കെഎസ്എഫ്ഇ ചിട്ടികളില്‍ വരിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്ന ചിട്ടിയാണ് മള്‍ട്ടി ഡിവിഷന് ചിട്ടി. ഭാഗ്യവാന്മാരായ ചിട്ടി വരിക്കാര്‍ക്ക് ആദ്യ മാസത്തില്‍ തന്നെ മുഴുവന്‍ ചിട്ടി പണവും ലഭിക്കുമെന്ന നേട്ടം മള്‍ട്ടി ഡിവിഷന് ചിട്ടികളില്‍ നിന്ന് ലഭിക്കും.
ഇതോടൊപ്പം മാസത്തില്‍ 3 പേര്‍ക്ക് ലേലത്തിലൂടെ ചിട്ടി സ്വന്തമാക്കാനും അവസരമുണ്ട്. മൊത്തം നാല് പേര്‍ക്ക് ഒരു മാസത്തില്‍ ചിട്ടി പണം നല്കാന് മള്‍ട്ടി ഡിവിഷന് ചിട്ടിക്ക് സാധിക്കുന്നുണ്ട്. ഇപ്രകാരം, ചിട്ടിയുടെ ആദ്യ മാസങ്ങളില്‍ തന്നെ 4.50 ലക്ഷം രൂപ സ്വന്തമാക്കാന്‍ കെഎസ്എഫ്ഇയുടെ ഈ മള്‍ട്ടി ഡിവിഷന് ചിട്ടി ചേര്‍ന്നാല്‍ മതി.
5 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടി
50 മാസം കാലാവധിയുള്ള കെഎസ്എഫ്ഇയുടെ മള്‍ട്ടി ഡിവിഷന് ചിട്ടിയില്‍ പ്രതിമാസ അടവ് വരുന്നത് 10,000 രൂപയാണ്. ചിട്ടി പരമാവധി ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 1,875 രൂപ ലേലകിഴിവ് ലഭിക്കും. ഈ മാസങ്ങളില്‍ 8,125 രൂപയാണ് മാസ അടവ് ലഭിക്കുന്നത്. ചിട്ടികാലയളവില് മാസത്തില്‍ 10,000 രൂപയ്ക്കും 8,125 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്.

4 വര്‍ഷവും 2 മാസവുമാണ് ചിട്ടി കാലയളവ്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 4 പേർക്ക് ചിട്ടി പണം ലഭിക്കും. നറുക്ക് ലഭിക്കുന്ന ഒരാൾക്ക് കെഎസ്എഫ്ഇയുടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും മറ്റുള്ളവർക്ക് ലേലത്തിൽ ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
4.50 ലക്ഷം ലഭിക്കും
1-2 വര്‍ഷത്തിന് ശേഷം 4 ലക്ഷമോ 4.50 ലക്ഷം രൂപയോ ആവശ്യമായി വരുന്നവര്‍ക്കും ചിട്ടി അനുയോജ്യമാണ്. മാസത്തില്‍ നറുക്ക് ലഭിക്കുന്നവര്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന് കുറച്ചുള്ള തുക ലഭിക്കും. 5 ശതമാനം ഫോര്‍മാന്‍സ് കമ്മീഷന് കിഴിച്ചുള്ള തുക ലഭിക്കും. 25,000 രൂപ കുറച്ച് 4.75 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് 4,500 രൂപ ജിഎസ്ടിയും 230 രൂപ ഡോക്യുമെന്റേഷന് ചാര്‍ജും കുറയ്ക്കും. ശേഷം 4,70,270 രൂപയോളം ലഭിക്കും.
ബാക്കി 3 പേര്‍ക്ക് 30 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിക്കാം. ലക്ഷത്തിന്റെ 30 ശതമാനമായ 1.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരമാവധി 3.50 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ചരക്കു സേവന നികുതി, ഡോക്യുമെന്റേഷന് ചാര്‍ജ് എന്നിവ കുറയ്ക്കും.
ജാമ്യങ്ങൾ
ലേലം വിളിച്ചെടുത്ത തുകയിലുള്ള മേൽ ബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. ചിട്ടിയിലേക്ക് അടച്ച തുകയിൽ നിന്ന് ലേലം വിളിച്ചെടുത്ത തുക കുറച്ചാൽ മേൽ ബാധ്യത ലഭിക്കും. ജാമ്യങ്ങളായി ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണം,, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്.
എവിടെ ലഭിക്കും ഈ ചിട്ടി
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കെഎസ്എഫ്ഇ ശാഖയില്‍ 50 മാസ കാലയളവുള്ള 10,000 രൂപ മാസ അടവുള്ള മള്‍ട്ടി ഡിവിഷന് ചിട്ടി ലഭിക്കുന്നുണ്ട്. മേയ് 10 ആണ് ചിട്ടി തുടങ്ങാനായി നിശ്ചയിച്ചിട്ടുള്ള തീയതി. ആലപ്പുഴ ജില്ലയിലെ കാലര്കോട്, ആര്‍ത്തുങ്കല്‍ ശാഖകളിലും ഇടുക്കി ജില്ലയിലെ തോപ്രാഗുഡി ശാഖയിലും ഈ ചിട്ടി ലഭിക്കും.
എറണാകുളത്ത് കാക്കനാട് സായാഹ്ന ശാഖയിലും കണ്ണൂര്‍ ജില്ലയിലെ പുതിയതെരു, ആലക്കോട് ശാഖയിലും ചിട്ടി ലഭിക്കും. ഉടനെ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാന്‍ https://ksfeonline.com/chitty/newchist എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
More From GoodReturns

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications