രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ വില 100 കടന്നതോടെ, വലിയ തോതില്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിരുന്നു. ഇന്ധന ചെലവ് കുത്തനെ കുറയ്ക്കുന്നതിനൊപ്പം മലനീകരണം ഒഴിവാക്കാമെന്നതും ഈ നീക്കത്തിന് പ്രോത്സാഹനമായി. ഇതിനോടൊപ്പം, കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ അയവ് വരുത്തിയാല്‍ ഇനിയും സിഎന്‍ജിയുടെ ആവശ്യകത വര്‍ധിക്കും. നിലവിലെ സാഹചര്യത്തിലും രാജ്യത്തെ പ്രകൃതി വാതക മേഖലയും വ്യവസായവും കുതിപ്പിന്റെ പാതയിലാണെന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വിഭാഗത്തിലുള്ള അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഒരു കമ്പനിയെ പരിചയപ്പെടുത്തുകയാണിവിടെ.
മഹാനഗര്‍ ഗ്യാസ്
രാജ്യത്തെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍). മുംബൈ നഗരത്തില്‍ പ്രകൃതി വാതക വിതരണത്തിനുള്ള അവകാശം എംജിഎല്ലിനാണ്. നവരത്ന പദവിയുള്ള രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയായ ഗെയിലും (GAIL) ബ്രിട്ടണിലെ ബിജി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സംരംഭമാണിത്. മുംബൈ നഗത്തിനും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് വാതകക്കുഴല്‍ വഴിയുള്ള പ്രകൃതി വാതകവും (PNG) വാണിജ്യ ആവശ്യത്തിനുളള സിഎന്‍ജിയും (CNG) വ്യവസായിക ആവശ്യത്തിനുള്ള സിഎന്‍ജിയും പിഎന്‍ജിയും കമ്പനി ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു.
അനുകൂല ഘടകം
മുംബൈയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) എന്നിവയുടെ വില വര്‍ധിപ്പിച്ചത്. ഇത് വരുന്ന സാമ്പത്തിക പാദത്തില്‍ വാതക വിതരണ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ വര്‍ധിപ്പിക്കും. ഇക്കഴിഞ്ഞ ജൂണിലെ കണക്ക് പ്രകാരം 8 ലക്ഷം വാഹനങ്ങള്‍ക്ക് സിഎന്‍ജിയും 16.3 ലക്ഷം വീടുകളിലേക്ക് പിഎന്‍ജിയും എത്തിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളേക്കാള്‍ ലാഭകരമാണ് പിഎന്‍ജി. നിലവില്‍ സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ എല്‍പിജി സിലിണ്ടറുകള്‍ക്ക് വലിയ വില വ്യത്യാസമില്ലാത്തതിനാല്‍ സമീപ ഭാവിയിലും പിഎന്‍ജിക്ക് ആവശ്യകത വര്‍ധിക്കാനാണ് സാധ്യത.
32 % വിലക്കുറവില്‍
തിങ്കളാഴ്ച രാവിലെ 870 രൂപ നിലവാരത്തിലാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡിന്റെ (BSE : 539957, NSE : MGL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 33 ശതമാനം താഴ്ന്ന നിലവാരമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ എംജിഎല്‍ ഓഹിരകളുടെ ഉയര്‍ന്ന വില 1284.40 രൂപയും കുറഞ്ഞ വില നിലവാരം അടുത്തിടെ രേഖപ്പെടുത്തിയ 834 രൂപയുമാണ്. വിപണിയില്‍ തിരുത്തലുണ്ടായ കഴിഞ്ഞ 3 മാസത്തിനിടെ എംജിഎല്ലിന്റെ ഓഹരികളിലും 21 ശതമാനത്തോളം വിലയിടിവ് നേരിട്ടിരുന്നു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകരുടെ ആസ്തിയില്‍ 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മികച്ച മൂല്യം
നിലവില്‍ 8,634 കോടി രൂപയാണ് എംജിഎല്ലിന്റെ വിപണി മൂലധനം. ഓഹരിയുടെ ബുക്ക് വാല്യു റേഷ്യോ 327.24 എന്ന തോതിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലത്തില്‍ പ്രതിയോഹരി വരുമാനം 84.87 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ പിഇ റേഷ്യോ 10.32 ആണ്. അതേസമയം, ഗ്യാസ് മേഖലയുടെ പിഇ റേഷ്യോ 28.07 ആണെന്നതും ശ്രദ്ധേയം. നിലവില്‍ 32.5 ശതമാനം ഓഹരികളാണ് ഗെയില്‍ അടക്കമുളള മുഖ്യ പ്രമോട്ടര്മാര്ക്കുളളത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 29.38 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 27.8 ശതമാനവും ഓഹരികളുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications