കൃത്യമായ ആസൂത്രണത്തോടെ ചേർന്നാൽ ലാഭത്തോടെ പണ സമാഹരണം സാധിക്കുന്നൊരു മാർഗമാണ് ചിട്ടികൾ. വാഹനം വാങ്ങനോ വീടിന്റെ അറ്റകുറ്റപണികൾക്കോ ആവശ്യമായി വരുന്ന തുകയ്ക്ക് ചിട്ടി ഉപയോഗപ്പെടുത്താവുന്നതാണ്. ബാങ്ക് വായ്പയിലേക്ക് പോകാതെ പലിശ ഭാരം ഒഴിവാക്കി ആവശ്യങ്ങൾക്ക് അനുസൃതമായ തുക ചിട്ടിയിലൂടെ കണ്ടെത്താനാകും. ഇതിനായി കൃത്യമായ ആസൂത്രണമാണ് ആവശ്യം.
എന്ത് ആവശ്യത്തിനാണ് പണം കണ്ടത്തേണ്ടത്, എപ്പോൾ പണം ലഭിക്കണം, എത്ര രൂപ മാസത്തിൽ അടയ്ക്കാൻ സാധിക്കും, ചിട്ടി പണം വാങ്ങിച്ചെടുക്കാൻ എന്തൊക്കെ ജാമ്യങ്ങൾ കയ്യിലുണ്ട് എന്നീ കാര്യങ്ങൾ കൃത്യമായി ധാരണയുണ്ടാക്കിയ ശേഷം ചിട്ടിയിൽ ചേരാം. ദീർഘകാല ലക്ഷ്യത്തോടെ ചേരാൻ പറ്റിയ 7.20 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
7.20 ലക്ഷത്തിന്റെ ചിട്ടി
6,000 രൂപ പരമാവധി മാസ അടവും 120 മാസ കാലാവധിയുമുള്ള 7.20 ലക്ഷം രൂപ സല വരുന്ന മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. പരമാവധി 40 ശതമാനം ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും മൂന്ന് ലേലവും ചിട്ടിയിൽ ലഭിക്കും. പരമാവധി ലേല കിഴവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 4,425 രൂപയാണ് അടയ്ക്കേണ്ടത്. 6,000 രൂപയ്ക്കും 4,425 രൂപയ്ക്കും ഇടയിൽ ബജറ്റിന് അനുസരിച്ച് അടയ്ക്കാന്‍ സാധിക്കുന്നൊരു ചിട്ടിയാണിത്.

ലേലവും നറുക്കെടുപ്പും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മൂന്ന് ലേലവും ഒരു നറുക്കും മാസത്തിൽ നടക്കും. മാസത്തിൽ നറുക്ക് ലഭിക്കുന്ന ചിട്ടി വരിക്കാരന് 6.84 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 40 ശതമാനം വരെ മൂന്ന് ലേലങ്ങളിലും ലേല കിഴിവ് വരാം. 4.32 ലക്ഷം രൂപ വരെ പരമാവധി ലേല കിഴിവിൽ വിളിക്കാൻ സാധിക്കും.
ഇതിനൊപ്പം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും. അത്യാവശ്യക്കാർ മാത്രമെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കേണ്ടതുള്ളൂ. ചിട്ടി ലേലം വിളി ആരംഭിച്ചാൽ കുറഞ്ഞ ലേല കിഴിവിൽ ചിട്ടി വിളിക്കാൻ സാധിക്കും. ഇതോടൊപ്പം നറുക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ലാഭകരമായ കിഴിവിൽ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാലും ലാഭമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചിട്ടി മേൽ ബാധ്യതയ്ക്ക് 8 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. ദീർഘകാല ചിട്ടിയായതിനാൽ ദീർഘനാൾ ചിട്ടി സ്ഥിര നിക്ഷേപമിടുന്നത് വഴി 7.20 ലക്ഷത്തേക്കാൾ ആദായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ലേല കിഴിവ്
7.20 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആകെ ലേല കിഴിവ് 90,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ ആയിരിക്കാം. ഇത് ചിട്ടിയിൽ ചേരുന്നവരെ ആശ്രയിച്ചിരിക്കും. മാസത്തിൽ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1575 രൂപയാണ്. ഈ തുക കിഴിച്ചാണ് 40-45 മാസം വരെ മാസ തവണ അടയ്ക്കേണ്ടത്.
ജാമ്യ വ്യവസ്ഥകൾ
ഏത് തരം ചിട്ടിയാണെങ്കിലും കാലാവധിക്ക് മുന്‍പ് വിളിച്ചെടുക്കുമ്പോള്‍ ബാധ്യത വരുന്നുണ്ട്. ഈ മേൽബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. പലതരം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും. സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്.
സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications