യുപിഐ വഴിയുള്ള പണമിടപാട് രാജ്യത്ത് കുതിച്ചുയരുകയാണ്. 2023 മേയ് മാസത്തില്‍ 9 ബില്യണ്‍ ഇടപാടുകളാണ് യുപിഐ ഉപയോഗിച്ച് നടത്തിയതെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക്. 14.89 ലക്ഷം കോടി രൂപയുടെ ഇടപാടാണ് മേയ് മാസത്തില്‍ നടന്നത്. ഏപ്രില്‍ മാസത്തില്‍ 8.89 ബില്യണ്‍ ഇടപാടിലേക്ക് യുപിഐ എത്തിയിരുന്നു.
നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 1 ബില്യണ്‍ ഇടപാട് എന്ന തലത്തിലേക്ക് യുപിഐ വളരുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തിന്റെ ചെറുകിട ഇടപാടുകളുടെ 90 ശതമാനവും വരും. നിലവില്‍ റീട്ടെയില്‍ സെഗ്മെന്റിലെ 75 ശതമാനം യുപിഐ വഴിയാണ്. ഇടപാട് കൂടുമ്പോൾ തെറ്റുകളും കൂടും. യുപിഐ സുരക്ഷിത നിക്ഷേപ മാര്‍ഗമാണെങ്കിലും പണം അയക്കുന്നവരുടെ ഭാഗത്തു നിന്നുള്ള ചില തെറ്റുകള്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ട്.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ട് എളുപ്പത്തില്‍ യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കാന്‍ സാധിക്കും. ഇന്ന് റോഡരികിലെ ചായ കട മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വരെ യുപിഐ വഴി പണം സ്വീകരിക്കും. വ്യക്തിപരമായി അക്കൗണ്ടുകളിലേക്ക് പണമായക്കാനും ഇന്ന് എളുപ്പത്തില്‍ സാധിക്കും. യുപിഐയില്‍ ലിങ്ക് ചെയ്ത നമ്പറിലേക്കോ യുപിഐ ഐഡിയിലോക്കോ പണം അയക്കാം. ഈ ഇടപാട് ആളുമാറി അയച്ചാൽ എങ്ങനെ പണം തിരികെ ലഭിക്കുമെന്നാണ് നോക്കുന്നത്.

ആളുമാറി പണം അയച്ചാൽ
തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ്. അത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടുന്നതിന് പകരം പണം എങ്ങനെ തിരികെ ലഭിക്കും എന്ന് നോക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ ട്രാൻസ്ഫർ ചെയ്ത തുക വീണ്ടെടുക്കാനാകും. പണമിടാപാട് നടത്തിയ യുപിഐ ആപ്പിലും എൻപിസിഐ വഴിയും പരാതി നൽകാം.
പരാതി നൽകേണ്ടത് എവിടെ
ഉപയോഗിക്കുന്ന പേയ്‌മെന്റ് സംവിധാനത്തിലാണ് ആദ്യം പരാതി നൽകേണ്ടത്. പേടിഎം, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ കസ്റ്റമർ സർവീസിൽ ഇടപാട് റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. എൻപിസിഐ പോർട്ടലിലെ ഡിസ്പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ടാബിലും പരാതി നൽകാം. ലിങ്ക് ഇവിടെ ലഭിക്കും.
പരാതി നൽകുന്ന സമയത്ത് ഇടപാട് വിശദാംശങ്ങൾ, മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകണം, എൻപിസിഐ വെബ്സൈറ്റിൽ പരാതി നൽകുന്ന ഭാഗത്ത് മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്ത ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അപ്‌ലോഡ് ചെയ്‌ത് പരാതി സമർപ്പിക്കുകയും വേണം.
പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, പരാതിക്കാരന് പേയ്‌മെന്റ് സേവന ദാതാവ് (പിഎസ്‌പി) ബാങ്കിന് പരാതി നൽകാം. യുപിഐ സേവനം നൽകുന്ന ബാങ്കാണിത്. തുടർന്ന് ആർബിഐയുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും പരാതി നൽകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരാതി നൽകുമ്പോൾ സമഗ്ര വിവരങ്ങൾ പരാതിയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. യുപിഐ ഇടപാട് ഐഡി, വെർച്വൽ പേയ്‌മെന്റ് വിലാസം, ട്രാൻസ്മിറ്റ് ചെയ്ത തുക, ഇടപാട് തീയതി, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ പരാതിക്കാരൻ സമർപ്പിക്കണം. ഇടപാട് വഴി അക്കൗണ്ടിൽ നിന്ന് കുറച്ച തുക കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും പരാതിക്കാരൻ ഹാജരക്കണം. പരാതി നൽകുമ്പോൾ "മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തു" എന്നുള്ള ഭാഗം തിരഞ്ഞെടുക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications