വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചടിക്ക് ശേഷം കുതിക്കാന്‍ ശ്രമിക്കുന്ന സൂചികകള്‍ ബജറ്റിന് മുന്നേയുളള നിലവാരത്തിലേക്ക് തിരികെയത്തിക്കഴിഞ്ഞു. അതിനിടെ, ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദ്വൈമാസ പണനയ അവലോകന യോഗം റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇത്തവണയും അടിസ്ഥാന നിരക്കുകളില്‍ വര്‍ധനയുണ്ടാകില്ലെന്നാണ് വിപണിയില്‍ പൊതുവേയുള്ള പ്രതീക്ഷ. എങ്കിലും ഒരു വിഭാഗം വിദഗ്ധര്‍ റിവേഴ്‌സ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാലും അമേരിക്കയില്‍ നിന്നും പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരാനുള്ളതുകൊണ്ടും വിപണിയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇതിനിടെയിലും അടിസ്ഥാനപരമായി മികച്ചു നില്‍ക്കുന്ന ഹ്രസ്വകാല നിക്ഷേപത്തിനായി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച 7 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ബ്രിഗേഡ് എന്റര്‍പ്രൈസസ്
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മിഡ് കാപ് കമ്പനിയായ ബ്രിഗേഡ് എന്റര്‍പ്രൈസസ് (BSE: 532929, NSE : BRIGADE) കുറച്ചു നാളായി കുതിപ്പ് കാണിക്കുന്നുണ്ട്. ടെക്‌നിക്കല്‍ സൂചകങ്ങളായ എംഎസിഡിയും ആര്‍എസ്‌ഐയും പോസീറ്റീവ് സൂചനകള്‍ നല്‍കുന്നു. ഇപ്പോള്‍ 514 രൂപയിലാണ് ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഓഹരികള്‍ 525 രൂപ നിലവാരം മറികടക്കുമ്പോള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു. 600 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 480 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
2) മൈന്‍ഡ്ട്രീ
ഐടി വിഭാഗത്തിലെ ലാര്‍ജ് കാപ് കമ്പനിയായ മൈന്‍ഡ്ട്രീയുടെ (BSE: 532819, NSE : MINDTREE) ഓഹരികളില്‍ പോസിറ്റീവ് മൊമന്റം ദൃശ്യമാണ്. 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചാണ് നിലവിലെ കുതിപ്പ്. ഓഹരി വില 4,000 നിലവാരം മറികടക്കുമ്പോള്‍ വാങ്ങാം. ഇതിന് 4,900 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,500 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു. നിലവില്‍ 3,987 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
3) എച്ച്‌സിഎല്‍ ടെക്
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ് (BSE: 532281, NSE : HCLTECH). അടുത്തിടെ കാര്യമായ തിരുത്തല്‍ ഓഹരിയില്‍ സംഭവിച്ചിരുന്നു. നിലവില്‍ ഓഹരി 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചിട്ടുണ്ട്. എംഎസിഡി, ആര്‍എസ്‌ഐ പോലെയുള്ള ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു. ഓഹരി വില 1,180 രൂപ നിലവാരം മറികടക്കുമ്പോള്‍ വാങ്ങാം. ഇതിന് 1,360 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,060 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു. ഇപ്പോള്‍ 1,185 രൂപയിലാണ് ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്.
4) ടിവിഎസ് മോട്ടോര്‍
രാജ്യത്തെ പ്രമുഖ ഇരുചക്ര., മുചക്ര വാഹന നിര്‍മാതാക്കളാണ് ടിവിഎസ് മോട്ടോര്‍സ് (BSE: 532343, NSE : TVSMOTOR). അടുത്തിടെ ഓഹരി വിലയുടെ ചാര്‍ട്ടില്‍ 590 രൂപ നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. ഇതിന് ശേഷം ഓഹരി തിരികെ കയറുന്നതിനും കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചു. കുറച്ച് ചാഞ്ചാട്ടത്തോടെയാണെങ്കിലും ഈയാഴ്ചയും ഓഹരിയില്‍ കുതിപ്പ് തുടരാനാണ് സാധ്യത. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ ഓഹരി വാങ്ങാം. 630 നിലവാരത്തിലേക്ക് വന്നാലും ആവറേജ് ചെയ്യാം. 720 രൂപയാണ് ഹ്രസ്വകാല ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 610 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
5) ഗുജറാത്ത് ആല്‍ക്കലി
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഗുജറാത്ത് ആല്‍ക്കലീസ് (BSE: 530001, NSE : GUJALKALI). ഓഹരിയുടെ വീക്ക്‌ലി (weekly) ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇത് സമീപകാലത്തേക്കുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. ഈ ഓഹരികള്‍ 765- 750 രൂപ നിലവാരത്തില്‍ വാങ്ങാം. 3-4 ആഴ്ചകള്‍ക്കുള്ളില്‍ ഹ്രസ്വകാല ലക്ഷ്യവിലയായ 860 രൂപയിലെത്തുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അറിയിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 725 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
6) ബിപിസിഎല്‍
പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ (BSE: 500547, NSE : BPCL) ഓഹരികള്‍ 377- 372 രൂപ നിലവാരത്തില്‍ ഉള്ളപ്പോള്‍ വാങ്ങാം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഹരി 400 രൂപ നിലവാരത്തിലേക്ക് മു്‌ന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 364 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനമായ 5പൈസ.കോം നിര്‍ദേശിച്ചു.
7) റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും ഇന്‍ഡക്‌സ് ഹെവി വെയിറ്റ് സ്റ്റോക്കുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (BSE: 500325, NSE : RELIANCE). അടുത്തിടെ ഓഹരിയുടെ 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിരുന്നു. ചാര്‍ട്ടില്‍ 'ഡബള്‍ ബോട്ടം' പാറ്റേണും ദൃശ്യമാണ്. റിലയന്‍സ് ഓഹരികള്‍ 2,356- 2,350 നിലവാരത്തില്‍ നിന്നും വങ്ങാം. 1- 2 ആഴ്ചയ്ക്കുള്ളില്‍ ഓഹരി 2,405 മുതല്‍ 2,445 രൂപ നിലവാരത്തിലേക്ക് കുതിച്ചേക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,305 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും 5പൈസ.കോം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications