ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് കയ്യിലുള്ള പണത്തെ വിനിയോഗിക്കേണ്ടത്. മാസത്തിൽ വരുമാനം വേണ്ടവർ അത്തരം പദ്ധതികളിലും പണത്തിന് വളർച്ച വേണ്ടവർ സ്ഥിര നിക്ഷേപം പോലുള്ള പദ്ധതികളിലും നിക്ഷേപിക്കണം. മാസ വരുമാനത്തിന്റെ ആവശ്യമുള്ളവരെ പരിഗണിച്ചാൽ, ജോലിയിൽ നിന്ന് വിരമിച്ചവർക്കാണ് പൊതുവെ ഇത്തരം പദ്ധതികൾ ആവശ്യമായി വരുന്നത്. തീരെ റിസ്കെടുക്കാതെ നിക്ഷേപത്തിലൂടെ മാസത്തിൽ വരുമാനം നേടാനാണെങ്കിൽ സരൾ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.
സരൾ പെൻഷൻ പ്ലാൻ
സിംഗില്‍ പ്രീമിയം, ഹോൾ ലൈഫ് പെന്ഷന് പ്ലാനാണ് സരൾ പെൻഷൻ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ സരൾ പെൻഷൻ പ്ലാൻ നൽകുന്നുണ്ട്. പദ്ധതിയിലൂടെ ഒറ്റ തവണ നിക്ഷേപം വഴി ജീവിത കാലം മുഴുവന്‍ ആന്യുറ്റിയായി പെന്ഷന് നേടാൻ സാധിക്കും. പദ്ധതി ആരംഭിച്ചത് മുതല്‍ മാസ വരുമാനം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് തുക സ്വീകരിക്കാം.

പെൻഷൻ പ്ലാൻ വിശദാംശങ്ങൾ
സരൾ പെൻഷൻ പദ്ധതി 40 വയസ് മുതല്‍ 80 വയസ് പ്രായമുള്ളവര്‍ക്ക് ചേരാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ ചേരുന്നത് മുതൽ വരുമാനം ലഭിച്ച് തുടങ്ങും. ഒറ്റ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴുവന്‍ പെന്ഷന് നേടാൻ സാധിക്കും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ മാസ വരുമാനം 1,000 രൂപയാണ്. സിംഗിൽ ആന്യുറ്റി, ജോയിന്റ് ആന്യുറ്റി എന്നിങ്ങനെ 2 തരത്തിൽ മാസ വരുമാനം തിരഞ്ഞെടുക്കാം.
രണ്ട് തരം ആന്യുറ്റി
പദ്ധതിയെ വ്യക്തിഗത പെൻഷൻ പ്ലാനായോ കുടുംബ പെൻഷൻ പ്ലാനായോ ഉപയോഗപ്പെടുത്താൻ ഗുണഭോക്താവിന് അനുവാദമുണ്ട്. ഇതിന് അനുസരിച്ച് ആന്യുറ്റി പ്ലാൻ തിരഞ്ഞെടുക്കാം. സിംഗിൽ, ജോയിന്റ് എന്നിങ്ങനെ 2 തരം ആന്യുറ്റി പ്ലാനുകളുണ്ട്. സിംഗിൽ ആന്യുറ്റി പ്ലാനിൽ ഒരാൾക്ക് മാത്രമാണ് പോളിസിയുടെ ഗുണം ലഭിക്കുക. പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്ഷന് ലഭിക്കുകയും മരണ ശേഷം പ്രീമിയം തുക പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.
ജോയിന്റ് ലൈഫ് ആന്യുറ്റി പ്ലാനില്‍ പോളിസി ഉടമയോടൊപ്പം പങ്കാളിക്കും മാസ വരുമാനം ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷമാണ് പങ്കാളിക്ക് മാസ വരുമാനം ലഭിക്കുക. രണ്ടു പേരുടെയും മരണ ശേഷം അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും.
പോളിസി ഉടമയുടെ പ്രായത്തെയും ആവശ്യമായ പെൻഷനെയും തിരഞ്ഞെടുക്കുന്ന ആന്യുറ്റി പ്ലാനിനെയും അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. കുറഞ്ഞത് 2 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് പോളിസി വാങ്ങണം. എന്നാൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
മാസ വരുമാനം
സരൾ പെൻഷൻ യോജന കാൽക്കുലേറ്റർ പ്രകാരം, 42 വയസുകാരൻ 30 ലക്ഷം രൂപ രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ലഭിക്കുന്നത് 12,338 രൂപയാണ്. 60 വയസുകാരൻ 10 ലക്ഷം രൂപ സിംഗിൽ ആന്യുറ്റി പ്രകാരം നിക്ഷേപിച്ചാൽ മാസത്തിൽ 4,141 രൂപ ലഭിക്കും. 30 ലക്ഷം രൂപയാണെങ്കിെൽ 12,510 രൂപ മാസത്തിൽ നേടാം.
പദ്ധതിയിൽ നിന്ന് പിന്മാറം
സരൾ പെൻഷൻ പദ്ധതിയിൽ ചേർന്ന് 15 ദിവസത്തിനകം പദ്ധതി ഉപേക്ഷിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി ചേർന്നവർക്ക് 30 ദിവസം സമയം നൽകുന്നു. അടച്ച പ്രീമിയം തുകയിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിയും ആന്യുറ്റി ലഭിച്ചിട്ടുണ്ടെങ്കിൽ അതും കിഴിച്ചാണ് പണം ലഭിക്കുക. പോളിസിയില്‍ ചേര്‍ന്ന് ആറു മാസത്തിന് ശേഷം പോളിസി ഉടമയ്ക്ക് വായ്പ ലഭിക്കും. ആറു മാസത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
