ഇന്നത്തെ കാലത്ത് നിക്ഷേപകർക്ക് ഏറെ പ്രീയപ്പെട്ടൊരിടമാണ് മ്യൂച്വൽ ഫണ്ടുകൾ. വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകൾക്കൊപ്പം എസ്ഐപി വഴി അച്ചടക്കമുള്ള നിക്ഷേപ രീതി ഉണ്ടാക്കിയെടുക്കാനും മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ ഈ തുക മികച്ച രീതിയിൽ വിനിയോഗിക്കേണ്ടതുമുണ്ട്. ഇതിനായി മ്യൂച്വൽ ഫണ്ടിൽ തന്നെയുള്ള സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിനെ പറ്റി അറിയേണ്ടതുണ്ട്. മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു മാർഗമാണിത്.
എന്താണ് എസ്ഡബ്ലുപി
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപത്തിനുള്ള ഏറ്റവും സൗകര്യപ്രദമായ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്ഐപി). നിക്ഷേപിക്കാൻ എസ്ഐപി ഉപയോഗിക്കുന്നത് പോലെ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) സഹായിക്കുംയ നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിശ്ചിത തുകയോ നിശ്ചിത യൂണിറ്റുകളോ പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് എസ്ഡബ്ലുപി.
യൂണിറ്റുകള്‍ പിന്‍വലിക്കുന്നതിന് അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് ബാലന്‍സ് കുറഞ്ഞു വരും. തുക ഒറ്റയടിക്ക് പിന്‍വലിക്കാത്തതിനാല്‍ മ്യൂച്വല്‍ ഫണ്ടിലുള്ള നിക്ഷേപത്തിന് ആദായം ലഭിക്കുന്നത് തുടരും. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പിൻവലിക്കുമ്പോൾ ബാക്കിയുള്ള യൂണിറ്റുകൾക്ക് ആദായം ലഭിക്കുന്നു. യൂണിറ്റുകൾ അവസാനിക്കുന്നത് വരെ എസ്ഡബ്ലുപി തുടരാം.
എസ്ഡബ്ലുപി പ്രവർത്തനം
മ്യൂച്വല്‍ ഫണ്ടില്‍ 10,000 യൂണിറ്റുള്ള വ്യക്തി മാസത്തില്‍ 5,000 രൂപ വരുമാനം ആഗ്രഹിക്കുമ്പോള്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. ഫണ്ടിന്‍ നെറ്റ് അസറ്റ് വാല്യു 10 രൂപയാണെങ്കില്‍ ആദ്യ മാസം 5,000 രൂപ ലഭിക്കാന്‍ 500 യൂണിറ്റുകള്‍ വില്പന നടത്തേണ്ടതായി വരും.
ഇവിടെ ബാക്കി അക്കൗണ്ടിലുള്ളത് 9,500 യൂണിറ്റുകളാണ്. അടുത്ത മാസം നെറ്റ് അസറ്റ് വാല്യു 20 രൂപയായാല്‍ 250 യൂണിറ്റുകള്‍ വില്പന നടത്തിയാലാണ് മാസം 5,000രൂപ ലഭിക്കുക.
ഏത് ഫണ്ട് തിരഞ്ഞെടുക്കും
എസ്‌ഐപി വഴി നിക്ഷേപം നടത്തി പിന്നീട് മാസ വവരുമാനം ആവശ്യമുള്ള സമയത്ത് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിലേക്ക് മാറാനും ഒറ്റത്തവണ നിക്ഷേപം നടത്തി എസ്ഡബ്ലുപി തിരഞ്ഞെടുക്കാനും സാധിക്കും. ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടുകള്‍ തരിഞ്ഞെടുക്കാം.
വര്‍ഷത്തില്‍ 12 ശതമാനം ആദായം പ്രതീക്ഷിക്കാം. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിന് ചാഞ്ചാട്ടം കുറഞ്ഞ ഡെബ്റ്റ് ഫണ്ടകള്‍ മതിയാകും. ഇവയ്ക്ക് 7-8 ശതമാനം വരെ ആദായം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസ വരുമാനത്തിനായി ഇത്തരം പദ്ധതികള്‍ ഉപയോഗിക്കാം.
കാൽക്കുലേറ്റർ
മാസം 15,000 രൂപ വരുമാനം ആഗ്രഹിക്കുന്ന വ്യക്തി സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് നോക്കാം. 8 ശതമാനം ആദായം ലഭിക്കുന്നൊരു ഡെബ്റ്റ് ഫണ്ടില്‍ 12 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 9 വര്‍ഷത്തേക്ക് പ്രതിമാസം 15,000 രൂപ പിന്‍വലിക്കാന്‍ സാധിക്കും. 69,772 രൂപ മിച്ചം ലഭിക്കും.
20 ലക്ഷം നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് 8 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ നിന്ന് 25 വര്‍ഷത്തേക്ക് പ്രതിമാസം 15,000 രൂപ നേടാനാകും. 25 ലക്ഷം രൂപ ഉണ്ടാക്കാൻ വലിയ തുക പ്രതിമാസം നീക്കി വെയ്‌ക്കേണ്ടതില്ല. പ്രതിമാസ എസ്‌ഐപി വഴി 5000 രൂപ 12 ശതമാനം ആദായം ലഭിക്കുന്നൊരു ഇക്വിറ്റി ഫണ്ടിൽ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ 25.22 ലക്ഷം രൂപ നേടാന്‍ സാധിക്കും. ഈ തുക പ്രതിമാസ വരുമാനം ആവശ്യമാകുന്ന ഘട്ടത്തിൽ എസ്ഡബ്ലുപി പ്ലാനിലേക്ക് മാറ്റിയാൽ മതിയാകും.
നികുതി
എസ്ഡബ്ലുപി പ്ലാനിനായി തിരഞ്ഞെടുക്കുന്ന ഫണ്ട് അനുസരിച്ചാണ് നികുതി വരുന്നത്. ഡെബ്റ്റ് ഫണ്ടിൽ 3 വർഷം നിക്ഷേപം നടത്തി പിൻവലിക്കാൻ ആരംഭിച്ചാൽ ഇൻഡക്സേഷൻ നേട്ടത്തോടെ 20 ശതമാനം നികുതി അടയ്ക്കണം. മൂന്ന് വർഷത്തിന് മുൻപ് പിൻവലിക്കുമ്പോൾ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി അടയ്ക്കണം. ഇക്വിറ്റി ഫണ്ടിലാണെങ്കിൽ, 12 മാസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനം ഈടാക്കും.
12 മാസം കൈവശം വെച്ച ഫണ്ടാണെങ്കിൽ 1 ലക്ഷം രൂപ വരെ നികുതിയില്ല. ശേഷം 10 ശതമാനം നികുതി നൽകണം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications