ഇന്നത്തെ വിപണി സാഹചര്യത്തിൽ ഓഹരി നിക്ഷേപത്തിനപ്പുറം വ്യക്തിഗത പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. ഓഹരി നിക്ഷേപങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും അപ്പുറം മറ്റു നിക്ഷേപങ്ങളെ കൂടി കൂട്ടിച്ചേർക്കണം. ഓഹരി വിപണിയിലെ നഷ്ട സാധ്യത പ്രശ്നം സൃഷ്ടിക്കുന്നവർക്ക് വിപണിയുമായി ബന്ധമില്ലാത്ത നിക്ഷേപ ഓപ്ഷനുകൾ തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ നിക്ഷേപ സാധ്യതകളാണ് ചുവടെ വിശദമാക്കുന്നത്.
കോർപ്പറേറ്റ് ബോണ്ട്
12 മുതൽ 36 മാസ കാലയളവിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കാം. പണപ്പെരുപ്പത്തെ മറികടക്കാനും സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ വരുമാനം നേടാനും കോർപ്പറേറ്റ് ബോണ്ടുകൾ സഹായിക്കും. കമ്പനികൾ ധനസമാഹരണത്തിനായാണ് കോർപ്പറേറ്റ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
പൊതുവെ റിസ്ക് കുറഞ്ഞ കോർപ്പറേറ്റ് ബോണ്ട് നിക്ഷേപം വഴി 11 ശതമാനം വരെ ആദായം ലഭിക്കും. ലിസ്റ്റ് ചെയ്ത കോർപ്പറേറ്റ് ബോണ്ടുകളും റേറ്റിംഗ് നടത്തിയ ബോണ്ടുകളും വാങ്ങാൻ സാധിക്കും. കാലാവധിയോളം കൂപ്പൺ നിരക്കിന് അനുസരിച്ച് പലിശ ലഭിക്കുകയും കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
ഡിജിറ്റൽ ഗോൾഡ്
ഭൗതിക സ്വർണം ഡിജിറ്റലായി വാങ്ങുന്നൊരു നിക്ഷേപ രീതിയാണ് ഡിജിറ്റൽ സ്വർണം എന്ന് പറയാം. ഓൺലൈനായി സ്വർണം വാങ്ങുമ്പോൾ ഇതിന് തതുല്യമായ ഭൗതിക സ്വർണം കമ്പനികൾ വാങ്ങി സൂക്ഷിക്കും. ഈ സ്വർണത്തിന് ഇൻഷൂറൻസും ലഭിക്കും. 1 രൂപ മുതൽ 24 കാരറ്റ് ഹാൾമാർക്ക് സ്വർണം വാങ്ങുകയും വില്ക്കുകയും ചെയ്യാം. ഇതോടൊപ്പം ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ട് എന്നിവ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഡിജിറ്റൽ സാധ്യതകളാണ്.
സ്ഥിര നിക്ഷേപം
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. സ്ഥിരമായ പലിശ നിരക്കിനൊപ്പം മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കും സ്ഥിര നിക്ഷേപം ഉറപ്പ് നൽകുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ 2022 മേയ് മുതൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനത്തിന് മുകളിൽ പലിശ ബാങ്കുകൾ നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ ഉയർന്ന പലിശ ലഭിക്കും.
റിയൽ എസ്റ്റേറ്റ്
ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാവുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് പോലുള്ള പുതിയ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പരോക്ഷമായി പ്രോപ്പര്‍ട്ടിയില്‍ ഉടമസ്ഥാവകാശവും ആദായവും നല്‍കുന്ന നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്. ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ആസ്തികളിലാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് നിക്ഷേപിക്കുന്നത്. സ്ഥിരമായി ഡിവിഡന്റ് വിതരണം ചെയ്യുന്നവയാണ് നിക്ഷേപങ്ങൾ.
അസറ്റ് ലീസിംഗ്
അധികം പ്രചാരം നേടിയിട്ടില്ലാത്തൊരു നിക്ഷേപ ഓപ്ഷനാണ് അസറ്റ് ലീസിംഗ്. ബിസിനസുകൾക്ക് ഭൗതിക ആസ്തികൾ പാട്ടത്തിന് നൽകി ഇതിൽ നിന്ന വരുമാനം ഉണ്ടാക്കുന്ന രീതിയാണ് അസറ്റ് ലീസിംഗ്. വാടക വഴി സ്ഥിര വരുമാനം നേടാം. കോർപ്പറേറ്റുകൾക്ക് ആസ്തികൾ ലീസിന് നൽകുന്നതിലൂടെ നികുതി കിഴിച്ച് 12 ശതമാനത്തിലധികം ലാഭമുണ്ടാക്കാം. ആസ്തിയുടെ ഗ്യാരണ്ടിയിൽ സ്ഥിര വരുമാനം ലഭിക്കുന്ന നോൺ- മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപമാണിത്.
പി 2 പി ലെൻഡിംഗ്
വായ്പ നൽകി തിരിച്ചടവിലൂടെ ലാഭമുണ്ടാക്കാവുന്ന നിക്ഷേപ മാർഗമാണ് പിയർ ടു പിയർ ലെൻഡിംഗ് ( Peer to Peer (P2P) Lending). വായ്പ നല്‍കാന്‍ ശേഷിയും താല്‍പര്യമുണ്ടെങ്കില്‍ പിയര്‍ ടു പിയര്‍ (പി2പി) ലെന്‍ഡിംഗ് മികച്ച ഓപ്ഷനാണ്.
വായ്പ ആവശ്യമുള്ളവര്‍ക്കും വായ്പ നല്‍കാന്‍ തയ്യാറായവര്‍ക്കും ചേരാവുന്ന ഓണ്‍ലൈന്‍ സംവിധനമാണ് പിയര്‍ ടു പിയര്‍ ലെന്‍ഡിംഗ്. നിക്ഷേപം പി2പി ലെൻഡിംഗ് കമ്പനികൾ ഓൺലൈനായി ആപ്പ് വഴി ആവശ്യക്കാർക്ക് നൽകും. ഇതിന്റെ തിരിച്ചടവിലൂടെയാണ് ലാഭം ഉണ്ടാക്കുന്നത്. 10-12 ശതമാനം റിട്ടേൺ ഇതിലൂടെ പ്രതീക്ഷിക്കാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications