE: 532978, NSE: BAJAJFINSV). ഇന്നലെ 17,060 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 19,325 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 13 ശതമാനം നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 15,900 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അടുത്തിടെ നേരിട്ട തിരുത്തലില്‍ സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ഏറെക്കാലമായി ശക്തമായ ബുള്ളിഷ് ട്രെന്‍ഡിലുള്ള ഓഹരിയുമാണിത്. നിലവില്‍ 10 ആഴ്ചക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരികള്‍ നില്‍ക്കുന്നത്.
3) പേജ് ഇന്‍ഡസ്ട്രീസ്
ജോക്കി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ ഇന്ത്യ, യുഎഇ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും ലൈസന്‍സുള്ള കമ്പനിയാണ് പേജ് ഇന്‍ഡസ്ട്രീസ് (BSE: 532827, NSE: PAGEIND). കഴിഞ്ഞ ദിവസം 43,189 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 48,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 11 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 41,000 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ജിഇപില്‍ കാപിറ്റല്‍ സൂചിപ്പിച്ചു.
20-ദിവസ എസ്എംഎ നിലവാരത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നു. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് ട്രെന്‍ഡ് സൂചിപ്പിക്കുന്ന 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണും ദൃശ്യമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications