പണം ഇരട്ടിയാവുക എന്നത് നിക്ഷേപിക്കുന്നൊരാളെ സംബന്ധിച്ച് ആകർഷകമായ കാര്യമാണ്. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി ആദായം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ പറ്റിക്കുന്ന പല പദ്ധതികളും വിപണിയിലുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി സുരക്ഷിതമായി കേന്ദ്ര സർക്കാർ ഗ്യാരണ്ടിയിൽ നിക്ഷേപിക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര.
പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചൊരു പദ്ധതിയാണ് ഇത്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും കിസാൻ വികാസ് പത്രയിൽ അക്കൗണ്ടെടുക്കാം. വിശദാംശങ്ങൾ നോക്കാം.
അക്കൗണ്ട്
കിസാൻ വികാസ് പത്ര അക്കൗണ്ട് ആരംഭിക്കുന്നതിന് പ്രായ പരിധിയില്ല. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവർക്കായി രക്ഷിതാക്കൾക്കും കിസാൻ വികാസ് പത്രയിൽ അക്കൗണ്ടെടുക്കാം. ഒരാൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും. ഒരു അക്കൗണ്ടിൽ കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
പലിശ നിരക്ക്
കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദങ്ങളിലും അവലോകനം ചെയ്യാറുണ്ട്. എന്നാൽ പദ്ധതിയിൽ ചേരുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. ജനുവരി- മാർച്ച് പാദത്തിൽ 7.2 ശതമാനം പലിശയാണ് കിസാൻ വികാസ് പത്രയിൽ നിന്ന് ലഭിക്കുന്നത്.
കാലാവധി
മറ്റു നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി പണം ഇരട്ടിയാകുന്ന സമയമാണ് നിക്ഷേപത്തിന്റെ കാലാവധി. ഇതിനാൽ ചേരുന്ന സമയത്തെ പലിശ നിരക്ക് നിക്ഷേപ കാലാവധിയെ സ്വാധീനിക്കും. നിലവിൽ 7.20 ശതമാനം പലിശ ലഭിക്കുന്നതിനാൽ പണം ഇരട്ടിയാകാൻ 120 മാസം (10 വർഷം) എടുക്കും. ഇതിനാൽ കാലാവധി 10 വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 2023 മാർച്ചിൽ 5 ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ 2033 മാർച്ചിൽ 10 ലക്ഷം രൂപയായി മാറും.
ലോക്-ഇൻ പിരിയഡ്
കിസാൻ വികാസ് പത്രയിൽ 2 വർഷവും 6 മാസവും ലോക്-ഇൻ പിരിയഡുണ്ട്. നിബന്ധനകൾക്ക് അനുസരിച്ച് മാത്രമെ കിസാൻ വികാസ് പത്ര കാലാവധിക്ക് മുൻപ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് ഉടമയുടെ മരണത്തെ തുടർന്ന് കിസാൻ വികാസ് പത്ര നിക്ഷേപം അവസാനിപ്പിക്കാം.
കോടതി ഇടപെടൽ വഴിയോ, ഗസറ്റഡ് ഓഫീസർ കണ്ടു കെട്ടിയാൽ കിസാൻ വികാസ് പത്ര അവസാനിപ്പിക്കാൻ സാധിക്കുക. 1000 രൂപ നിക്ഷേപിച്ചൊരാൾ 2.6 വർഷത്തിന് ശേഷം എന്നാൽ മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻപ് അവസാനിപ്പിച്ചാൽ 1,157 രൂപ ലഭിക്കും. 5 വർഷം പൂർത്തിയാക്കി പിൻവലിച്ചാൽ 1338 രൂപ ലഭിക്കും.
ലിക്വിഡിറ്റി
ലോക്-ഇൻ പിരിയഡ് ഉള്ള നിക്ഷേപമാണെങ്കിലും ആവശ്യസമയത്ത് ലിക്വിഡിറ്റി ഉറപ്പാക്കാൻ വ്യത്യസ്ത മാർഗങ്ങൾ കിസാൻ വികാസ് പത്ര മുന്നോട്ട് വെയ്ക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കിസാൻ വികാസ് പത്ര മാറ്റാൻ സാധിക്കും. ഈട് നൽകി വായ്പയെടുക്കാനും കിസാൻ വികാസ് പത്ര വഴി സാധിക്കും. ബാങ്ക് വായ്പകൾ, കെഎസ്എഫ്ഇ ചിട്ടി തുടങ്ങിയവയ്ക്ക് കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ജാമ്യമായി നൽകി പണം പിൻവലിക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
