മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് പ്രധാന സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 85 പോയിന്റ് ഉയര്‍ന്ന് 61,308-ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 18,308-ലുമാണ് ക്ലോസ് ചെയ്തത്. പ്രധാനമായും ഐടി, എനര്‍ജി, ഓട്ടോ സ്റ്റോക്കുകളിലാണ് മുന്നേറ്റം ദൃശ്യമായത്. തുടര്‍ച്ചയായ നാലാം ആഴ്ചയും സൂചികകള്‍ നേട്ടത്തില്‍ തുടരുന്നതോടെ ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും ഒന്നര ശതമാനം മാത്രം അകലെയെത്തി നില്‍ക്കുകയാണ്. ഇതിനിടെ, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 280 ലക്ഷം കോടി രൂപ കടന്നു റെക്കോഡ് രേഖപ്പെടുത്തി. അടുത്ത 2- 3 ആഴ്ചക്കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
നിഫ്റ്റിയില്‍ ഇനി ?
മിക്ക ടെക്നിക്കല്‍ സൂചകങ്ങളും വിപണിയുടെ ബുള്ളിഷ് ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നത്. പ്രധാനപ്പെട്ട മൂവിങ് ആവറേജുകളുടേയും മുകളിലായാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സൂചികകള്‍ ഓപ്പണിങ് നിലവാരത്തേക്കാൾ മുകളില്‍ അവസാനിച്ചത്. 18,604-ല്‍ നിന്നും 16,410-ല്‍ എത്തിയശേഷമുള്ള 61.8 ശതമാനം ഫിബനോസി റീട്രേസ്മെന്റ് നിഫ്റ്റി മറികടന്നു കഴിഞ്ഞു. ഇതോടെ നേരത്തത്തെ സ്വിങ് ഹൈ ആയ 18,210 നിലവാരം ഇനി സപ്പോര്‍ട്ട് ആയി വര്‍ത്തിക്കും. നിലവില്‍, ചാര്‍ട്ട് പ്രകാരം 100 ശതമാനം റെസിസ്റ്റന്‍സ് ഇനി അനുഭവപ്പെടാന്‍ സാധ്യതയുള്ളത് മുന്‍ റെക്കോഡ് നിലവാരമായ 18,604-ല്‍ മാത്രമാണ്. അതിനാല്‍ നിഫ്റ്റി മുന്നേറ്റം നിലനിര്‍ത്താനാണ് സാധ്യത.
1) ടാറ്റ കോഫീ
ഡിസംബര്‍ അവസാനത്തോടെ ടാറ്റ കോഫീ (BSE: 532301, NSE : TATACOFFEE) ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിരതയാര്‍ജിക്കുകയായിരുന്നു. എങ്കിലും ഡെയ്ലി ചാര്‍ട്ടില്‍ പരിശോധിച്ചാല്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇത് ബുള്ളിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച 221.45 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 257 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 2- 3 ആഴ്ചയ്ക്കകം 16 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 200 രൂപ നിലവാരത്തിലും ക്രമീകരിക്കണം.
2) വിആര്‍എല്‍ ലോജിസ്റ്റിക്സ്
രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്, ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് വിആര്‍എല്‍ ലോജിസ്റ്റിക്സ് (BSE: 539118, NSE : VRLLOG). കമ്പനിക്ക് സ്വന്തമായി 500-ഓളം ടൂറിസ്റ്റ് ബസുകളും 3100-ഓളം ചരക്ക് വാഹനങ്ങളുമുണ്ട്. കഴിഞ്ഞയാഴ്ച ഓഹരിയിലെ വീക്ക്ലി ചാര്‍ട്ടില്‍ ബുള്ളിഷ് 'ഫ്ലാഗ'് പാറ്റേണില്‍ നിന്നും ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. തിങ്കളാഴ്ച 477.85 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 543 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 2- 3 ആഴ്ചയ്ക്കകം 14 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 455 രൂപ നിലവാരത്തിലും ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 534.80 രൂപയും കുറഞ്ഞ വില 171.75 രൂപയുമാണ്.
3) വിസാക ഇന്‍ഡസ്ട്രീസ്
സിമന്റ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് വിസാക ഇന്‍ഡസ്ട്രീസ് (BSE: 509055, NSE : VISAKAIND). അടുത്തിടെ ഓഹരിയിലെ ഡെയ്ലി ചാര്‍ട്ടില്‍ ബുള്ളിഷ് 'ഫ്ലാഗ്' പാറ്റേണില്‍ നിന്നും ബ്രേക്ക് ഔട്ട് സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച 687.5 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 784 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 2- 3 ആഴ്ചയ്ക്കകം 14 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 645 രൂപ നിലവാരത്തിലും ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 873.25 രൂപയും കുറഞ്ഞ വില 379.40 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications