മക്കളോടൊപ്പം വളരണം അവർക്കുള്ള സമ്പാദ്യവും; കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ 6 നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കൾ വളരുകയാണ്. ഇവർക്കൊപ്പം ചെലവുകളും. കുഞ്ഞു നാളിലെ ചെലവുകളല്ല വളരുന്ന ഓരോ ഘട്ടത്തിലും ഉണ്ടാകുന്നത്. വിദ്യാഭ്യാസ കാലത്തൊക്കെ കയ്യിൽ നിൽക്കാത്ത തുക ആവശ്യമായി വരും. ഇതിനുള്ളൊരു മാർ​ഗം മക്കളുടെ ചെറുപ്രായത്തിൽ തന്നെ അവരുടെ പേരിൽ നിക്ഷേപം ആരംഭിക്കുക എന്നതാണ്. മക്കളുടെ ചെലവുകൾക്കായി നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നിക്ഷേപത്തിന് ആവശ്യത്തിന് സമയം ലഭിക്കുന്നതിനോടൊപ്പം കുറഞ്ഞ തുക ചെലവാക്കി കൂടുതൽ സമ്പാദിക്കാനും നേരത്തെ ആരംഭിക്കുന്നത് വഴി സാധിക്കും.

കോമ്പൗണ്ടിംഗിന് കൂടുതൽ സമയം ലഭിക്കുന്നതിനാൽ നല്ലൊരു തുക സമ്പാദിക്കാനാകും. നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് എത്ര തുക സമ്പാദിക്കണമെന്നും മക്കളുടെ വളർച്ചയുടെ ഏത് ഘട്ടത്തിലാണ് പണം ആവശ്യമായി വരുന്നതെന്നും മനസിലാക്കണം. മക്കളുടെ ഭാവി മുന്നിൽ കണ്ട് നിക്ഷേപിക്കുന്നവർക്ക് പരിഗണിക്കാവുന്ന 6 നിക്ഷേപങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

മക്കളോടൊപ്പം വളരണം അവർക്കുള്ള സമ്പാദ്യവും; കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ 6 നിക്ഷേപങ്ങൾ

സുകന്യ സമൃദ്ധി യോജന

പെൺമക്കളുള്ള രക്ഷിതാക്കൾക്ക് ആരംഭിക്കാവുന്നൊരു കേന്ദ്രസർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടിക്ക് 10 വയസ് പൂർത്തിയാകുന്നതിന് മുൻപ് പദ്ധതിയിൽ ചേരണം. വർഷത്തിൽ 250 രൂപയെങ്കിലും സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണമെന്നത് നിർബന്ധമാണ്. വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക.

പോസ്റ്റ് ഓഫീസിലും ദേശസാത്കൃത ബാങ്കുകളിലും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. നിലവിൽ 7.6 ശതമാനം വാർഷിക പലിശയാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുന്നത്.

Also Read: കെഎസ്എഫ്‌ഇയില്‍ നിന്ന് ചിട്ടി പണം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല; മേല്‍ ബാധ്യതയെ പറ്റി അറിയാംAlso Read: കെഎസ്എഫ്‌ഇയില്‍ നിന്ന് ചിട്ടി പണം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല; മേല്‍ ബാധ്യതയെ പറ്റി അറിയാം

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

ഇന്ത്യക്കാരനായ ഏതൊരാൾക്കും പ്രായ പരിധിയില്ലാതെ ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്. പ്രായപൂർത്തിയാവാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് പിപിഎഫ് അക്കൗണ്ടെടുക്കാം. 18 വയസിന് ശേഷം കുട്ടിയിലേക്ക് അക്കൗണ്ട് കൈമാറും.

ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. 1.50 ലക്ഷം രൂപ വരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. 7.1 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.

Also Read: വേ​ഗത്തിൽ പണമുണ്ടാക്കാൻ ഇതാണ് വഴി; കോടികൾ നേടാൻ മ്യൂച്വൽ ഫണ്ടിൽ എത്ര കാലം, എത്ര രൂപ നിക്ഷേപിക്കണംAlso Read: വേ​ഗത്തിൽ പണമുണ്ടാക്കാൻ ഇതാണ് വഴി; കോടികൾ നേടാൻ മ്യൂച്വൽ ഫണ്ടിൽ എത്ര കാലം, എത്ര രൂപ നിക്ഷേപിക്കണം

ബാങ്ക് നിക്ഷേപങ്ങൾ

ബാങ്ക് നിക്ഷേപങ്ങളായ സ്ഥിര നിക്ഷേപത്തിനും ആവർത്തന നിക്ഷേപവും മക്കളുടെ ഭാവിയിലേക്കുള്ള തുക കണ്ടെത്താൻ ഉപയോഗപ്പെടുത്താം. കയ്യിൽ ഒറ്റത്തവണ നിക്ഷേപിക്കാനുള്ള തുകയുള്ളവർക്ക് ഇന്നത്തെ സാഹചര്യത്തിൽ സ്ഥിര നിക്ഷേപം മികച്ചൊരു ഓപ്ഷനാണ്.

8 ശതമാനത്തോളം പലിശ ഇപ്പോൾ ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഒറ്റത്തവണയായി വലിയ തുക കയ്യിലില്ലാത്തവർക്ക് സമ്പാദിക്കാൻ ആവർത്തന നിക്ഷേപം തിരഞ്ഞെടുക്കാം. മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുന്നത് ചെറിയൊരു സമ്പാദ്യമുണ്ടാക്കാൻ സഹായിക്കും.

മ്യൂച്വൽ ഫണ്ട്

മുകളിൽ പറഞ്ഞ മാർഗങ്ങളേക്കാൾ ആദായം തരുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ഇതിൽ നിന്ന ലഭിക്കും. മക്കളുടെ ഭാവി ചെലവുകൾക്കായി പണം കണ്ടെത്തുന്നവർക്ക് ചിൽഡ്രൺസ് മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം.

ഇത് ലക്ഷ്യം അടിസ്ഥാനമാക്കി നിക്ഷേപിക്കുന്നതിന് കൂടുതൽ എളുപ്പമാണ്. മ്യൂച്വൽ ഫണ്ടുകളിൽ തുടക്കകാരാണെങ്കിൽ ഇൻഡെക്‌സ് ഫണ്ടുകളോ ലാർജ് കാപ് ഫണ്ടുകളോ തിരഞ്ഞെടുക്കാം. അധികം നഷ്ട സാധ്യതയില്ലാത്ത ഫണ്ടുകളാണിവ.

Also Read: 60 കഴിഞ്ഞവർക്ക് സ്ഥിര നിക്ഷേപത്തിന് എസ്ബിഐ വീകെയർ പദ്ധതി നോക്കാം; നിരക്കുയർത്തിയ മറ്റു ബാങ്കുകളിതാAlso Read: 60 കഴിഞ്ഞവർക്ക് സ്ഥിര നിക്ഷേപത്തിന് എസ്ബിഐ വീകെയർ പദ്ധതി നോക്കാം; നിരക്കുയർത്തിയ മറ്റു ബാങ്കുകളിതാ

സോവറിൻ ഗോൾഡ് ബോണ്ട്

ദീർഘകാല നിക്ഷേപാണെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് മികച്ചൊരു ഓപ്ഷനാണ്. പണപ്പെരുപ്പത്തെ മറികടന്ന് ആദായം നൽകാൻ ശേഷിയുള്ള നിക്ഷേപമാണ് സ്വർണം. ഭൗതികമായി സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കുന്നതിന് പകരം സോവറിൻ ഗോൾഡ് ബോണ്ടുകൾ പരിഗണിക്കാവുന്നതാണ്.

ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം പലിശയും കാലാവധിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചുള്ള ലാഭവും നേടാം. ഒറ്റത്തവണ നിക്ഷേപിക്കാൻ പണമില്ലാത്തവർക്ക് എസ്‌ഐപി വഴി മാസ തവണകളായി ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാം.

ഇൻഷൂറൻസ് പോളിസയെടുക്കുക

നിക്ഷേപത്തിന് മുൻപ് തന്നെ ഇൻഷൂറൻസ് പോളിസി ഉറപ്പാക്കണം. യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പോളിസി തിരഞ്ഞെടുത്താൽ ഇക്വിറ്റി, ഡെബ്റ്റ് നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് നേട്ടങ്ങളും ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും.

ഇതോടൊപ്പം ഒരു ടേം ഇൻഷൂറൻസ് പ്ലാനും ആവശ്യമാണ്. കുടുംബത്തിന്റെ ഏക വരുമാന സ്രോതസാണെങ്കിൽ പെട്ടന്നുണ്ടാകുന്ന ആകസ്മിക സംഭവങ്ങളിൽ നിന്ന് കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കുന്നതിന് ഇൻഷൂറൻസ് പരിരക്ഷ സഹായിക്കും.

Read more about: investment
English summary

Money Grow With Your Child; Consider These 6 investment Option For Childs Secure Future

Money Grow With Your Child; Consider These 6 investment Option For Childs Secure Future, Read In Malayalam
Story first published: Wednesday, December 14, 2022, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X