ശമ്പളം മാത്രം വരുമാന സ്രോതസായുള്ളവർക്ക് ചെലവുകളിലുണ്ടാകുന്ന ഏറ്റകുറച്ചിലുകളെ ശരിയായി നേരിടാൻ സാധിക്കണമെന്നില്ല. ചെലവ് ഉയരുന്ന കാലത്ത് മാസത്തിൽ നല്ലൊരു തുക കയ്യിലെത്തിയാൽ ഏതൊരാൾക്കും ആശ്വാസമാകും. അധിക ജോലി ചെയ്തും ചെറുകിട സംരംഭങ്ങളിലൂടെയും വീട്ടമ്മമാർ അധിക വരുമാനം നേടുന്നവരുണ്ട്.
ഇതുപോലെ മാസ വരുമാന പദ്ധതികളിൽ നിക്ഷേപിച്ചും നല്ലൊരു തുക മാസത്തിൽ കണ്ടെത്താൻ സാധിക്കും. ഇത്തരത്തില്‍ മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് ശ്രീറാം സിറ്റി ഫിനാന്‍സ് യൂണിയന്റെ നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപം. പദ്ധതിയുടെ പലിശ നിരക്കും എത്ര തുക മാസത്തിൽ ലഭിക്കുമെന്നും പരിശോധിക്കാം.
പദ്ധതി വിശദാംശം
ശ്രീറാം സിറ്റി ഫിനാന്‍സ് യൂണിയൻ ഒരു ബാങ്കിധര ധനകാര്യ സ്ഥാപനമാണ്. നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപത്തിൽ 5000 രൂപ മുതല്‍ 1 കോടി രൂപ വരെ നിക്ഷേപിക്കാം. 100 ന്റെ ഗുണിതങ്ങളായാണ് നിക്ഷേപിക്കാൻ സാധിക്കുക. 12,15, 24,30, 36,48, 60 മാസങ്ങളിലായണ് നിക്ഷേപത്തിന്റെ കാലാവധി. പലിശ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക രീതിയിൽ വാങ്ങാം. കൃത്യമായ ഇടവേളകളില്‍ വരുമാനം തേടുന്ന വ്യക്തികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് അനുയോജ്യമായ പദ്ധതിയാണിത്.
പലിശ നിരക്ക്
60 മാസത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിക്കാം. സാധാരണ നിക്ഷേപകര്‍ക്ക് മാസത്തില്‍ വാങ്ങുമ്പോൾ 7.95 ശതമാനം പലിശ ലഭിക്കും. ത്രൈമാസത്തില്‍ 8.01 ശതമാനവും അര്‍ധവര്‍ഷത്തില്‍ 8.09 ശതമാനവും വര്‍ഷത്തില്‍ പലിശ വാങ്ങുന്നവർക്ക് 8.25 ശതമാനവും പലിശ ലഭിക്കും.
60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് മാസത്തില്‍ 8.45 ശതമാനം, ത്രൈമാസത്തില്‍ 8.51 ശതമാനം, അര്‍ധ വര്‍ഷത്തില്‍ 8.61 ശതമാനം, വര്‍ഷത്തില്‍ 8.79 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. മാസത്തില്‍ പലിശ വാങ്ങുന്നൊരാൾക്ക് മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിലാണ് പലിശ ലഭിക്കുക.
കാൽക്കുലേറ്റർ
5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന 60 വയസ് കഴിഞ്ഞൊരാൾക്ക് മാസത്തില്‍ 3,525 രൂപ ലഭിക്കും. ത്രൈമാസത്തില്‍ 10,650 രൂപയാണ് പലിശയായി ലഭിക്കുക. അര്‍ധ വര്‍ഷത്തില്‍ 21,550 രൂപയും വര്‍ഷത്തില്‍ 4,4000 രൂപയും പലിശയായി ലഭിക്കും. 60 വയസിയില്‍ താഴെ പ്രായമുള്ള സാധാരണ നിക്ഷേപകർക്ക് 5 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ മാസത്തിൽ 3,317 രൂപയും ത്രൈമാസത്തില്‍ 10,025 രൂപയും പലിശ ലഭിക്കും അര്‍ധ വര്‍ഷത്തില്‍ 20,250 രൂപയും വര്‍ഷത്തില്‍ 41,300 രൂപയും ലഭിക്കും.
നിക്ഷേപം ആരംഭിച്ച് മൂന്ന് മാസം കാലയളവില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. 3 മാസത്തിനും 6 മാസത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. 6 മാസത്തിന് ശേഷം കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പലിശ 2 ശതമാനം കുറച്ചാണ് അനുവദിക്കുക.
നിക്ഷേപത്തിന്റെ സുരക്ഷിതത്വം
ശ്രീറാം സിറ്റി ഫിനാന്‍സ് യൂണിയൻ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ്. ഇതിനാൽ ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഗ്യാരണ്ടി ലഭിക്കില്ല. ഇവിടെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകന്ന റേറ്റിംഗ് പരിഗണിക്കണം.
ശ്രീറാം സിറ്റി ഫിനാൻസ് യൂണിയന്റെ 12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആര്‍എയുടെ 'എംഎഎ +/ സ്റ്റേബിള്‍ ഔട്ട്ലുക്ക്' റേറ്റിംഗാണ് ലഭിച്ചിട്ടിട്ടുള്ളത്. ഇത് ഉയര്‍ന്ന ക്രെഡിറ്റ് നിലവാരമാണ്. 45 വര്‍ഷത്തെ പ്രവർത്തന പാരമ്പര്യവും 5 ദശലക്ഷം ഉപഭോക്താക്കളുമുള്ള സ്ഥാപനം എംഎസ്എംഇ, വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, ഭവന വായ്പകൾ തുടങ്ങിയവ കമ്പനി നൽകുന്നു. ചെന്നൈയാണ് ആസ്ഥാനം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications